വയനാട്ടിൽ രാഹുൽ വരുമ്പോൾ - കളം മാറി, ചിത്രം മാറി: എന്ത് സംഭവിക്കും? സർവേ ഫലം ഇങ്ങനെ

By Web TeamFirst Published Apr 14, 2019, 7:50 PM IST
Highlights

രാഹുൽ ഗാന്ധി വരുന്നത് കേരളത്തിലെ വോട്ടർമാർക്ക് തന്നെ ഒരു 'സർപ്രൈസായി'രുന്നു. രാഹുലിന്‍റെ വരവ് രാഷ്ട്രീയരംഗത്ത് ഉണ്ടാക്കുന്ന ചലനങ്ങളെന്താകാം? ഏഷ്യാനെറ്റ് ന്യൂസ് - AZ റിസർച്ച് പാർട്ണേഴ്‍സ് പ്രീപോൾ സർവേ ഫലം പറയുന്നു.

രാഹുൽ ഗാന്ധി കേരളത്തിൽ വയനാട്ടിൽ മത്സരിക്കാൻ വരുന്നത് കേരളത്തിലെ വോട്ടർമാരിൽ വലിയ അദ്ഭുതമാണുണ്ടാക്കിയത്. ഗാന്ധി കുടുംബത്തിലെ മറ്റംഗങ്ങൾ, രാഹുലിന്‍റെ അമ്മ സോണിയാ ഗാന്ധിയും മുത്തശ്ശി ഇന്ദിരാഗാന്ധിയും ദക്ഷിണേന്ത്യയിൽ വന്ന് മത്സരിച്ചിട്ടുണ്ടെങ്കിലും, ബിജെപിയെ എതിരിടുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ കേരളത്തിൽ വന്ന് ഇടത് പക്ഷത്തെ എതിരിടുന്നത് വലിയ വിവാദങ്ങൾക്കും വഴി വച്ചു.

ഫാസിസ്റ്റ് വിരുദ്ധപ്പോരാട്ടമാണ് നടത്തുന്നതെങ്കിൽ ബിജെപിയെ എതിരിടേണ്ടിയിരുന്നെന്ന് ഇടതുപക്ഷം വിമർശന ശരങ്ങൾ തൊടുത്തപ്പോൾ കേരളത്തിലെ അനുകൂലതരംഗം മുഴുവൻ സീറ്റാക്കാമെന്ന മോഹത്തിലാണ് യുഡിഎഫ്. നിരവധി വിവാദങ്ങളും അനിശ്ചിതത്വങ്ങളും കടന്ന് രാഹുൽ മത്സരിക്കാനെത്തിയത് ദേശീയരാഷ്ട്രീയത്തിലും കേരള രാഷ്ട്രീയത്തിലുമുണ്ടാക്കുന്ന അലയൊലികളെന്ത്? ഏഷ്യാനെറ്റ് ന്യൂസ് - AZ റിസർച്ച് പാർട്ണേഴ്‍സ് പ്രീപോൾ സർവേ ഫലം പറയുന്നതിങ്ങനെ:

ചോ: രാഹുലിന്റെ സ്ഥാനാർത്ഥിത്വം ഗതി മാറ്റുമോ ?

ഉവ്വ്....17

ഇല്ല....64

അറിയില്ല...19 

ചോ: വയനാട് പ്രതിപക്ഷ ഐക്യം തകർക്കുമോ ?

ഉവ്വ്....27

ഇല്ല....55

അറിയില്ല...18

ചോ: രാഹുൽ വയനാട്ടിൽ മത്സരിക്കേണ്ടിയിരുന്നോ?

അതെ....16

ഇല്ല.....64

അറിയില്ല....20

രാഹുൽ വയനാട്ടിൽ മത്സരിക്കേണ്ടിയിരുന്നില്ല എന്ന് പറയുന്നവരുടെ എണ്ണം നോക്കുക, 64 ശതമാനം!

click me!