
അഞ്ചാം സീസൺ വരുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ എങ്ങും ചര്‍ച്ചാ വിഷയം ബിഗ് ബോസ് തന്നെയാണ്. ആരൊക്കെയാണ് ഇത്തവണ ഷോയിൽ എത്തുക എന്നറിയാനാണ് ഏവരും കാത്തിരിക്കുന്നത്. പലരുടെയും പേരുകൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നു കേൾക്കുകയാണ്. ഇക്കൂട്ടത്തിൽ ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ സന്തോഷ് വര്‍ക്കിയും മത്സരാർത്ഥിയായി വരുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ഇതിനുള്ള ഉത്തരം നൽകിയിരിക്കുകയാണ് സന്തോഷ്.
ബിഗ് ബോസില്‍ പങ്കെടുക്കാന്‍ ഇതുവരെ ആരും വിളിച്ചിട്ടില്ല. ഷോയിൽ പങ്കെടുക്കാന്‍ ചില പ്രശ്‌നങ്ങളുണ്ട്. താന്‍ ഇപ്പോള്‍ പി എച്ച് ഡി ചെയ്യുകയാണെന്നും സ്‌കോളര്‍ഷിപ്പുള്ളത് കൊണ്ട് യു ജി സിയുടെ ചില പ്രശ്‌നങ്ങളുണ്ട്. അമ്മ വീട്ടില്‍ ഒറ്റക്കാണ്. അങ്ങനെയുള്ള ചില പ്രശ്‌നങ്ങളുണ്ട്. ചിലപ്പോള്‍ ഷോയില്‍ പങ്കെടുക്കുമെന്നും സന്തോഷ് വര്‍ക്കി പറയുന്നു. യുട്യൂബ് ചാനലായ സാർക്ക് ലൈവിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സന്തോഷിന്റെ പ്രതികരണം.
ബിഗ് ബോസ് സീസൺ 5ൽ വരാന്‍ ആഗ്രഹമുള്ള മത്സാരാര്‍ത്ഥികള്‍ ആരൊക്കെയാണെന്ന ചോദ്യത്തിന്, അഖില്‍ മാരാര്‍, ചെകുത്താന്‍, സീക്രട്ട് ഏജന്റ്, കോക്ക് എന്നിവരാണെന്നാണ് സന്തോഷ് പറയുന്നത്. ഇവർ വന്നാല്‍ മികച്ചതായിരിക്കുമെന്നും ഈ കൂട്ടത്തില്‍ താനും കൂടെ വന്നാല്‍ അടിപൊളി ആയിരിക്കുമെന്നും സന്തോഷ് പറഞ്ഞു. ബിഗ് ബോസിലേക്ക് പോകാനുള്ള താല്‍പര്യം ലാലേട്ടനെ കാണാം എന്നുള്ളത് കൊണ്ടാണെന്നും സന്തോഷ് കൂട്ടിച്ചേർത്തു.
'സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ടത് കാണികൾക്ക് അറിയേണ്ടതില്ല, സ്ക്രീനിൽ കാണുന്നത് വിലയിരുത്തും': ഭാവന
അതേസമയം, അടുത്തിടെ ആണ് ബിഗ് ബോസ് സീസണ്‍ 5ന്‍റെ ലോഗോ ഏഷ്യാനെറ്റ് പുറത്തുവിട്ടത്. പ്രേക്ഷകര്‍ക്ക് പരിചിതരായ വ്യത്യസ്‍ത മേഖലകളിലെ കരുത്തരായ മത്സരാര്‍ത്ഥികള്‍ക്കൊപ്പം, എയര്‍ടെല്‍ മുഖേന ഒരാളെ പൊതുജനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്നു എന്ന പ്രത്യേകത കൂടി ഈ സീസണിനുണ്ട്. മോഹൻലാൽ തന്നെയാകും ഇത്തവണയും ഷോയുടെ മുഖമാകുക.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ