
ബിഗ് ബോസ് മലയാളം സീസൺ ആറ് സംഭവബഹുലവും രസകരവുമായ മുഹൂർത്തങ്ങളുമായി മുന്നേറുകയാണ്. അൻപതാം ദിവസം പൂർത്തിയാക്കാൻ ഒരുങ്ങുന്ന ഷോയിൽ പലരും ഇതിനോടകം പ്രേക്ഷക ശ്രദ്ധനേടി കഴിഞ്ഞു. ചിലർക്ക് പോസിറ്റീവ് ആണെങ്കിൽ മറ്റു ചിലർക്ക് നെഗറ്റീവ് ഇമേജാണ് ഉള്ളത്. അത്തരത്തിൽ പ്രേക്ഷക ശ്രദ്ധനേടിയ മത്സരാർത്ഥികളിൽ ഒരാളാണ് ഗബ്രി.
പൊതുവിൽ നെഗറ്റീവ് ഇമേജാണ് ഗബ്രിയ്ക്ക് എന്നാണ് പ്രേക്ഷകാഭിപ്രായത്തിൽ നിന്നും വ്യക്തമാകുന്നത്. ഒപ്പം ജാസ്മിനുമായുള്ള ബന്ധവും ഗബ്രിയെ ബാധിക്കുന്നുണ്ട്. കഴിഞ്ഞദിവസം അഭിഷേക് ജയ്ദീപും ഗബ്രിയുമായി നടന്ന തർക്കം പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയിരിക്കുകയാണ്. അഭിഷേകിനെ പ്രശംസിച്ച് കൊണ്ട് ഇവർ രംഗത്ത് എത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
കിച്ചൺ ടീമിനോട് തനിക്ക് എക്സ്ട്രാ ആഹാരം വേണമെന്ന് ഗബ്രി പറയുന്നുണ്ട്. അത് കൊടുക്കാമെന്നും സാവാകാശം വേണമെന്നും മറ്റുള്ളവർ പറയുന്നുണ്ടെങ്കിലും ഗബ്രി അത് കേൾക്കാൻ കൂട്ടാക്കുന്നില്ല. "എനിക്ക് വയ്യ. കുറച്ചധികം ആഹാരം വേണം. ഞാൻ ഇവിടെ ഇന്നേവരെ ഭക്ഷണം മേടിച്ച് കഴിച്ചിട്ടില്ല. പറ്റില്ലെങ്കിൽ പറ്റില്ലെന്ന് പറഞ്ഞാൽ മതി", എന്നാണ് ഗബ്രി പറഞ്ഞത്. അതിന് ആഹാരം തരാൻ പറ്റില്ലെന്ന് ആരാണ് പറഞ്ഞതെന്നാണ് അൻസിബ ചോദിക്കുന്നത്. ജാസ്മിൻ ജയിലിൽ പോയതിന്റെ സൂക്കേട് എന്നോട് കാണിക്കണ്ടെന്നും അൻസിബ പറയുന്നുണ്ട്.
'ആത്മാർത്ഥത കൂടുതലാണ്, അതുകൊണ്ട് കരച്ചിൽ വരും, അവൻ അങ്ങനെയാണ്'; ഋഷിയെ കുറിച്ച് നിഷ സാരംഗ്
ഇത് ഗബ്രിയെ ചൊടിപ്പിച്ചു. അനാവശ്യകാര്യം പറയരുതെന്നാണ് ഗബ്രി അൻസിബയോട് ആയി പറഞ്ഞത്. പിന്നീട് വലിയ സംസാരം തന്നെ നടന്നു. ഇതിനിടയിൽ കിച്ചൺ പരിസരത്ത് ബഹളം വേണ്ടെന്ന് അഭിഷേക് ജഗദീപ് പറഞ്ഞത് ഗബ്രിക്ക് ഇഷ്ടപ്പെട്ടില്ല. പിന്നീട് ഇരുവരും ആയി തർക്കം. സ്വന്തമായി ഒരഭിപ്രായം ആദ്യം കാണിക്കെന്ന് ഗബ്രി പറഞ്ഞപ്പോൾ, ജാസ്മിന്റെ സാരിത്തുമ്പിൽ പിടിച്ച് നടക്കുന്നതാണോ അഭിപ്രായം എന്നാണ് അഭിഷേക് തിരിച്ചടിച്ചത്. ഇതിന്റെ വീഡിയോ വിവിധ ബിഗ് ബോസ് പേജുകളിൽ പ്രചരിക്കുന്നുണ്ട്. അഭിഷേക് പറഞ്ഞത് ശരിയാണെന്ന് പറയുന്നവരും എതിർക്കുന്നവവരും ഇക്കൂട്ടത്തിൽ ഉണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ