'മത്സരിക്കാനിറങ്ങുമ്പോൾ പ്രായവും ആരോഗ്യവും നോക്കണം': ഉമ്മൻചാണ്ടിയെ പരിഹസിച്ച് പി ജെ കുര്യൻ

Published : Feb 18, 2019, 07:16 PM ISTUpdated : Feb 18, 2019, 08:02 PM IST
'മത്സരിക്കാനിറങ്ങുമ്പോൾ പ്രായവും ആരോഗ്യവും നോക്കണം': ഉമ്മൻചാണ്ടിയെ പരിഹസിച്ച് പി ജെ കുര്യൻ

Synopsis

പത്തനംതിട്ടയിൽ വെടിപൊട്ടിച്ച് വീണ്ടും പി ജെ കുര്യൻ. ആന്‍റോ ആന്‍റണിക്കെതിരെ ജനവികാരമുണ്ടെന്ന് മുന്നറിയിപ്പ്. ഉമ്മൻ ചാണ്ടിക്കും പരിഹാസം. മത്സരിക്കാൻ ഉമ്മൻ ചാണ്ടിയെക്കാൾ യോഗ്യർ പാർട്ടിയിലുണ്ടെന്നും കുര്യൻ ഏഷ്യാനെറ്റ് ന്യൂസിനോട്.

പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയേക്കാൾ മത്സരിക്കാൻ യോഗ്യതയുള്ളവര്‍ പാര്‍ട്ടിയിലുണ്ടെന്ന് രാജ്യസഭ മുൻ ഉപാധ്യക്ഷൻ പി ജെ കുര്യൻ. ഉമ്മൻ ചാണ്ടിയുടെ പ്രായവും ആരോഗ്യവും പരിഗണിക്കണണമെന്നും കുര്യൻ പരിഹസിച്ചു. പത്തനംതിട്ടയിൽ ആന്‍റോ ആന്‍റണിക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്നും പി ജെ കുര്യൻ തിരുവല്ലയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ജില്ലയ്ക്ക് പുറത്ത് നിന്നുള്ള ആന്‍റോ ആന്‍റണിയ്ക്ക് മൂന്നാമൂഴം നൽകുന്നതിനെതിരായ ഡിസിസി നിലപാടിനൊപ്പമാണ് പി ജെ കുര്യൻ. സംഘടനാ തലത്തിലും പാര്‍ലമെന്‍ററി തലത്തിലും ജില്ലാഘടകം അവഗണിക്കപ്പെടുന്ന സാഹചര്യമുണ്ട്. ഒപ്പം എംപിയ്ക്കെതിരായ ഭരണവിരുദ്ധ വികാരവും നിലനിൽക്കുന്നു, ഇക്കാര്യങ്ങളൊക്കെ രാഷ്ട്രീയ കാര്യ സമിതിയിൽ അറിയിക്കാനാണ് തീരുമാനം.

എ ഗ്രൂപ്പുകാരനായ ആന്‍റോ ആന്‍റണിയ്ക്കെതിരായാണ് പി ജെ കുര്യന്‍റെ വിമര്‍ശനമെന്നതും ശ്രദ്ധേയം. ഇത്തവണ മത്സരിക്കാനില്ലെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുമ്പോഴും നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത പി ജെ കുര്യൻ  തള്ളുന്നുമില്ല.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?