നിങ്ങള്‍ ഫ്രണ്ട്സ് ആണെന്ന് ലോകത്തോട് പറഞ്ഞിട്ട് ഇവിടെ നടക്കുന്ന ആക്ട് എന്നത് ലവ് ട്രാക് ആണെന്നാണ് റോക്കി പറയുന്നത്.

ബിഗ് ബോസ് സീസണ്‍ ആറിലെ മത്സരാര്‍ത്ഥികളാണ് ജാസ്മിന്‍ ജാസഫറും ഗബ്രിയും. ഇരുവരും തമ്മിലുള്ള കോമ്പിനേഷന്‍ പലപ്പോഴും അരോചകമായാണ് പ്രേക്ഷകര്‍ക്ക് തോന്നുന്നത്. സൗഹൃദം ആണെന്ന് പറഞ്ഞിട്ട് ലവ് ട്രാക്കാണ് ഇരുവരും കളിക്കുന്നതെന്നാണ് ഏവരും പറയുന്നത്. ഇന്നിതാ ഇതേപറ്റി റോക്കി ജാസ്മിനോട് ചോദിക്കുന്നുണ്ട്. 

നിങ്ങള്‍ ഫ്രണ്ട്സ് ആണെന്ന് ലോകത്തോട് പറഞ്ഞിട്ട് ഇവിടെ നടക്കുന്ന ആക്ട് എന്നത് ലവ് ട്രാക് ആണെന്നാണ് റോക്കി പറയുന്നത്. ഇതിന് "എനിക്ക് ഒരുപാട് പ്രണയങ്ങള്‍ ഉണ്ടായിട്ടില്ല. പക്ഷേ ഒരുകാലത്തും നമ്മള്‍ ഒത്തുചേരില്ല. എന്തുകൊണ്ടെന്ന് അറിയോ. പ്രണയം ഉണ്ട്. എന്‍റെ വിഷമങ്ങള്‍ വിഷമമാണെന്ന് മനസിലാക്കും. എല്ലാം പറ്റും. പക്ഷേ മനസിലാക്കല്‍ എന്നൊരു കാര്യമുണ്ട്. അതില്ല. പ്രണയത്തില്‍ കാതല്‍ മാത്രം എന്നത് കൊണ്ട് കാര്യം ഇല്ല", എന്നാണ് ജാസ്മിന്‍ പറയുന്നത്. 

ഗബ്രിയോട് ഉള്ളത് പ്രണയമാണോ എന്ന് റോക്കി വീണ്ടും ചോദിക്കുമ്പോള്‍, ഒരിക്കലും ഇല്ല. ഇഷ്ടമുണ്ട്. അതെന്‍റെ ഉള്‍ മനസില്‍ നിന്നുള്ള ഇഷ്ടമാണ്. അതിനെ ഞാന്‍ വിളിക്കുന്ന പേരാണ് ഫ്രണ്ട്ഷിപ്പ്. ഞാന്‍ പ്രണയിക്കുന്നുണ്ടെങ്കില്‍ അത് കല്യാണം കഴിക്കാനായിരിക്കും. വേറെ മതത്തില്‍പ്പെട്ട ആളെ വിവാഹം കഴിക്കാന്‍ എനിക്ക് താല്പര്യമില്ലെന്ന് ജാസ്മിന്‍ പറയുന്നുണ്ട്. നിന്‍റെ ഈ ആക്ട് കൊണ്ട് ഗബ്രിയെ ഭാവിയില്‍ എങ്ങനെ ബാധിക്കുമെന്ന് തോന്നുന്നുണ്ടെന്നായി റോക്കിയുടെ അടുത്ത ചോദ്യം. ഇതിന്, എന്‍റെ വീട്ടുകാര്‍ക്ക് ഞാന്‍ എന്താണ് എന്ന് അറിയാം. ഞാന്‍ ഇവിടെ ആകെ മനസറിഞ്ഞ് വിശ്വസിക്കുന്നത് ഗ്രബിയെയാണ്. ഒരിക്കലും എന്നെ ചതിക്കില്ല എന്നോട് സത്യസന്ധതയുണ്ടെന്ന് തോന്നിയിട്ടുള്ളത് അവനിലാണ്. നമ്മൾ കരയുമ്പോൾ പലരും വന്ന് കെട്ടിപിടിക്കും. അതിൽ ഒരു സത്യം വേണം. അവന്റെ കെട്ടിപ്പിടിത്തത്തിൽ ആ സത്യം എനിക്ക് കിട്ടുന്നുണ്ട്. എനിക്ക് അതുമതി. ഒരു ബലൂൺ ഊതി ഈതി അതിൽ തുപ്പലും എയറും നിറയുമ്പോൾ അത് പൊട്ടും. പൊട്ടും എന്ന് കരുതി ഊതാതിരിക്കില്ല. അടുത്ത ബലൂൺ എടുക്കും എന്നാണ് ജാസ്മിൻ പറഞ്ഞത്. 

'കോടാനുകോടി നന്ദി, വളരെ സന്തോഷം..'; മലയാളം പറഞ്ഞ് ആരാധകരെ ഞെട്ടിച്ച് വിജയ്

അപ്പോൾ നിന്റെ ബലൂൺ ആണ് ​ഗബ്രി. ഈ ബലൂൺ പൊട്ടിയാൽ അടുത്ത ബലൂൺ നീ ഊതും എന്ന് റോക്കി പറഞ്ഞു. ​ഗബ്രി എന്റെ ബലൂൺ അല്ല. അവന്റെ എന്റെ ആരാന്ന് ചോ​ദിച്ചാൽ ഇവിടെ എന്റെ എല്ലാം ആണെന്ന് പറഞ്ഞ ജാസ്മിൻ ഇവിടുന്ന് പോയി കഴിഞ്ഞാലും ഈ സൗഹൃദം തുടരുമെന്നും പറയുന്നു. പക്ഷേ ഇവിടെയുള്ള അത്രയും ഉണ്ടാവില്ല. പുറത്തെനിക്ക് വലിയ ലോകം ഉണ്ട്. ഇതൊരു കുഞ്ഞ് ലോകമല്ലേ എന്നും ജാസ്മിൻ പറയുന്നു. 

രതീഷ് എന്ന വൻമരം വീണു, ബിഗ് ബോസ് വീട്ടിൽ ഇനിയാര്? | BiggBoss