റിനോഷിനെ ഭക്ഷണത്തിന് മുന്നില്‍ നിന്നും അപമാനിച്ച് ഇറക്കിവിട്ടോ?; ബിഗ്ബോസിലെ പുതിയ വിവാദം.!

Published : Apr 16, 2023, 01:13 PM IST
റിനോഷിനെ ഭക്ഷണത്തിന് മുന്നില്‍ നിന്നും അപമാനിച്ച് ഇറക്കിവിട്ടോ?; ബിഗ്ബോസിലെ പുതിയ വിവാദം.!

Synopsis

പിന്നാലെ ബിഗ്ബോസ് അംഗങ്ങള്‍ ആദ്യം വീട്ടിലെ സ്ത്രീകള്‍ ഭക്ഷണം കഴിക്കട്ടെ എന്ന തീരുമാനത്തില്‍ എത്തി. സ്ത്രീകള്‍ സ്ഥാനം പിടിച്ചു.

തിരുവനന്തപുരം: ബിഗ്ബോസ് വീട്ടിലെ വിഷു ആഘോഷം വളരെ മനോഹരമായാണ് നടന്നത്.  ഈസ്റ്റർ ദിനത്തിലെ പ്രശ്നങ്ങൾക്ക് ശേഷം മോഹൻലാൽ എത്തിയതോടെ വിഷു കെങ്കേമം ആക്കിയിരിക്കുകയാണ് ബി​ഗ് ബോസ് ടീം. മത്സരാർത്ഥികളുടെ വീട്ടുകാരെ കാണിച്ചുകൊണ്ടായിരുന്നു ഷോ ഇന്ന് ആരംഭിച്ചത്. ശേഷം പായസ മത്സരവും നടന്നു. കഴിഞ്ഞ ആഴ്ചയിലെ കാര്യങ്ങളെല്ലാം പറഞ്ഞ ശേഷം മത്സരാർത്ഥികൾക്ക് സർപ്രൈസ് നൽകി മോഹൻലാൽ വീടിനുള്ളില്‍ പോകുകയും ചെയ്തു. 

എന്തായാലും മത്സാരർത്ഥികളുടെ പിണക്കങ്ങൾ  മാറിയതിൽ സന്തോഷവാനാണെന്ന് പറഞ്ഞ മോഹൻലാൽ വീട്ടിലേക്ക് പോവുക ആയിരുന്നു. അപ്രതീക്ഷിതമായ മോഹൻലാലിന്റെ വരവ് മത്സരാർത്ഥികളിൽ അമ്പരപ്പും അഹ്ലാദവും ഉളവാക്കി. മത്സരാര്‍ത്ഥികള്‍ ഉണ്ടാക്കിയ പായസം കുടിച്ച് അല്‍പ്പനേരം അവര്‍ക്കൊപ്പം ചിലവഴിച്ച് പിന്നീട് പുറത്ത് വന്ന് അവരുടെ പരിപാടികള്‍ എല്ലാം മോഹന്‍ലാല്‍ വീക്ഷിച്ചു. 

എന്നാല്‍ ഇപ്പോള്‍ ബിഗ്ബോസ് വീട്ടിലെ സംഭവങ്ങളില്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചയാകുന്ന വിഷയം പിന്നീടാണ് സംഭവിച്ചത്. ഒടുക്കം പരിപാടികള്‍ക്ക് അവസാനം ബിഗ്ബോസ് വീട്ടിലെ അംഗങ്ങള്‍ക്ക് സദ്യ ഒരുക്കിയിട്ടുണ്ടെന്ന് മോഹന്‍ലാല്‍ അറിയിച്ചു. തുടര്‍ന്നാണ് അദ്ദേഹം രംഗം വിട്ടത്.

പിന്നാലെ ബിഗ്ബോസ് അംഗങ്ങള്‍ ആദ്യം വീട്ടിലെ സ്ത്രീകള്‍ ഭക്ഷണം കഴിക്കട്ടെ എന്ന തീരുമാനത്തില്‍ എത്തി. സ്ത്രീകള്‍ സ്ഥാനം പിടിച്ചു. അഖില്‍ മാരാര്‍ അടക്കം ഒരു വിഭാഗം ഭക്ഷണം വിളമ്പാന്‍ ആരംഭിച്ചു. എന്നാല്‍ ഇതേ സമയത്ത് റിനോഷ് എത്തി ഒരു കസേരയില്‍ ഇരിക്കാന്‍ തുടങ്ങി. അപ്പോള്‍ ഭക്ഷണം വിളമ്പി കൊണ്ടിരുന്ന ഷിജു 'റിനോഷെ പെണ്ണാണോ നീ' എന്ന് ചോദിച്ചു. ഇതോടെ അതീവ ദു:ഖിതനായി റിനോഷ് തീന്‍മേശയില്‍ നിന്നും എഴുന്നേറ്റ് പോയി.

ആദ്യം സ്ത്രീകളാണ് ഇരിക്കേണ്ടതെന്ന കാര്യം റിനോഷ് അറിഞ്ഞില്ലെന്നാണ് കരുതുന്നത്. എന്നാല്‍ റിനോഷിനെ ഭക്ഷണത്തിന് മുന്നില്‍ നിന്നും അപമാനിച്ചുവിട്ടുവെന്നാണ് ആരാധകര്‍ പറയുന്നത്. ലിംഗം നോക്കിയാണ് ഭക്ഷണം എങ്കില്‍ ട്രാന്‍സായ നാദിറയെ ഇരുത്താമോ എന്ന ചോദ്യവും റിനോഷിന്‍റെ ആര്‍മി അംഗങ്ങള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചയില്‍ ചോദിക്കുന്നു. 

എന്നാല്‍ ഒരു കാര്യം കേള്‍ക്കാതെ റിനോഷ് അറിയാതെ ഇരുന്നതാണെന്നും അതില്‍ പ്രശ്നമില്ലെന്നും ഇത് സ്വാഭാവികമാണെന്നും. വീട്ടിലെ അംഗങ്ങള്‍ പോലും ഇതൊരു വിഷയം ആക്കുന്നില്ലെന്നും. വോട്ടിന് വേണ്ടി റിനോഷ് ആര്‍മി ഇത് വിഷയമാക്കുകയാണ് എന്നുമാണ് എതിര്‍വാദം. 

പിണക്കം മറന്ന് മോഹൻലാൽ ബിബി ഹൗസിൽ, ആടിയും പാടിയും മത്സരാർത്ഥികൾ, വിഷു ആഘോഷം കെങ്കേമം

വിഷുവിന് മതിൽ ചാടിയ കഥ പറഞ്ഞ് ഏഞ്ചലീന; 'എനിക്കും നാണം' വന്നെന്ന് മോഹൻലാൽ, പൊട്ടിച്ചിരി
 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വിനായകനോട് ആക്രോശിച്ച് മോഹൻലാൽ ! ജയിലിനുള്ളിൽ ഷൈൻ, ചായക്കപ്പ് എറിഞ്ഞുടച്ച് ഉണ്ണി മുകുന്ദൻ; ബി​ഗ് ബോസ് 'സെലിബ്രിറ്റി എഡിഷൻ' വൈറൽ
എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്