'അധികമായാൽ അമൃതും..'; ബി​ഗ് ബോസിനോട് 'ബൈ' പറഞ്ഞോ രതീഷ് ? പുറത്താക്കലോ എവിക്ടഡോ?

Published : Mar 17, 2024, 07:45 AM ISTUpdated : Mar 17, 2024, 07:52 AM IST
'അധികമായാൽ അമൃതും..'; ബി​ഗ് ബോസിനോട് 'ബൈ' പറഞ്ഞോ രതീഷ് ? പുറത്താക്കലോ എവിക്ടഡോ?

Synopsis

രതീഷിനെ പുറത്താക്കിയോ അതോ എവിക്ടഡ് ആയോ എന്നത് ഇന്നത്തെ എപ്പിസോഡ് എത്തിയാലെ അറിയാന്‍ സാധിക്കൂ. 

ബി​ഗ് ബോസ് മലയാളം സീസൺ ആറ് തുടങ്ങിയിട്ട് ഒരു വാരം പിന്നിട്ടു കഴിഞ്ഞു. ഇത്രയും ദിവസത്തിൽ വളരെ കുറച്ച് പേർക്ക് മാത്രമാണ് പ്രേക്ഷക ശ്രദ്ധനേടാൻ സാധിച്ചിട്ടുള്ളത്. അതിന് പ്രധാന കാരണം ഷോയുടെ ആദ്യദിനം മുതൽ തുടങ്ങിയ 'എന്തിനോ വേണ്ടി'യുള്ള പ്രശ്നങ്ങളാണ്. അക്കാര്യം കഴിഞ്ഞ ദിവസം മോഹൻലാൽ പറയുകയും ചെയ്തിരുന്നു. പ്രേക്ഷക ശ്രദ്ധനേടിയവരിൽ പ്രധാനിയാണ് രതീഷ് കുമാർ. ഉദ്ഘാടന ഡേ മുതൽ ശ്രദ്ധിക്കപ്പെട്ട രതീഷ് പക്ഷേ മറ്റുള്ളവരെ ഇറിറ്റേറ്റ് ചെയ്താണ് കണ്ടന്റ് ഉണ്ടാക്കിയിരുന്നത്. ആവശ്യമില്ലാത്ത കാര്യങ്ങൾ പെരുപ്പിച്ച് കാണിച്ച് പ്രശ്നം ഉണ്ടാക്കി. അതുകൊണ്ട് തന്നെ മറ്റ് മത്സരാർത്ഥികളെ പോലെ പ്രേക്ഷകരിലും രതീഷിന് നെ​ഗറ്റീവ് ഇമേജ് വീണു. 

വാരാന്ത്യത്തിലും ബി​ഗ് ബോസ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയം രതീഷ് കുമാർ തന്നെയാണ്. രതീഷ് ഇജക്ടഡ്(പുറത്താക്കൽ) ആയെന്ന തരത്തിൽ വാർത്തകൾ വരുന്നുണ്ട് എന്നതാണ് അതിന് കാരണം. ആദ്യ ആഴ്ചയിലെ എലിമിനേഷൻ എന്തായാലും ഇന്ന് നടക്കും. എട്ട് പേരാണ് എലിമിനേഷൻ ലിസ്റ്റിൽ ഉള്ളത്. ഇതിൽ ഒരാളോ അതിൽ കൂടുതൽ പേരോ പുറത്തേക്ക് പോയേക്കാം. ബി​ഗ് ബോസ് അനലിസ്റ്റ് അടക്കം പറയുന്നത് രതീഷ് എവിക്ട് അല്ല ഇജക്ടഡ് ആയെന്നാണ്. 

അഥവാ രതീഷ് പുറത്തായെങ്കിൽ അതിന് കാരണം അയാൾ തന്നെയാണെന്നാണ് പ്രേക്ഷകർ പറയുന്നത്. ആവശ്യമില്ലാതെ പ്രശ്നങ്ങൾ ഉണ്ടാക്കി സ്വന്തം കുഴി അയാൾ തന്നെ തോണ്ടിയെന്നും ഇവർ പറയുന്നു. ഇതിനെയാണ് അധികമായാൽ അമൃതും വിഷം എന്ന് പറയുന്നതെന്നും പ്രേക്ഷകർ പറയുന്നത്. 

ലിസ്റ്റിൽ 8പേർ, ഇതില്‍ ആര് അല്ലെങ്കില്‍ ആരൊക്കെ പുറത്തേക്ക് ? എലിമിനേഷൻ പറഞ്ഞ് മോഹൻലാൽ

അതേസമയം, ബി​ഗ് ബോസ് സീസൺ 6 ആരംഭിച്ച് കഴിഞ്ഞ ദിവസം വരെയും ഏറെ ചർച്ചാ വിഷയം ആയൊരു മത്സരാർത്ഥി രതീഷ് കുമാർ മാത്രമാണ്. അത് മറ്റുള്ളരെ ഇറിറ്റേറ്റ് ചെയ്തിട്ടാണെങ്കിലും. കൂടാതെ എന്റർടെയ്നർ കൂടി ആയിരുന്നു രതീഷ്. ജിന്റോ, സിജോ, ജാസ്മിൻ-​ഗബ്രി, റോക്കി എന്നിവരാണ് ചെറിയ രീതിയിൽ എങ്കിലും പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയ മറ്റ് മത്സരാർത്ഥികൾ. എന്തായാലും രതീഷിനെ പുറത്താക്കിയോ അതോ എവിക്ടഡ് ആയോ എന്നത് ഇന്ന് രാത്രി ഒൻപത് മണിയ്ക്ക് ശേഷം അറിയാൻ സാധിക്കും. ജിന്റോ, നോറ, ശരണ്യ, അൻസിബ, റോക്കി, സിജോ, സുരേഷ് എന്നിവരാണ് എലിമിനേഷന്‍ ലിസ്റ്റിലുള്ള മറ്റ് മത്സരാര്‍ത്ഥികള്‍. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പൊലീസ് വേഷത്തിൽ വീണ്ടും ഷെയ്ൻ നിഗം; 'ദൃഢം' റിലീസ് അപ്‌ഡേറ്റ്
ബി​ഗ് ബോസ് സീസൺ 8 'ഉടൻ'; ഇത്തവണ ഡബിളോ? ആദ്യ മത്സരാർത്ഥി അന്ന് മോഹൻലാലിന് അടുത്തെത്തി !