
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ ഉറ്റ സുഹൃത്തുക്കളാണ് അഖിൽ മാരാരും ഷിജുവും. ഇക്കൂട്ടത്തിൽ വിഷ്ണുവും ഉണ്ടായിരുന്നുവെങ്കിലും നിലവിൽ ഒരകൽച്ചയിലാണ്. കഴിഞ്ഞ ആഴ്ചയിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ശത്രുപക്ഷത്തുള്ള ജുനൈസും അഖിലും ആണ് ജയിലിൽ പോയത്. ഇവിടെ വച്ച് അഖിലിനെ നല്ല രീതിയിൽ പ്രകോപിപ്പിക്കാൻ ജുനൈസ് ശ്രമിക്കുന്നത് എപ്പിസോഡിൽ പ്രേക്ഷകർ കണ്ടത്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് അഖിലിന് മുന്നറിയിപ്പ് കൊടുക്കുകയാണ് ഷിജു.
അടുക്കളയിൽ വച്ചാണ് ഷിജുവിന്റെയും അഖിലിന്റെയും സംസാരം. 'ജുനൈസ് എന്നെ ജയിലിനകത്തിട്ട് ഭ്രാന്ത് പിടിപ്പിക്കാൻ നോക്കി. ഞാൻ മാക്സിമം ഒഴിഞ്ഞ് മാറുകയായിരുന്നു', എന്നാണ് മാരാർ പറയുന്നത്. നീ എന്തെങ്കിലും ചെയ്ത് അലുമ്പുണ്ടാക്കുമോ എന്ന പേടിയായിരുന്നു തനിക്കുണ്ടായിരുന്നതെന്നാണ് ഷിജു ഇതിന് മറുപടി പറയുന്നത്. തമാശരൂപേണയാണ് അവനോട് കത്തികൊണ്ട് ആംഗ്യം കാണിച്ചത്. ഇനി ആൾക്കാരത് എങ്ങനെ എടുക്കുമെന്ന് അറിയില്ല. ഇതയാളുടെ ആക്ടിംഗ് ആണോന്ന് ജുനൈസിന് തന്നെ സംശയം. എന്തെങ്കിലുമൊക്കെ ചെയ്ത് തന്നെ പുറത്താക്കാനുള്ള പരിപാടിയാണെന്നും അഖിൽ പറയുന്നു. അക്കാര്യത്തിൽ വിഷ്ണുവിനെ പോലും സംശയം ഉണ്ടെന്നും മാരാർ കൂട്ടിച്ചേര്‍ത്തു.
മുഖംമൂടികൾ അഴിഞ്ഞോ? റിയാസിന്റെയും ഫിറോസിന്റെയും വരവ് ഗുണം ചെയ്‍തത് ആർക്ക് ?
'അവൻ മാക്സിമം ശ്രമിച്ചിട്ടുണ്ട്. നീ ഓർത്തോ, മനസ്സിൽ കുറിച്ചിട്ടോ. ജുനൈസിന്‍റെ ലക്ഷ്യം മൊത്തം നിന്നെ ഫിസിക്കൽ അസോൾട്ടിൽ പുറത്താക്കാനാണ്. സുക്ഷിച്ചോ നീ. എന്നെ നീ ഫിസിക്കലായി അറ്റാക്ക് ചെയ്താൽ എനിക്ക് പരാതിയുണ്ടായിരിക്കില്ല. പക്ഷേ മറ്റുള്ളവർ അങ്ങനല്ല. ഞാനൊഴിച്ച് നീ ആരുടെയും ദേഹത്ത് തൊടരുത്. ഇനിയുള്ള ദിവസങ്ങൾ ശ്രദ്ധിക്കണം', എന്നാണ് ഷിജു പറയുന്നത്. അഖിലിന്റെ ഏറ്റവും വലിയ ബലഹീനത ദേഷ്യം ആണ്. അത് മറ്റുള്ളവർക്ക് അറിയുകയും ചെയ്യാം. ഇത് മുതലെടുക്കാൻ ഒരവസരത്തിൽ ജുനൈസ് ശ്രമിക്കുകയും ചെയ്തിരുന്നു.
തിയറ്ററിൽ കസറാൻ വിജയ്; 'ലിയോ'യുടെ കേരള വമ്പൻ അപ്ഡേറ്റ് എത്തി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ