തിരുവനന്തപുരം: ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കിയതിൽ നേട്ടം ബിജെപി നേതൃത്വം നൽകുന്ന മുന്നണിക്ക് തന്നെയാണെന്ന് അഭിപ്രായ സര്‍വെ ഫലം. ശബരിമല ബിജെപിയുടെ വോട്ടിനെ സ്വാധീനിക്കുമെന്നും എൻഡിഎ നേട്ടമുണ്ടാക്കുമെന്നും അഭിപ്രായപ്പെടുന്നത് 46 ശതമാനം പേരാണ്.
ശബരിമല കൊണ്ട് നേട്ടം യുഡിഎഫിനാണെന്ന് വിശ്വസിക്കുന്നത് സര്‍വെയിൽ പങ്കെടുത്ത 30 ശതമാനം പേരാണ്. എൽഡിഎഫ് വോട്ടിനെ സ്വാധീനിക്കുമെന്ന് വിശ്വസിക്കുന്നതാകട്ടെ 24 ശതമാനം ആളുകളാണ്.
ഏഷ്യാനെറ്റ് ന്യൂസും ബംഗലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന AZ റിസര്‍ച്ച് പാര്‍ട്നറും സംയുക്തമായാണ് അഭിപ്രായ സര്‍വ്വെ ഫലം തയ്യാറാക്കിയത്. 20 മണ്ഡലങ്ങളിൽ നിന്നും സാന്പിളുകൾ ശേഖരിച്ചാണ് സര്‍വെ ഫലം തയ്യാറാക്കിയത്.