എൻഎസ്എസ് നിലപാട് നിര്‍ണ്ണായകം; വോട്ടെടുപ്പിനെ സ്വാധീനിക്കുമെന്ന് പറഞ്ഞത് 61 ശതമാനം പേര്‍

Published : Apr 14, 2019, 07:16 PM IST
എൻഎസ്എസ് നിലപാട് നിര്‍ണ്ണായകം; വോട്ടെടുപ്പിനെ സ്വാധീനിക്കുമെന്ന് പറഞ്ഞത് 61 ശതമാനം പേര്‍

Synopsis

എൻഎസ്എസ് നിലപാട് ഇത്തവണ വളരെ നിര്‍ണ്ണായകമാണെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് A- Z സര്‍വെ ഫലം. 

തിരുവനന്തപുരം; എൻഎസ്എസ് നിലപാട് നിര്‍ണ്ണായകമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് A- Z സര്‍വെ ഫലം. തെരഞ്ഞെടുപ്പിൽ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോൾ വോട്ടര്‍മാരെ എൻഎസ്എസ് നിലപാട് വളരെ അധികം സ്വാധീനിച്ചിച്ചുണ്ടെന്നാണ് സര്‍വെയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. എൻഎസ്എസ് നിലപാട് തെഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് പറയുന്നത് 61 ശതമാനം പേരാണ് . 

അതിൽ തന്നെ വളരെ വലിയ തോതിൽ സ്വീധീനിക്കുമെന്ന് പറയുന്ന 15ശതമാനം പേരുണ്ട്. വലിയ തോതിൽ സ്വാധീനിക്കുമെന്ന് അഭിപ്രായപ്പെടുന്നത് 27 ശതമാനം പേരാണ്. ഏറെക്കുറെ സ്വാധീനിക്കുമെന്ന് പറയുന്ന 17 ശതമാനം പേര്‍ വേറെയും ഉണ്ട്.  അതേസമയം എൻഎസ്എസ് നിലപാട് ഒരുഘടകമെ അല്ലെന്ന് പറയുന്നത് 16 ശതമാനം പേരാണ്. 23 ശതമാനം ആളുകൾക്ക് ഇക്കാര്യത്തിൽ അഭിപ്രായവും ഇല്ല. 

ഏഷ്യാനെറ്റ് ന്യൂസും ബംഗലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന AZ റിസര്‍ച്ച് പാര്‍ട്നറും സംയുക്തമായാണ് അഭിപ്രായ സര്‍വ്വെ ഫലം തയ്യാറാക്കിയത്.  20 മണ്ഡലങ്ങളിൽ നിന്നും സാന്പിളുകൾ ശേഖരിച്ചാണ് സര്‍വെ ഫലം തയ്യാറാക്കിയത്. 

PREV
click me!

Recommended Stories

ശബരിമലയും രാഹുൽ ഗാന്ധിയും വോട്ടർമാരെ കാര്യമായി സ്വാധീനിക്കില്ലെന്ന് സർവേ ഫലം
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ UDF ആധിപത്യമെന്ന് ഏഷ്യാനെറ്റ് ന്യൂസ്-AZ റിസർച്ച് പാർട്ണേഴ്സ് സ‍ർവേ