എതിരാളികളെ കെ സുരേന്ദ്രന്‍ വിറപ്പിക്കും; പത്തനംതിട്ടയില്‍ പോരാട്ടം ശക്തം

By Web TeamFirst Published Apr 14, 2019, 9:32 PM IST
Highlights

പത്തനംതിട്ടയില്‍ എല്‍ഡിഎഫ് 20ശതമാനം, യുഡിഎഫ് 37 ശതമാനം, ബിജെപി 36 ശതമാനം വോട്ട് നേടുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് - AZ റിസർച്ച് പാർട്ണേഴ്‍സ് പ്രീപോൾ സർവേ ഫലം

തിരുവനന്തപുരം: പത്തനംതിട്ടയില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് സര്‍വ്വേ ഫലം. പത്തനംതിട്ടയില്‍ എല്‍ഡിഎഫ് 20ശതമാനം, യുഡിഎഫ് 37 ശതമാനം, ബിജെപി 36 ശതമാനം വോട്ട് നേടുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് - AZ റിസർച്ച് പാർട്ണേഴ്‍സ് പ്രീപോൾ സർവേ ഫലം വിശദമാക്കുന്നു. 

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സമരക്കളമായി മാറിയ പത്തനതിട്ടയില്‍ കെ സുരേന്ദ്രന്‍ കനത്ത വെല്ലുവിളിയാണ് ആന്റോ ആന്റണിക്കും വീണാ ജോര്‍ജിനും സൃഷ്ടിക്കുകയെന്നാണ് സര്‍വ്വേ ഫലം വിശദമാക്കുക. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന സൂചനയും പത്തനതിട്ടയിലെ പോരാട്ടം നല്‍കുന്നുണ്ട്. 

പത്തനംതിട്ടയില്‍ വിശ്വാസികളെ നോവിക്കാതിരിക്കാൻ നവോത്ഥാനം പറയാതെ വികസനത്തിൽ ഊന്നിയായിരുന്നു ഇടത് സ്ഥാനാർത്ഥി വീണാ ജോർജ്ജിൻറെ പ്രചാരണം നടന്നത്. ശബരിമലസമരത്തിന് ശേഷം താടിവടിക്കാതെ കറുത്ത വസ്ത്രമണിഞ്ഞാണ് സുരേന്ദ്രന്‍ പ്രചാരണത്തിനിറങ്ങിയത്. സമുദായ നേതൃത്വങ്ങൾക്ക് എതിർപ്പുണ്ടെങ്കിലും അണികൾ കൈവിടില്ലെന്ന ഇടത് വിശ്വാസത്തിന് ഇത്തവണ തിരിച്ചടി നേരിടുമെന്നാണ് സര്‍വ്വേ ഫലം.

click me!