ബിബി ഹൗസിൽ നിന്നും ആരൊക്കെ പുറത്തേക്ക് ? എലിമിനേഷനെ കുറിച്ച് മോഹൻലാൽ

Published : Apr 02, 2023, 09:22 PM IST
ബിബി ഹൗസിൽ നിന്നും ആരൊക്കെ പുറത്തേക്ക് ? എലിമിനേഷനെ കുറിച്ച് മോഹൻലാൽ

Synopsis

ഷോ തുടങ്ങിയപ്പോൾ മൂകതയോടെ ഇരുന്ന മത്സരാർത്ഥികളോട് കാര്യം അന്വേഷിച്ചപ്പോഴാണ് എലിമിനേഷന്റെ പേടിയാണെന്ന് മനസിലാകുന്നത്.

ബി​ഗ് ബോസിൽ പ്രേക്ഷകരും മത്സാർത്ഥികളും ഒരുപോലെ പേടിക്കുന്ന കാര്യമാണ് എലിമിനേഷൻ. ഓരോ ആഴ്ചയിലെയും മത്സരാർത്ഥികളുടെ പ്രകടനങ്ങളുടെയും വോട്ടിങ്ങിന്റെയും അടിസ്ഥാനത്തിൽ ആണ് പുറത്തുപോകേണ്ടുന്നവരുടെ എവിക്ഷൻ ലിസ്റ്റ് പുറത്തുവരിക. ബി​ഗ് ബോസ് സീൺ 5 ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ ആദ്യ എലിമിനേഷനെ പറ്റിയാണ് മോഹൻലാൽ സംസാരിക്കുന്നത്. 

ഷോ തുടങ്ങിയപ്പോൾ മൂകതയോടെ ഇരുന്ന മത്സരാർത്ഥികളോട് കാര്യം അന്വേഷിച്ചപ്പോഴാണ് എലിമിനേഷന്റെ പേടിയാണെന്ന് മനസിലാകുന്നത്. എപ്പോഴാകും എവിഷൻ വരിക എന്ന ടെൻഷനിലാണ് തങ്ങളെന്നും മത്സരാർത്ഥികൾ പറയുന്നു. പെട്ടിയൊക്കെ പാക്ക് ചെയ്തിട്ടുണ്ടോ ? പോകാൻ തയ്യാറായി ഇരിക്കുകയാണോ എന്നും മോഹൻലാൽ ചോദിക്കുന്നുണ്ട്. 

"കഴിഞ്ഞ സീസണൊക്കെ കണ്ട് എല്ലാവരും പ്രിപ്പേർഡ് ആയാണ് വന്നിരിക്കുന്നതെന്ന് തോന്നുന്നു. അതൊന്നും വേണ്ട. ​ഗെയിം കളിക്കാനല്ലേ വന്നിരിക്കുന്നത്. വന്ന ഉടനെ നിങ്ങളെ പറഞ്ഞയക്കുന്നത് മോശമല്ലേ. എല്ലാവരും സമാധാനത്തോടെയും മിടുക്കികളും മിടുക്കന്മാരുമായിട്ട് ഇരിക്കൂ", എന്ന് മോഹൻലാൽ പറയുന്നു. മോഹ​ൻലാലിന്റെ വാക്കുകൾ ഹർഷാരവത്തോടെ മത്സാരാർത്ഥികൾ സ്വീകരിക്കുകയും ചെയ്തു. 

'എന്നോട് വിഷമമില്ലല്ലോ' എന്ന് അഖിൽ, ഞങ്ങളൊടൊപ്പം തന്നെ കളിക്കുന്നെന്ന് ഷിജു; കളം നിറഞ്ഞ് ​ഗോപിക

അതേസമയം, വീട്ടിൽ പ്രവേശിച്ച ക്രമം അനുസരിച്ചാണ് ഇത്തവണ നോമിനേഷനുകൾ വന്നത്. റനീഷയ്ക്കാണ് ആദ്യം നോമിനേഷന്‍ അവസരം. തനിക്ക് ഭീഷണിയാവുമെന്ന് ചൂണ്ടിക്കാട്ടി അഖിൽ മാരാരിനെയാണ് റെനീഷ തിരഞ്ഞെടുത്തത്. ഗ്രനേഡ് ലോക്കറ്റ് റെനീഷ അഖിലിന് നല്‍കിയതോടെ അഖില്‍ എലിമിനേഷനില്‍ എത്തി. പിന്നീട് വന്ന റിനോഷ് ഏയ്ഞ്ചലിൻ മറിയയെ ലൗ ലോക്കറ്റ് നൽകി സുരക്ഷിതയാക്കി. ഏയ്ഞ്ചലിനയ്ക്ക് ഇപ്പോള്‍ ചില പ്രശ്നങ്ങള്‍ ഉണ്ട് എന്നാല്‍ അവള്‍ക്ക് സമയം നല്‍കണം എന്ന് പറഞ്ഞായിരുന്നു റിനോഷ് എയ്ഞ്ചലിനയെ സേഫാക്കും. പിന്നീട് വന്ന സെറീന ബിഗ് ബോസ് ചരിത്രത്തിലെ ആദ്യത്തെ കോമണറായ ഗോപികയെ ഗ്രനൈഡ് നല്‍കി എലിമിനേഷനിലേക്ക് നോമിനേറ്റ് ചെയ്തു. ശോഭ വിശ്വനാഥ് വിഷ്ണുവിനും, വൈബർ ഗുഡ് ദേവു ജുനൈസിനും ഗ്രനേഡ് നൽകി എലിമിനേഷന്‍ നോമിനേഷനിലേക്ക് അയച്ചു. ഇവര്‍ക്ക് പുറമേ മിഥുൻ, റിനോഷ്, ശ്രുതി, സെറീന, ലെച്ചു എന്നിവരും ഗ്രനൈഡ് മാല ലഭിച്ച് എലിമിനേഷനില്‍ എത്തിയിരുന്നു. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്