
ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ ഏഴാം വാരത്തിലെ നോമിനേഷന്‍ ലിസ്റ്റ് പ്രഖ്യാപിച്ചു. ഏഴിന്‍റെ പണി എന്ന ടാഗ്‍ലൈനുമായി എത്തിയിട്ടുള്ള ഏഴാം സീസണിലെ ഏഴാം ആഴ്ചയിലെ നോമിനേഷന്‍ ബിഗ് ബോസ് വേറിട്ട രീതിയിലാണ് നടത്തിയത്. 16 പേരാണ് നിലവില്‍ ഹൗസില്‍ ഉള്ളത്. ഇതില്‍ അനീഷിന് വൈല്‍ഡ് കാര്‍ഡുകള്‍ മുന്‍പ് നിശ്ചയിച്ചിട്ടുള്ളത് പ്രകാരം ഈ ആഴ്ചയും നോമിനേറ്റ് ചെയ്യാന്‍ സാധിക്കില്ല, ബാക്കിയുള്ള 15 പേരില്‍ എട്ട് പേര്‍ക്ക് ഓപണ്‍ നോമിനേഷന്‍ നടത്താമെന്നും ബാക്കിയുള്ള ഏഴ് പേര്‍ക്ക് സാധാരണ പോലെ കണ്‍ഫെഷന്‍ റൂമിലൂടെ നോമിനേറ്റഅ ചെയ്യാമെന്നും ബിഗ് ബോസ് പറഞ്ഞു. ഓപണ്‍ നോമിനേഷന്‍ ആരൊക്കെ ചെയ്യണമെന്ന് മത്സരാര്‍ഥികള്‍ തന്നെയാണ് സ്വയം തീരുമാനിച്ചത്. ഇത് പ്രകാരം ഓപണ്‍ നോമിനേഷന് സന്നദ്ധരായത് ജിഷിന്‍, ആദില, അക്ബര്‍, ഷാനവാസ്, നെവിന്‍, ബിന്നി, അനുമോള്‍, അഭിലാഷ് എന്നിവര്‍ ആയിരുന്നു.
കഴിഞ്ഞ ആഴ്ചയിലെ വീക്കിലി ടാസ്കില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് നൂറയുടെ ഈ ആഴ്ചത്തെ ഡയറക്റ്റ് നോമിനേഷന്‍ പവര്‍ നഷ്ടമായിരിക്കുകയാണ്. അതേ ടാസ്കില്‍ ബ്ലാക്ക് കോയിന്‍ ലഭിച്ചതിലൂടെ നൂറയുടെ ഈ ആഴ്ചത്തെ നോമിനേഷന്‍ മുക്തി റദ്ദാക്കപ്പെട്ട് നേരിട്ട് നോമിനേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണെന്നും ബിഗ് ബോസ് അറിയിച്ചു. അതിനാല്‍ നോമിനേഷനില്‍ നൂറയുടെ പേര് ആരും പറയേണ്ടിയിരുന്നില്ല. തുടര്‍ന്ന് നടന്ന നോമിനേഷന്‍ ഇപ്രകാരം ആയിരുന്നു.
ഓപണ്‍ നോമിനേഷന്‍
ജിഷിന്‍- ലക്ഷ്മി, സാബുമാന്‍
ആദില- ലക്ഷ്മി, നെവിന്‍
അക്ബര്‍- ലക്ഷ്മി, ആദില
അനുമോള്‍- സാബുമാന്‍, ആര്യന്‍
ഷാനവാസ്- ലക്ഷ്മി, നെവിന്‍
അഭിലാഷ്- ഷാനവാസ്, ജിസൈല്‍
ബിന്നി- സാബുമാന്‍, ആര്യന്‍
നെവിന്‍- ആദില, ഷാനവാസ്
കണ്‍ഫെഷന്‍ റൂം വഴിയുള്ള നോമിനേഷന്‍
നൂറ- നെവിന്‍, ലക്ഷ്മി
ലക്ഷ്മി- സാബുമാന്‍, ആദില
ഒനീല്‍- ബിന്നി, റെന
റെന- ഷാനവാസ്, ഒനീല്‍
ആര്യന്‍- റെന, ബിന്നി
സാബുമാന്‍- റെന, ആര്യന്‍
ജിസൈല്‍- റെന, ബിന്നി
തുടര്‍ന്ന് ഈ വാരത്തിലേക്കുള്ള നോമിനേഷന്‍ ലിസ്റ്റ് ബിഗ് ബോസ് പ്രഖ്യാപിച്ചു. നേരിട്ട് തെരഞ്ഞെടുക്കപ്പെട്ട നൂറയ്ക്കൊപ്പം ബിന്നി, ആര്യന്‍, ആദില, ഷാനവാസ്, നെവിന്‍, സാബുമാന്‍, റെന, ലക്ഷ്മി എന്നിവരാണ് ഇക്കുറി നോമിനേഷന്‍ ലിസ്റ്റില്‍. ബിന്നി, ആര്യന്‍, ആദില, ഷാനവാസ്, നെവിന്‍ എന്നിവര്‍ക്ക് 3 വോട്ടുകള്‍ വീതവും സാബുമാന്‍, റെന എന്നിവര്‍ക്ക് 4 വോട്ടുകള്‍ വീതവുമാണ് ലഭിച്ചത്. ഏറ്റവുമധികം വോട്ട് ലഭിച്ചത് ലക്ഷ്മിക്ക് ആണ്. 5 വോട്ടുകള്‍.