അനുമോൾ കപ്പ് തൂക്കി, പക്ഷേ ഞാൻ ചെയ്‍തത്?..; കിടിലൻ തഗ്ഗുമായി രേണു സുധി

Published : Nov 13, 2025, 10:57 AM IST
Renu

Synopsis

വീഡിയോയില്‍ രേണു പറഞ്ഞത് കേട്ട് ചിരി നിര്‍ത്താനാകാതെ പ്രക്ഷകര്‍.

ബിഗ് ബോസ് മലയാളം സീസൺ തുടങ്ങുന്നതിനു മുൻപ് പ്രഡിക്ഷൻ ലിസ്റ്റിൽ ഉയർന്നുകേട്ട പേരായിരുന്നു സോഷ്യൽ മീഡിയ താരവും അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യയുമായ രേണു സുധിയുടേത്. പ്രവചനങ്ങൾ ശരിവെച്ച് രേണു ബിഗ്ബോസിൽ എത്തുകയും ചെയ്‍തു. എന്നാൽ ഓണം സ്പെഷ്യൽ എപ്പിസോ‍ഡിൽ വെച്ച് രേണു സുധി സ്വമേധയാ ഷോയിൽ നിന്ന് വാക്കൗട്ട് ചെയ്യുകയാണ് ഉണ്ടായത്. അതിനകം തന്നെ ഹൗസിന് പുറത്ത് ഒരുപാട് വിമര്‍ശനങ്ങളും കളിയാക്കലുകളും രേണു ഏറ്റുവാങ്ങിയിരുന്നു. നല്ല വോട്ട് ഉണ്ടായിരുന്നിട്ടും ഷോ പാതിവഴിയിൽ രേണു ക്വിറ്റ് ചെയ്തതും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

എന്നാൽ, ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഒരാളെക്കുറിച്ച് പോലും മോശമായി സംസാരിക്കുകയോ, ആരോടും ദേഷ്യമോ വെറുപ്പോ കാണിക്കാതിരിക്കുകയോ ചെയ്ത ഒരേയൊരു മത്സരാർത്ഥിയാണ് രേണു സുധിയെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം.

 

ഇതിനിടെ റീ എൻട്രിയിൽ 'വഗീഗര' പാട്ട് പാടി എല്ലാവരെയും ഞെട്ടിക്കുകയും ചെയ്തു രേണു. ഫൈനൽ കഴിഞ്ഞ് തിരിച്ചെത്തിയതിനു ശേഷം ഇതേക്കുറിച്ചെല്ലാം സംസാരിക്കുകയാണ് രേണു സുധി. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. ''അനുമോൾ കപ്പ് തൂക്കി, ഞാൻ വസീഗര തൂക്കി'' എന്നായിരുന്നു രേണു‌ പ്രതികരിച്ചത്.

ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ മത്സരാർഥികളുടെ റീ എൻട്രി സമയത്ത് ഗായിക ശിംവാഗിയുടെ മ്യൂസിക് കൺസേർട്ട് ഹൗസിനുള്ളിൽ ഒരുക്കിയിരുന്നു. അതിനിടെയാണ് 'വസീഗര' എന്ന പാട്ട് പാടി രേണു എല്ലാവരേയും ഞെട്ടിച്ചത്. ഗ്രാൻഡ് ഫിനാലെ വേദിയിലും മോഹൻലാലിനു മുൻപിൽ 'വസീഗര' പാട്ട് പാടി രേണു എല്ലാവരുടെയും ശ്രദ്ധ കവർന്നിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്