'അടുത്തതവണ ഞാൻ ആരാന്ന് ചോദിക്കുമോ ?'; മനീഷയെ ട്രോളി മോഹന്‍ലാല്‍

Published : Apr 16, 2023, 09:20 PM IST
'അടുത്തതവണ ഞാൻ ആരാന്ന് ചോദിക്കുമോ ?'; മനീഷയെ ട്രോളി മോഹന്‍ലാല്‍

Synopsis

എല്ലാവരും ​ഗെയിം മനസിലാക്കിയാണോ കളിച്ചത് എന്ന ചോദ്യത്തിന് 'മനസിലാകലൊക്കെ കുറവായിരുന്നു എന്ന് മനീഷ. 

ബി​ഗ് ബോസ് സീസൺ അഞ്ചിന്റെ രണ്ടാമത്തെ വാരാന്ത്യ എപ്പിസോഡാണ് ഇന്ന് നടക്കുന്നത്. കഴിഞ്ഞ ആഴ്ചയിലെ വീക്കിലി ടാസ്കിനെ കുറിച്ച് ചോ​ദിച്ചു കൊണ്ടാണ് മോഹൻലാൽ എപ്പിസോഡ് തുടങ്ങിയത്. ഇതിനിടയിൽ ടാസ്കിനെ കുറിച്ച് പറഞ്ഞ മനീഷയെ ട്രോളിയിരിക്കുകയാണ് മോഹൻലാൽ. 

എല്ലാവരും ​ഗെയിം മനസിലാക്കിയാണോ കളിച്ചത് എന്ന ചോദ്യത്തിന് 'മനസിലാകലൊക്കെ കുറവായിരുന്നു. ടാസ്ക് കഴിഞ്ഞപ്പോഴാണ് ഇതുകൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലായത്. ഓരോരുത്തർക്കും ഓരോ അഭിപ്രായങ്ങളാണ്. ഓരോ നിയമങ്ങൾ ഓരോരുത്തരായിട്ട് കൊണ്ടുവരും. അപ്പോ പിന്നെ അതിന്റെ പിന്നാലെ പോകും', എന്നാണ് മനീഷ പറയുന്നത്. അങ്ങനെ ഒരു വാക്ക് കേട്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഒരു സ്ഥലത്തിന്റെ പേരല്ലേ എന്നാണ് മനീഷ മറുപടി നൽകിയത്. 

ഇത് തുടക്കം മാത്രം, ഗംഭീര സൃഷ്ടിയാണ്: 'മലൈക്കോട്ടൈ വാലിബനെ' കുറിച്ച് സ്റ്റണ്ട് മാസ്റ്റർ

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ വെള്ളിയാങ്കല്ലിനെ പറ്റി പറയുന്നുണ്ടെന്ന് മോഹൻലാൽ പറഞ്ഞപ്പോൾ അതു താൻ വായിച്ചിട്ടുണ്ടെന്നും തനിക്ക് മറവി ഉണ്ടെന്നും മനീഷ പറയുന്നു. ഇവിടെ വന്നതിന് ശേഷമാണോ എന്ന ചോദ്യത്തിന്, മുമ്പും മറവി ഉള്ളതാണെന്നും തന്റെ പേര് തന്നെ മറന്നിരുന്നുവെന്നും മനീഷ പറഞ്ഞു. 'അടുത്തതവണ ഞാൻ ഇവിടെ വന്ന് നിൽക്കുമ്പോൾ ആരാന്ന് ചോദിക്കുമോ ?', എന്നാണ് മോഹൻലാൽ ചോദിച്ചത്. ഇത് ബിബി ഹൗസിൽ വലിയ പൊട്ടിച്ചിരിക്കാണാണ് വഴിവച്ചത്. പിന്നാലെ ഓരോ മത്സരാർത്ഥികളോടും വീക്കിലി ടാസ്കിനെ കുറിച്ച് മോഹൻലാൽ ചോദിച്ചു. 

PREV
Read more Articles on
click me!

Recommended Stories

വിനായകനോട് ആക്രോശിച്ച് മോഹൻലാൽ ! ജയിലിനുള്ളിൽ ഷൈൻ, ചായക്കപ്പ് എറിഞ്ഞുടച്ച് ഉണ്ണി മുകുന്ദൻ; ബി​ഗ് ബോസ് 'സെലിബ്രിറ്റി എഡിഷൻ' വൈറൽ
എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്