തെരഞ്ഞെടുപ്പിന് ഇനി എട്ട് ദിവസം; ഏഷ്യാനെറ്റ് ന്യൂസ് അഭിപ്രായ സര്‍വെ ഫലം പുറത്തുവിടുന്നു

Published : Apr 14, 2019, 07:04 PM ISTUpdated : Apr 14, 2019, 07:32 PM IST
തെരഞ്ഞെടുപ്പിന് ഇനി എട്ട് ദിവസം; ഏഷ്യാനെറ്റ് ന്യൂസ് അഭിപ്രായ സര്‍വെ ഫലം പുറത്തുവിടുന്നു

Synopsis

ഓരോ മണ്ഡലത്തിൽ നിന്നും ഉള്ള വോട്ടര്‍മാരെ നേരിൽ കണ്ടാണ് സര്‍വെ ഫലം തയ്യാറാക്കിയിട്ടുള്ളത്. ഇതുവരെ കേരളത്തിൽ നടന്നതിൽ ഏറ്റവും അധികം പേര്‍ പങ്കെടുത്ത സര്‍വെയാണെന്ന പ്രത്യേകതയും ഉണ്ട്. 

തിരുവനന്തപുരം: കേരളം പോളിംഗ് ബൂത്തിലേക്ക് എത്താൻ എട്ട് ദിവസം മാത്രം ശേഷിക്കെ ഏറ്റവും ഒടുവിൽ കേരളം എന്ത് ചിന്തിക്കുന്നു എന്ന് അന്വേഷിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. ഏഷ്യാനെറ്റ് ന്യൂസും ബംഗലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന AZ റിസര്‍ച്ച് പാര്‍ട്നറും സംയുക്തമായാണ് അഭിപ്രായ സര്‍വ്വെ ഫലം പുറത്ത് വിടുന്നത്.

ഏപ്രിൽ നാലുമുതൽ പത്ത് വരെയാണ് സര്‍വെ നടന്നത്. കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിൽ നിന്നുള്ളവര്‍ സര്‍വെയിൽ പങ്കെടുത്തു. ഓരോ മണ്ഡലത്തിൽ നിന്നും ഉള്ള വോട്ടര്‍മാരെ നേരിൽ കണ്ടാണ് സര്‍വെ ഫലം തയ്യാറാക്കിയിട്ടുള്ളത്. ഇതുവരെ കേരളത്തിൽ നടന്നതിൽ ഏറ്റവും അധികം പേര്‍ പങ്കെടുത്ത സര്‍വെയാണെന്ന പ്രത്യേകതയും ഉണ്ട്. 

കേരളത്തെ മൂന്ന് മേഖലയാക്കി തിരിച്ചാണ് അഭിപ്രായ സര്‍വെ തയ്യാറാക്കിയത്. വടക്കൻ കേരളത്തിൽ എട്ട് സീറ്റ്. കാസര്‍കോട് ,കണ്ണൂര്‍, വടകര, വയനാട് , കോഴിക്കോട്, മലപ്പുറം, പൊന്നാനി, പാലക്കാട് മണ്ഡലങ്ങളാണ് വടക്കൻ കേരളത്തിൽ ഉൾപ്പെടുന്നത്.  മധ്യകേരളത്തിലാതെ അഞ്ച് സീറ്റ്.  ആലത്തൂർ, തൃശൂർ ,ചാലക്കുടി ,എറണാകുളം ,ഇടുക്കി മണ്ഡലങ്ങളാണ് വടക്കൻ കേരളത്തിൽ ഉൾപ്പെടുന്നത്. ഏഴ് സീറ്റുള്ള തെക്കൻ കേരളത്തിൽ കോട്ടയം, ആലപ്പുഴ,  മാവേലിക്കര ,പത്തനംതിട്ട ,കൊല്ലം , ആറ്റിങ്ങൽ, തിരുവനന്തപുരം മണ്ഡലങ്ങളാണ് ഉൾപ്പെടുന്നത്. 

ഇരുപത് മണ്ഡലങ്ങളിൽ ഏതൊക്കെ സ്ഥാനാര്‍ത്ഥികൾക്ക് മേൽക്കെ. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ , ദേശീയ സംസ്ഥാന രാഷ്ട്രീയത്തിലെ നിര്‍ണ്ണായക സംഭവങ്ങളോട് മലയാളി എങ്ങനെ പ്രതികരിക്കുന്നു തുടങ്ങി വിശദമായ വിലയിരുത്തലുകളും അഭിപ്രായങ്ങളുമാണ് സര്‍വെയിലൂടെ പുറത്ത് വിടുന്നത്. 

ഏഴ് മണിമുതൽ ഏഷ്യാനെറ്റ് ന്യൂസിനും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിലും സര്‍വെ ഫലം തത്സമയം കാണാം 

PREV
click me!

Recommended Stories

ശബരിമലയും രാഹുൽ ഗാന്ധിയും വോട്ടർമാരെ കാര്യമായി സ്വാധീനിക്കില്ലെന്ന് സർവേ ഫലം
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ UDF ആധിപത്യമെന്ന് ഏഷ്യാനെറ്റ് ന്യൂസ്-AZ റിസർച്ച് പാർട്ണേഴ്സ് സ‍ർവേ