
ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴില്‍ വൈല്‍ഡ് കാര്‍ഡ് എൻട്രിയായി എത്തിയ മത്സരാര്‍ഥിയായിരുന്നു പ്രവീണ്‍ പി. എന്നാല്‍ അപ്രതീക്ഷിതമായി ഇന്നലെ പ്രവീണ്‍ വീട്ടില്‍ നിന്ന് പുറത്തായി. താനായിരുന്നില്ല സാബുമാനായിരുന്നു പുറത്താകേണ്ടിയിരുന്നത് എന്ന് പിന്നീട് പ്രവീണ്‍ പ്രതികരിച്ചു. ബിഗ് ബോസിലെ ഏറ്റവും ഇൻഫ്ലൂൻസര്‍ ആയ മത്സരാര്‍ഥി ആരാണെന്നും ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ പ്രവീണ്‍ വെളിപ്പെടുത്തി.
പ്രവീണിന്റെ വാക്കുകള്‍
അക്ബറിന് ആള്‍ക്കാരെ എളുപ്പത്തില്‍ ഇൻഫ്ലൂവൻസ് ചെയ്യാൻ പറ്റുന്നുണ്ട്. അക്ബറിന് ഒരു ഗ്രൂപ്പ് തന്നെയുണ്ട്. അക്ബര്‍ ഇങ്ങനെ ഇരിക്കും. അക്ബറിന് ചുറ്റും ഇങ്ങനെ ആള്‍ക്കാര് ഇരിക്കും. അക്ബര്‍ പറയും അങ്ങോട്ട് ആക്രമിക്കൂ. അങ്ങനെ എല്ലാവരും ആക്രമിക്കും. ആള്‍ക്കാരെ ഇൻഫ്ലൂൻസറെ ചെയ്യാൻ ആകും. എല്ലാവരും അതില്‍ വീഴും. എല്ലാവരെയും ഇൻഫ്ലൂൻസ് ചെയ്യാൻ അക്ബറിന് സാധിക്കും. അക്ബറിന്റെ ഗ്രൂപ്പിനെ സ്‍പ്ലിറ്റ് ചെയ്യണം എന്ന് എനിക്കുണ്ടായിരുന്നു. പക്ഷേ അപ്പോഴേക്കും ഞാൻ സ്‍പ്ലിറ്റായി.
പ്രവീണ്‍ മോഹൻലാലിനോട് പ്രതികരിച്ചത് ഇങ്ങനെ
ശരിക്കും ഭയങ്കര ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് ആയിരുന്നു. ലാസ്റ്റ് വീക്ക് കിച്ചണ്‍ ക്യാപ്റ്റനായിരുന്നു. ഏറ്റവും കൂടുതല്‍ വഴക്കുണ്ടായത് കിച്ചണിലായിരുന്നു. എല്ലാവര്‍ക്കും കൃത്യസമയത്ത് ഭക്ഷണം കൊടുത്തു. എല്ലാ ആക്റ്റീവിറ്റീസിലും പാര്‍ടിസിപ്പേറ്റ് ചെയ്‍തു. ഇത് ഒരു ഡ്രീം ആയിരുന്നു. പുറത്താകല്‍ വലിയ ഷോക്കിംഗ് ആണ്. എനിക്ക് ഫീല്‍ ചെയ്യുന്നത് എന്നേക്കാള്‍ ആക്റ്റീവ് അല്ലാത്തവര്‍ ആ വീടിനകത്ത് ഉണ്ട് എന്നാണ്. ഹൗസ്‍മേറ്റ്‍സിനോട് ഇതുവരെ സംസാരിക്കാത്തവരും ആ വീടിനകത്ത് ഉണ്ട്. പക്ഷേ ഞാൻ എല്ലാവരോടും മിംഗിള്‍ ചെയ്‍ത് എല്ലാ ആക്റ്റീവിറ്റികളിലും നൂറു ശതമാനം കൊടുത്തിട്ടുണ്ട്. പക്ഷേ എല്ലാം പ്രേക്ഷകരുടെ വോട്ടിംഗിലാണ്. എനിക്ക് പ്രേക്ഷകരോട് ഒരു കാര്യം മാത്രമേ പറയാനുള്ളൂ. ദൈവത്തെയോര്‍ത്ത് ഗെയിം കളിക്കുന്നവരെ മാത്രം അവിടെ നിലനിര്‍ത്തുക. അല്ലെങ്കില്‍ എന്നെപ്പോലുള്ളവര്‍ ഔട്ടായിപ്പോകും. ബിഗ് ബോസ് എന്നത് ഒരു റിയാലിറ്റി ഷോ ആണ്. പെട്ടെന്ന് ദേഷ്യം വരുന്ന ആളാണ് ഞാൻ. പക്ഷേ ഇപ്പോള്‍ അത് നിയന്ത്രിക്കാനായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക