കേരളത്തെ ഞെട്ടിച്ച കാസർകോട് ഇരട്ടക്കൊലപാതകം തെരഞ്ഞെടുപ്പിൽ വിഷയമാകുമോ?

By Web TeamFirst Published Apr 14, 2019, 7:21 PM IST
Highlights

കേരളത്തിന്‍റെ മനഃസ്സാക്ഷിയെത്തന്നെ ഞെട്ടിച്ച പെരിയയിലെ ഇരട്ടക്കൊലപാതകങ്ങൾ, വീണ്ടും രാഷ്ട്രീയക്കൊലകളിലേക്ക് ജനശ്രദ്ധ തിരിച്ചു വിട്ടു. കുരുതിക്കളമാകുന്ന രാഷ്ട്രീയരംഗം സജീവ ചർച്ചാ വിഷയമായി. അതെങ്ങനെ വോട്ടർമാരെ സ്വാധീനിക്കും? ഏഷ്യാനെറ്റ് ന്യൂസ് - AZ റിസർച്ച് പാർട്ണേഴ്‍സ് പ്രീപോൾ സർവേ ഫലം പറയുന്നു. 

ഈ വർഷം ഫെബ്രുവരി 17-ന് അർദ്ധരാത്രിയോടെയാണ് കാസർകോട് പെരിയ സ്വദേശികളായ കൃപേഷ്, ശരത് ലാൽ എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഒരു സംഘമാളുകൾ ക്രൂരമായി വെട്ടിക്കൊന്നത്. പതിയെപ്പതിയെ കേസിൽ സിപിഎം പ്രാദേശിക നേതാക്കൾക്കുള്ള വൈരം പുറത്തുവന്നു. സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ അടക്കമുള്ളവർ അറസ്റ്റിലാവുകയും ചെയ്തു. 

തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയ വിഷയമാണിത്. എങ്ങനെയാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ കൊലപാതകം വിഷയമാവുക? ഏഷ്യാനെറ്റ് ന്യൂസ് - AZ റിസർച്ച് പാർട്ണേഴ്‍സ് പ്രീപോൾ സർവേ ഫലം പറയുന്നതിങ്ങനെയാണ്: 

ചോ: കാസർകോട് ഇരട്ടക്കൊല സ്വാധീനിക്കുമോ?

വളരെ വലിയ തോതിൽ 16%

വലിയ തോതിൽ 25%

ഏറെക്കുറെ 18%

ഒരിക്കലുമില്ല 19%

അറിയില്ല 22%

click me!