'ലക്ഷ്‍മിക്ക് പുറത്തുനിന്ന് ക്ലൂ കിട്ടി, ആ ദിവസം'; ആരോപണവുമായി പ്രവീണ്‍

Published : Sep 15, 2025, 05:21 PM IST
praveen alleges ved lakshmi got clue from abhishek sreekumar in bbms7 house

Synopsis

വേദ് ലക്ഷ്‍മിയെക്കുറിച്ച് ആരോപണമുയര്‍ത്തി ഞായറാഴ്ച എവിക്റ്റ് ആയ പ്രവീണ്‍. മുൻ മത്സരാർത്ഥികളിൽ നിന്ന് ലക്ഷ്മിക്ക് മത്സരത്തെക്കുറിച്ച് സൂചനകള്‍ ലഭിച്ചുവെന്നാണ് പ്രവീണിന്‍റെ വാദം

ബിഗ് ബോസ് മലയാളം സീസണ്‍ 7 ആവേശകരമായ ഏഴാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അപ്രതീക്ഷിതത്വങ്ങള്‍ക്ക് ഏത് നിമിഷവും സാധ്യതയുള്ള ബിഗ് ബോസില്‍ ഇന്നലെ രണ്ട് മത്സരാര്‍ഥികളാണ് എവിക്ഷനിലൂടെ പുറത്തായത്. മസ്താനിയും പ്രവീണുമായിരുന്നു ഇത്. മസ്താനിയുടേത് പ്രേക്ഷകരില്‍ ഞെട്ടലുണ്ടാക്കുന്ന പുറത്താവല്‍ ആയിരുന്നില്ലെങ്കില്‍ പ്രവീണിന്‍റേത് അപ്രതീക്ഷിതമായിരുന്നു. ഗെയിമിലേക്ക് ആക്റ്റീവ് ആയി എത്തുന്ന സമയത്താണ് പ്രവീണിന് പുറത്ത് പോവേണ്ടി വന്നത്. പുറത്തെത്തി യുട്യൂബ് ചാനലുകള്‍ക്ക് നല്‍കിയ പ്രതികരണങ്ങളില്‍ പ്രവീണ്‍ ഒരു സഹമത്സരാര്‍ഥിയെക്കുറിച്ച് ആരോപണവും ഉയര്‍ത്തിയിട്ടുണ്ട്. വേദ് ലക്ഷ്മിയെക്കുറിച്ചാണ് അത്.

കഴിഞ്ഞ വാരം ഒരു സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി ബിഗ് ബോസ് മുന്‍ മത്സരാര്‍ഥികളായ അഖില്‍ മാരാര്‍, അഭിഷേക് ശ്രീകുമാര്‍, സെറീന ആന്‍ ജോണ്‍സണ്‍ എന്നിവര്‍ ഹൗസില്‍ എത്തിയിരുന്നു. ഇവര്‍ വന്ന് പോയതിന് ശേഷം ലക്ഷ്മിയുടെ രീതികളില്‍ മാറ്റം വന്നതുപോലെ തോന്നിയെന്നും പുറത്തുനിന്ന് വന്നവരില്‍ നിന്ന് ലക്ഷ്മിക്ക് എന്തെങ്കിലും വിവരം ലഭിച്ചോ എന്നുമുള്ള ചോദ്യത്തിന് അങ്ങനെ നടന്നിട്ടുണ്ട് എന്നാണ് പ്രവീണിന്‍റെ മറുപടി. “അങ്ങനെ നടന്നിട്ടുണ്ട്. അഭിഷേകും സെറീനയും അഖില്‍ മാരാരും ഹൗസില്‍ കയറിയ അന്ന് രാത്രി ഞങ്ങള്‍ ​ഗാര്‍ഡനില്‍ ഇരുന്ന സമയത്ത് ലക്ഷ്മി പറഞ്ഞു, എനിക്ക് ചെറിയ ക്ലൂ കിട്ടിയിട്ടുണ്ട് എന്ന്. എന്‍റെ ​ഗെയിം മാറ്റാന്‍ സമയമായി, ഞാന്‍ കോണ്ടെന്‍റുകള്‍ കൊടുക്കണം എന്ന് പറഞ്ഞു. ആര് പറഞ്ഞിട്ടാ ഇത് കിട്ടിയതെന്ന് ചോദിച്ചപ്പോള്‍ അഭിഷേക് ആണെന്നാണ് കാണിച്ചത്. പറയുകയായിരുന്നില്ല, സൈന്‍ ലാം​ഗ്വേജിലൂടെയാണ് അത് അഭിഷേക് ആണെന്ന് അറിയിച്ചത്. ഞങ്ങള്‍ അവിടെ പല കാര്യങ്ങളും പരസ്പരം പറയുന്നത് സോഫയില്‍ എഴുതി കാണിച്ചോ മറ്റ് രീതിയിലുള്ള സൈന്‍ ലാം​ഗ്വേജിലോ കൂടിയാണ്”, പ്രവീണ്‍ പറയുന്നു.

ഈ വാരാന്ത്യ എപ്പിസോഡുകളില്‍ മോഹന്‍ലാല്‍ ചര്‍ച്ചയ്ക്കെടുത്ത രണ്ട് പ്രധാന വിഷയങ്ങള്‍ ലക്ഷ്മി ഉള്‍പ്പെട്ടവയായിരുന്നു. ആദിലയ്ക്കും നൂറയ്ക്കുമെതിരെ സംസാരിച്ചതും ഒനീല്‍ സാബുവിനെതിരെ ഉയര്‍ത്തിയ ആരോപണവുമായിരുന്നു അവ. ഈ രണ്ട് വിഷയങ്ങളിലും ലക്ഷ്മിക്ക് വലിയ വിമര്‍ശനമാണ് നേരിടേണ്ടിവന്നത്. മോഹന്‍ലാല്‍ എത്തിയ രണ്ട് വാരാന്ത്യ എപ്പിസോഡുകളും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്