ആലപ്പുഴയിൽ ആരിഫും ഷാനിമോളും; വോട്ട് വ്യത്യാസം എട്ട് ശതമാനമെന്ന് സര്‍വെ

Published : Apr 14, 2019, 09:22 PM ISTUpdated : Apr 14, 2019, 09:23 PM IST
ആലപ്പുഴയിൽ ആരിഫും ഷാനിമോളും; വോട്ട് വ്യത്യാസം എട്ട് ശതമാനമെന്ന് സര്‍വെ

Synopsis

തുടക്കത്തിൽ പറഞ്ഞു കേട്ട മേൽക്കൈ ആലപ്പുഴയിൽ ഇടത് മുന്നണിക്ക് ഉണ്ടായേക്കില്ലെന്നാണ് സര്‍വെ ഫലം 

തിരുവനന്തപുരം: കെസി വേണുഗോപാലിനെ പ്രതീക്ഷിച്ചിരുന്ന് ഏറ്റവുമൊടുവിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച മണ്ഡലങ്ങളിലൊന്നാണ് ആലപ്പുഴ. വയനാടോ ആലപ്പുഴയോ എന്ന തര്‍ക്കത്തിനൊടുവിൽ ഏറെ  വൈകിയാണ് ഷാനിമോൾ ഉസ്മാൻ ആലപ്പുഴയിൽ പ്രചാരണം തുടങ്ങുന്നതും. എന്നാൽ തുടക്കത്തിലെ മേൽക്കൈ ആലപ്പുഴയിൽ ഇടത് മുന്നണി പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സര്‍വെ ഫലം നൽകുന്ന സൂചന. 

ഇടത് മുന്നണിക്ക് 37 ശതമാനം വോട്ട് പ്രവചിക്കുന്ന സര്‍വെയിൽ യുഡിഎഫിന് കണക്കാക്കുന്നത് 45 ശതമാനം വോട്ടാണ്. കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപിയിലെത്തിയ പിഎസ്എസ് മുന്‍ ചെയര്‍മാന്‍ കൂടിയായ ഡോ. കെഎസ് രാധാകൃഷ്ണന്‍ ഏറെ വൈകിയാണ് മണ്ഡലത്തില്‍ പ്രചരണം തുടങ്ങിയത്. ശബരിമല വിഷയമാണ് പ്രധാന തുറുപ്പ് ചീട്ടെങ്കിലും 13 ശതമാനം  വോട്ടാണ് എൻഡിഎക്ക് പ്രവചിക്കുന്നത്. 

PREV
click me!

Recommended Stories

ശബരിമലയും രാഹുൽ ഗാന്ധിയും വോട്ടർമാരെ കാര്യമായി സ്വാധീനിക്കില്ലെന്ന് സർവേ ഫലം
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ UDF ആധിപത്യമെന്ന് ഏഷ്യാനെറ്റ് ന്യൂസ്-AZ റിസർച്ച് പാർട്ണേഴ്സ് സ‍ർവേ