അനുമോളെ ഹഗ് ചെയ്യാൻ വിട്ടുപോയത്, മന:പൂർ‌വമല്ല; എവിക്ഷൻ ദിവസം സംഭവിച്ചതു പറഞ്ഞ് ആര്യൻ

Published : Oct 29, 2025, 04:17 PM IST
Anumol, Aryan

Synopsis

എവിക്ഷന് സംഭവിച്ചത് വെളിപ്പെടുത്തി ആര്യൻ.

ബിഗ്ബോസ് മലയാളം സീസൺ 7 ഫൈനലിനോട് അടുത്തുകൊണ്ടിരിക്കെ മോഡലും നടനും ക്രിക്കറ്റ് താരവുമായ ആര്യൻ കതൂരിയ കഴിഞ്ഞ ദിവസം ഷോയിൽ നിന്നും എവിക്ട് ആയിരുന്നു. അനുമോൾക്ക് തന്നോട് ക്രഷ് ഉണ്ടായിരുന്നു എന്ന് ഏഷ്യാനെറ്റിനു നൽകിയ അഭിമുഖത്തിലടക്കം ആര്യൻ പറഞ്ഞിരുന്നു. ഇപ്പോളിതാ അനുമോളെക്കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് താരം. നെവിൻ സേവ്ഡ് ആയി എന്നു പറഞ്ഞപ്പോൾ തന്നെ താനാണ് പുറത്താകുകയെന്ന് ഉറപ്പിച്ചെന്നും പുറത്തിറങ്ങുന്നതിനു മുൻപ് അനുമോളെ ഹഗ് ചെയ്യാത്തത് മന:പൂർ‌വമല്ല, വിട്ടുപോയതാണ് എന്നുമായിരുന്നു ആര്യന്റെ പ്രതികരണം.

''ഷോയിൽ വന്നപ്പോൾ തന്നെ ഞാൻ എല്ലാവരുമായും കണക്ടായി. ഞാൻ ഒരു എക്സ്ട്രൊവേർട്ടാണ്. ആ സമയത്ത് അനുമോൾ നല്ല രീതിയിലാണ് തിരിച്ചും പെരുമാറിയത്. സംസാരിക്കുമ്പോൾ കണ്ടന്റുണ്ടാകേണ്ടേ. ആ കാര്യത്തിൽ അനുമോൾ നല്ല ആക്ടീവ് ആയിരുന്നു. എന്നാൽ പെട്ടെന്ന് ഞാനും ജിസേലും ക്ലോസ് ആയതോടെ പ്രശ്നങ്ങൾ കൂടി. അനുമോൾക്ക് എന്നോട് ക്രഷ് ഉണ്ടായിരുന്നെന്ന് രഹസ്യമായി പറഞ്ഞെന്ന് ശൈത്യ എന്നോട് പറഞ്ഞിട്ടുണ്ട്.

ഞാൻ പിന്നീട് ഇതെല്ലാം കണക്ട് ചെയ്‍തു. പ്രശ്‍നങ്ങൾക്ക് കാരണം പൊസസീവ്നെസ് ആണോ എന്നു പോലും ചിന്തിച്ചു. എന്നോട് സ്നേഹമുണ്ടായിരുന്നോ എന്നറിയില്ല. പാൽക്കുപ്പി എന്ന് വിളിക്കുകയും ചെയ്യും, പക്ഷേ കണ്ടാൽ സ്നേഹവുമായിരിക്കും'', മൂവീ വേൾഡ് മീഡിയക്കു നൽകിയ അഭിമുഖത്തിൽ ആര്യൻ പറഞ്ഞു.

എവിക്ടായപ്പോൾ അനുമോളെ ഒഴിച്ച് ബാക്കിയെല്ലാവരെയും ആര്യൻ ഹഗ് ചെയ്‍തിരുന്നു. ഇത് പ്രേക്ഷകർക്കിടയിൽ ചർച്ചയാകുകയും ചെയ്തിരുന്നു. അനുമോളോ‌‌ടുള്ള ദേഷ്യം ആര്യൻ പ്രകടിപ്പിച്ചതാണെന്നു വരെ വാദങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇത്തരം വാദങ്ങളെല്ലാം നിഷേധിക്കുകയാണ് താരം. ''അനുവിനെ മന:പൂർ‌വം അവഗണിച്ചതല്ല. ആ സമയത്ത് കണ്ടില്ല. അനുമോളോട് എനിക്ക് ദേഷ്യവുമില്ല'', ആര്യൻ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കല്യാണ ചെക്കൻ അനീഷ് ! കേരളത്തിൽ വേറെ ആണുങ്ങളില്ലേ ? പൊട്ടിത്തെറിച്ച് അനുമോൾ
'ഇതൊരു സ്വപ്‍നസാഫല്യം, എല്ലാവർക്കും നന്ദി'; പുതിയ സന്തോഷം പങ്കുവെച്ച് അനീഷ്