ഇനി നോമിനേഷൻ മുക്തിയില്ല; പുതിയ ബിബി ക്യാപ്റ്റനെ തെരഞ്ഞെടുത്തു

Published : Jun 02, 2023, 10:35 PM IST
ഇനി നോമിനേഷൻ മുക്തിയില്ല; പുതിയ ബിബി ക്യാപ്റ്റനെ തെരഞ്ഞെടുത്തു

Synopsis

ഈ ആഴ്ചയിലെ പൊതുവായ പ്രവർത്തനങ്ങളിൽ മികച്ചു നിന്നുവെന്ന് തോന്നുന്ന മൂന്ന് പേരെ ക്യാപ്റ്റൻസിക്കായി തെരഞ്ഞെടുക്കാൻ ബി​ഗ് ബോസ് പറഞ്ഞു.

ബി​ഗ് ബോസ് മലയാളം സീസണുകളിൽ എല്ലാവരും ആ​ഗ്രഹിക്കുന്ന കാര്യമാണ് ക്യാപ്റ്റനാകുക എന്നത്. ആ ആഴ്ചയിലെ വീട്ടിലെ എല്ലാ കാര്യവും തീരുമാനിക്കേണ്ടത് ഇവരായിരിക്കും. കൂടാതെ നോമിനേഷൻ മുക്തിയും ലഭിക്കും. അതുകൊണ്ട് തന്നെ വാശിയേറിയ മത്സരമാകും തെര‍ഞ്ഞെടുക്കപ്പെടുന്ന മത്സരാർത്ഥികൾ നടത്തുന്നത്. ഇന്നിതാ ഫൈനലിലേക്ക് അടുക്കുന്ന ഷോയിലെ പുതിയ ക്യാപ്റ്റനെ തെര‍ഞ്ഞെടുത്തിരിക്കുകയാണ്. 

ഈ ആഴ്ചയിലെ പൊതുവായ പ്രവർത്തനങ്ങളിൽ മികച്ചു നിന്നുവെന്ന് തോന്നുന്ന മൂന്ന് പേരെ ക്യാപ്റ്റൻസിക്കായി തെരഞ്ഞെടുക്കാൻ ബി​ഗ് ബോസ് പറഞ്ഞു. പത്താഴ്ചകൾ പിന്നിട്ട് മത്സരം കൂടുതൽ മുറുകി കൊണ്ടിരിക്കുന്നതിനാൽ ഇനി ക്യാപ്റ്റനാകുന്ന വ്യക്തിക്ക് നോമിനേഷൻ മുക്തി ലഭിക്കുന്നതല്ല. എന്നാൽ ഇത്തവണ ക്യാപ്റ്റനാകുന്ന വ്യക്തിക്ക് 
സഹ മത്സരാർത്ഥികളിൽ നിന്നും ഒരാളെ അടുത്ത എവിക്ഷൻ പ്രക്രിയയിലേക്ക് നേരിട്ട് നോമിനേറ്റ് ചെയ്യാനുള്ള പ്രത്യേകി അധികാരം ഉണ്ടായിരിക്കുമെന്നും ബി​ഗ് ബോസ് അറിയിച്ചു. 

അഖിൽ മാരാർ- സെറീന, അനു ജോസഫ്
ഷിജു- അനു ജോസഫ്, സെറീന
ശോഭ- നാദിറ, സെറീന
വിഷ്ണു- നാദിറ, ശോഭ
നാദിറ- ശോഭ, റെനീഷ
സെറീന- നാദിറ, ശോഭ
അനു ജോസഫ്- റെനീഷ, നാദിറ
റിനോഷ്- സെറീന, റെനീഷ
മിഥുൻ- റെനീഷ, സെറീന
റെനീഷ- നാദിറ, സെറീന
ജുനൈസ്- നാദിറ, സെറീന

നാദിറ പ്രണയിച്ചാൽ നെ​ഗറ്റീവും സെറീന പ്രണയിച്ചാൽ പോസിറ്റീവും; നാദിറ - ജുനൈസ് തർക്കം

സെറീന ഏഴ്, നാദിറ ആറ്, റെനീഷ അഞ്ച് എന്നിങ്ങനെയാണ് വോട്ടിം​ഗ് കൗണ്ട്. ശേഷം നടന്നത് വാശിയേറിയ മത്സരം ആണ്. ഒറ്റപ്പാലം എന്നാണ് ക്യാപ്റ്റൻസി ടാസ്കിന്റെ പേര്. ​ഗാർഡൻ ഏരിയയിൽ ഓരോ സീലുകളും വ്യത്യസ്ത നിറത്തിലുള്ള പോയിന്റും ഉണ്ടായിരിക്കും. ക്യാൻവാസിലേക്ക് എത്തിച്ചേരാൻ ഒറു പാലവും ഉണ്ടാകും. സീലുകളി‍ൽ നിറം കളർത്തി പാലത്തിലൂടെ ക്യാന്ഡവാസിൽ പതിപ്പിക്കണം. ഏറ്റവും കൂടുതൽ സീലുകൾ ഉള്ള ആളായിരിക്കും ക്യാപ്റ്റൻ എന്നതാണ് ടാസ്ക്. നീണ്ട നേരത്തെ പോരാട്ടത്തിന് ഒടുവിൽ സെറീന വിജയിക്കുകയും ചെയ്തു. 

മുഖംമൂടികൾ അഴിഞ്ഞോ? റിയാസിന്റെയും ഫിറോസിന്റെയും വരവ് ഗുണം ചെയ്‍തത് ആർക്ക് ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്