'മോനെ ചോക്ലേറ്റ് അധികം കയ്യിൽ വയ്ക്കണ്ട, അലിഞ്ഞ് പോകും'; ​ഗബ്രിക്ക് മോഹൻലാൽ കൊടുത്ത സൂചനയോ

Published : Mar 17, 2024, 12:24 PM ISTUpdated : Mar 17, 2024, 12:28 PM IST
'മോനെ ചോക്ലേറ്റ് അധികം കയ്യിൽ വയ്ക്കണ്ട, അലിഞ്ഞ് പോകും'; ​ഗബ്രിക്ക് മോഹൻലാൽ കൊടുത്ത സൂചനയോ

Synopsis

ജാസ്മിനും ​ഗബ്രിയും തമ്മിലുള്ള ലവ് ട്രാക്ക് ബി​ഗ് ബോസിന് അകത്തും പ്രേക്ഷകർക്ക് ഇടയിലും സംസാര വിഷയമാണ്.

ന്ന് മാറ്റിപ്പിടിച്ചാലോ, എന്നാണ് ബി​ഗ് ബോസ് മലയാളം സീണൽ ആറിന്റെ ടാ​ഗ് ലൈൻ. അതുകൊണ്ട് തന്നെ ഏറെ പുതുമയുള്ള പലകാരങ്ങളുമാണ് ഇത്തവണ ബി​ഗ് ബോസ് വീട്ടിൽ ഒരുക്കിയിരിക്കുന്നത്. ഇനിയും ഏറെ വരാനും ഇരിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തേതിൽ നിന്നും വിഭിന്നമായി പ്രേക്ഷകർക്കും മത്സരാർത്ഥികൾക്കും കൗതുകം പകർന്നൊരു കാര്യം ആയിരുന്നു എല്‍സിഡി വാളിലൂടെ എത്തുന്ന മോഹൻലാൽ കഥാപാത്രം സിഐഡി രാംദാസ്. വീട്ടിൽ നടക്കുന്ന ഓരോ കള്ളത്തരങ്ങളും കണ്ടുപിടിച്ച് മോഹൻലാലിനെ അറിയിക്കുക എന്നതാണ് ഇദ്ദേഹത്തിന്റെ പണി. 

കഴിഞ്ഞ ഒരാഴ്ച ബിബി ഹൗസിൽ നടന്ന ചില കളവുകളെ കുറിച്ചാണ് രാംദാസ് മോഹൻലാലിനോട് പറഞ്ഞിരിക്കുന്നത്. അതിൽ പ്രധാനം ആയിരുന്നു ചോക്ലേറ്റുകൾ അടിച്ചു മാറ്റിയത്. ഇതേകുറിച്ച് കഴിഞ്ഞ ദിവസം മോഹൻലാൽ ചോദിക്കുകയും ചെയ്തു. ഓരോരുത്തരും അവരവർ ചെയ്ത കള്ളത്തരങ്ങൾ മോഹൻലാലിനോട് പറയുന്നുണ്ട്. ഇതിനിടയിസ്‍ ആണ് ​ഗബ്രിയോട് എന്തെങ്കിലും മോഷ്ടിച്ചോ എന്നാണ് മോഹൻലാൽ ചോദിച്ചത്. 

"ചോക്ലേറ്റ് രണ്ടെണ്ണം എന്റെ കയ്യിലുണ്ട്. എന്റെ കയ്യിൽ അതുണ്ടെന്ന് ഇവിടെ പറഞ്ഞിരുന്നു", എന്നാണ് ​ഗബ്രി പറഞ്ഞത്. ആർക്ക് കൊടുക്കാനാണ് എടുത്തതെന്നാണ് മോഹൻലാൽ പിന്നീട് ചോദിച്ചത്. ചോദിക്കാതെ എടുത്തതല്ലേ. അത് മോഷണം ആണെന്നും മോഹൻലാൽ രസകരമായി പറയുന്നുണ്ട്. പവർ ടീമിലുള്ള ആളുകൾ തന്നെയാണ് മോഷണമെന്നും മോഹൻലാൽ പറഞ്ഞു. ​ഗബ്രി എടുത്ത ചോക്ലേറ്റ് ആർക്കാ കൊടുത്തതെന്ന് ചോദിച്ചപ്പോൾ, അതവൻ ആർക്കോ സ്പെഷ്യലായി കൊടുക്കാൻ വച്ചേക്കുന്നതെന്നാണ് യമുന പറഞ്ഞത്. 

വാഹനാപകടത്തിൽ നടി അരുന്ധതിക്ക് ഗുരുതര പരിക്ക്; സഹായം അഭ്യർഥിച്ച് ​ഗോപിക അനിൽ

രാംദാസ് പറയുന്നത് ആർക്കോ കൊടുക്കാൻ എടുത്തിട്ട്, നല്ല അവസരം കിട്ടുമ്പോൾ കൈമാറാൻ വച്ചിരിക്കുകയാണ് എന്നാണ്. "മോനേ ചോക്ലേറ്റ് അധികം കയ്യിൽ വയ്ക്കല്ലേ. അത് അലിഞ്ഞ് പോകും. കോട്ടോ", എന്നും മോഹൻലാൽ പറയുന്നുണ്ട്. ജാസ്മിനും ​ഗബ്രിയും തമ്മിലുള്ള ലവ് ട്രാക്ക് ബി​ഗ് ബോസിന് അകത്തും പ്രേക്ഷകർക്ക് ഇടയിലും സംസാര വിഷയമാണ്. ഇതുമായി ബന്ധപ്പെട്ടാണ് മോഹൻലാൽ ഇങ്ങനെ പറഞ്ഞതെന്നാണ് പ്രേക്ഷക വിലയിരുത്തൽ. ലവ് ട്രാക് പിടിച്ച് നടന്നാൽ പ്രശ്നമാകുമെന്നാണ് നടൻ പറഞ്ഞതെന്നും ഇവർ പറയുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്