ബി​ഗ് ബോസ് മലയാളം സീസൺ 8ൽ നിന്നും ശ്രീലയ എവിക്ട്

Published : Sep 20, 2026, 10:15 PM IST
bigg boss

Synopsis

ബിഗ് ബോസ് മലയാളം സീസൺ എട്ടിൽ നിന്നും രണ്ടാമത്തെ മത്സരാർത്ഥിയായി നടി ശ്രീലയ പുറത്തായി. ഒൻപത് പേരുള്ള നോമിനേഷൻ പട്ടികയിൽ നിന്നാണ് ശ്രീലയ പുറത്തുപോയത്.

ബി​ഗ് ബോസ് മലയാളം സീസൺ 8ൽ രണ്ടാമത്തെ മത്സരാർത്ഥിയും ഹൗസിൽ നിന്നും പുറത്തേക്ക്. നടിയായ ശ്രീലയ ആണ് ഹൗസിന് പുറത്തേക്ക് പോയിരിക്കുന്നത്. നോബി, സുമേഷ്, കൊമ്പൻ, ഐശ്വര്യ, ശ്രീലയ, നേഹ, ശ്രീലക്ഷ്മി, അഞ്ജലി, ജസീല തുടങ്ങി ഒൻപത് പേരാണ് നോമിനേഷനിൽ ഉണ്ടായിരുന്നത്. അതിൽ കഴിഞ്ഞ ദിവസം നോബി സേഫ് ആകുകയും ചെയ്തു. ബാക്കി ഉള്ള 8 പേരിൽ നിന്നുമാണ് ശ്രീലയ പുറത്തേക്ക് പോയത്. 3 നോമിനേഷൻ ആയിരുന്നു ശ്രീലയയ്ക്ക് ലഭിച്ചിരുന്നത്.

“പുറത്തുനിന്ന് കാണുന്ന വീടല്ല അത്. ജെനുവിന്‍ ആയിട്ടുള്ള ആള്‍ക്ക് അവിടെ നില്‍ക്കാനാവില്ല. അങ്ങനെ പറഞ്ഞാണ് എന്നെ നോമിനേറ്റ് ചെയ്തതും”, എന്നായിരുന്നു തിരികെ ബിഗ് ബോസ് സ്റ്റേജില്‍ എത്തിയ ശ്രീലയ പറഞ്ഞത്. പിന്നാലെ ആശംസകള്‍ അറിയിച്ച് മോഹന്‍ലാല്‍ പുറത്തേക്ക് വിടുകയും ചെയ്തു. സീസൺ തുടങ്ങി ആദ്യ ആഴ്ച കാളിയായിരുന്നു ഔട്ട് ആയത്.

ബിഗ് ബോസ് അഞ്ചാം സീസണിലെ മത്സരാർത്ഥിയായിരുന്ന ശ്രുതിലക്ഷ്മിയുടെ സഹോദരി കൂടിയായ ശ്രീലയ അഭിനയ രംഗത്തും സജീവമായിരുന്ന ആളായിരുന്നു. എന്നാൽ ബിഗ് ബോസ് വീട്ടിൽ ഒരു ഘട്ടത്തിലും തന്റേതായ സ്ഥാനം കണ്ടെത്താൻ ശ്രീലയയ്ക്ക് രണ്ടാഴ്ച കഴിഞ്ഞിട്ടും സാധിച്ചിരുന്നില്ല. കഴിഞ്ഞ ആഴ്ചയിലെ വീക്കിലി ടാസ്കിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടും അത് കാര്യമായി ഉപയോഗിക്കാൻ അവർക്ക് കഴിഞ്ഞിട്ടുമില്ല. രണ്ടാഴ്ചയിൽ തനിക്ക് ലഭിച്ച ഒരവസരവും നന്നായി പ്രയോജനപ്പെടുത്താനോ തന്നെ ബിഗ് ബോസ് വീടിനുള്ളിൽ പ്രേക്ഷകർക്കിടയിലും അടയാളപ്പെടുത്താനും ശ്രീലയക്ക് കഴിഞ്ഞിരുന്നില്ല. അതൊക്കെ തന്നെയാകാം ഇപ്പോൾ ബി​ഗ് ബോസ് വീടിന് പുറത്തേക്ക് പോകാൻ ശ്രീലയയ്ക്ക് വഴിവച്ചതും.

അതേസമയം, അഗ്നിപരീക്ഷയില്‍ നിന്നും വിജയിച്ച് വൈല്‍ഡ് കാര്‍ഡായി ബിഗ് ബോസില്‍ എത്തിയവരാണ് ഷിബിനയും താഷിയും. ഇരുവരും ഒരു മത്സരാര്‍ത്ഥിയായിട്ടായിരുന്നു എത്തിയത്. എന്നാല്‍ ഇനി മുതല്‍ ഇരുവരും രണ്ട് മത്സരാര്‍ത്ഥികളായിരിക്കും എന്ന് മോഹന്‍ലാല്‍ അറിയിച്ചു. രണ്ട് പേരായി തുടരുകയാണെങ്കില്‍ കണ്‍ഫെര്‍ട്ടബിളും കൂടുതല്‍ ആക്ടീവ് ആകാനും സാധിക്കുമെന്നും താഷിയും ഷിബിനയും പറയുകയും ചെയ്തു.

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

രാഹുൽ ഈശ്വറിന് ശാസന, ഷിജിന്റെ 'നോട്ടം', ആസിഫിന് അവസാന വാണിം​ഗ്, നോമിനേഷൻ നാളെ
ഒരേ കടമ്പ താണ്ടി ബിബി വീട്ടിലേക്കെത്തിയ 'എതിരാളികൾ', കളം പിടിച്ച് മുന്നേറി എൽദോയും ഷിജിനും