
ബിഗ് ബോസ് മലയാളം സീസൺ ആറിൽ അതിഥികളായി എത്തിയിരിക്കുകയാണ് നടൻ ജോജു ജോർജും മുൻ സീസണിലെ താരങ്ങളായ ജുനൈസും സാഗറും. മൂവരും ഒന്നിക്കുന്ന പണി എന്ന സിനിമയുമായി ബന്ധപ്പെട്ട് ആയിരുന്നു ഇവർ ബിഗ് ബോസ് വീട്ടിലേക്ക് എത്തിപ്പെട്ടത്. ഈ അവസരത്തിൽ ജിന്റോയെ കുറിച്ച് ജോജു പറഞ്ഞ കാര്യങ്ങൾ മത്സരാർത്ഥികൾക്ക് ഇടയിലും പ്രേക്ഷകർക്ക് ഇടയിലും ശ്രദ്ധനേടിയിരിക്കുകയാണ്. ജിന്റോ ഈ സിനിമയിൽ ഉണ്ടാകേണ്ടത് ആയിരുന്നു. അപ്പോഴേക്കും ബിഗ് ബോസിലേക്ക് പോയെന്നും ജോജു ജോർജ് പറയുന്നുണ്ട്.
"ഒരു അവാർഡ് ഷോയിൽ പുരസ്കാരം വാങ്ങാൻ ഞാൻ നിൽക്കയാണ്. ഒരു ടെൻഷനും കാര്യങ്ങളുമൊക്കെ ആ സമയത്ത് ഉണ്ടാകുമല്ലോ. നമ്മൾ എവിടെ നിന്നാണ് വരുന്നതെന്ന് അറിയാം. ഒരു അവാർഡ് എന്നത് ചെറുതായാലും വലുതായാലും വലിയൊരു കാര്യമാണ്. സ്റ്റേജിൽ കയറാൻ റെഡി ആയി നിൽക്കുന്ന സമയത്ത് ഒരാൾ ബാക്കിൽ നിന്നും വിളിച്ചു. ഞാൻ പേഴ്സണൽ ട്രെയിനർ ആണെന്ന് ഒന്ന് പറഞ്ഞേക്കാമോന്ന് പറഞ്ഞു. അത് അയാളുടെ ഒരു സർവൈവൽ ആണ്. അന്നയാൾ അത് ചെയ്തു. ജിന്റോയെ ഇവിടെ കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നിയില്ല. ഇവിടെ വന്നതിന് ശേഷമാണ് ജിന്റോ വന്നെന്ന് ഞാൻ അറിയുന്നത്. എനിക്ക് രക്ഷപ്പെട്ടെ മതിയാകൂ എന്ന് ഒരാൾ തീരുമാനിച്ചു കഴിഞ്ഞാൽ ഒരു പഠനവും ഒന്നുമില്ല ആ ആവശ്യത്തിന് മുന്നിൽ എത്തും", എന്നാണ് ജോജു പറഞ്ഞത്.
10 പേർ, ആരെല്ലാം പുറത്തേക്ക് ? ബിഗ് ബോസിലെ അവസാന നോമിനേഷനിൽ മൂന്ന് പേർ സേഫ്
ശേഷം പണി എന്ന സിനിമയുടെ മോഷൻ പോസ്റ്റർ ബിഗ് ബോസ് അനാവരണം ചെയ്യുകയും മത്സരാർത്ഥികൾ പോസ്റ്റുകൾ റിലീസ് ചെയ്യുകയും ചെയ്തു. ബിഗ് ബോസ് സീസൺ അഞ്ചിലെ കരുത്തുറ്റ മത്സരാർത്ഥികൾ ആയിരുന്നു ജുനൈസും സാഗറും. സാഗർ അറുപത്തി നാലാം ദിവസവും ജുനൈസ് നൂറാം ദിവസവും ആയിരുന്നു ബിഗ് ബോസ് വീട്ടിൽ നിന്നും പടിയിറങ്ങിയത്. ഷോയിൽ നിന്നും പുറത്തായ ഉടൻ തന്നെ സിനിമയിലേക്ക് ഇരുവരും എത്തുക ആയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ