അക്ബർ സ്ത്രീത്വത്തെ അപമാനിച്ചെന്ന് രേണു സുധി; 'വിഷമം ആയെങ്കില്‍ സോറി പറയാം'എന്ന് അക്ബർ

Published : Aug 06, 2025, 10:27 PM IST
Bigg boss

Synopsis

രേണുവിന് വിഷമം ആയിട്ടുണ്ടെങ്കിൽ താൻ ക്ഷമ ചോദിക്കാൻ തയ്യാറാണെന്നാണ് അക്ബർ ക്യാമറ നോക്കി പറഞ്ഞത്.

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിന്റെ മൂന്നാം ദിവസമാണ് ഇന്ന്. രാവിലെ ഓമനപ്പേര് എന്ന പേരിലൊരു ടാസ്ക് ബി​ഗ് ബോസ് നൽകിയിരുന്നു. വീട്ടുകാരില്‍ നിന്നും ഇഷ്ടമില്ലാത്ത വ്യക്തിയേയും ഇഷ്ടമുള്ള വ്യക്തിയേയും തെരഞ്ഞെടുത്ത് അവര്‍ക്ക് ഇരട്ടപ്പേരും ഓമനപ്പേരും നല്‍കുക എന്നതായിരുന്നു ടാസ്ക്. ഏറ്റവും കൂടുതല്‍ ഇരട്ടപ്പേരുകള്‍ ലഭിക്കുന്നത് ആ വ്യക്തി തനിക്ക് കിട്ടിയ പേരുകളില്‍ നിന്നും ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുകയും മുന്നോട്ടുള്ള ദിവസങ്ങളില്‍ ആ പേരുകളിൽ അയാൾ അറിയപ്പെടും. ഇത്തരത്തിൽ ഓരോരുത്തരും ഇഷ്ടമുള്ളവരെയും ഇഷ്ടമില്ലാത്തവരെയും വിളിച്ച് പേരുകൾ പറഞ്ഞു. അത് ചുവടെ ചേർക്കുന്നു.

അപ്പാനി ശരത്ത്

ഇഷ്ടം- ആര്യൻ (ചിരിക്കുടുക്ക)

ഇഷ്ടമില്ലാത്തത്- അനീഷ്(മുള്ളൻ പന്നി)

മുൻഷി സന്തോഷ്

റെന- ഇഷ്ടമില്ലാത്തയാള്‍ 

ആദില, നൂറ- പൂമ്പാറ്റകൾ

ബിന്നി സെബാസ്റ്റ്യൻ

അനീഷ്- ചൊറിയൻ പുഴു

സരി​ഗ- മാധുരി

ആർജെ ബിന്‍സി

അനീഷ്- ഫേയ്ക്കൂട്ടൻ

അനുമോൾ- വാവക്കുട്ടി

നെവിൻ

അനീഷ്- വെരി​ഗുണ്ടി

അനുമോൾ- ക്യൂട്ടി

റെന

ജെസേൽ- ലിസണർ

ഒണിയൽ- അടുക്കള വീരൻ

ആര്യൻ

അപ്പാനി ശരത്ത്- അപ്പുക്കുട്ടി

മുൻഷി രഞ്ജിത്ത്- മുഷ്നി

ഒണിയൽ

അനീഷ്- റേഡിയോ

റെന- സെർലക്

അക്ബർ ഖാൻ

ഒണിയൽ- മിസ്റ്റർ പെർഫക്ട്

രേണു സുധി- സെപ്റ്റിക് ടാങ്ക്

ഷാനവാസ് ഷാനു

മുൻഷി രഞ്ജിത്ത് - ഫ്രീക്കൻ

അക്ബർ ഖാൻ- ടുട്ടുമോൻ

അഭിലാഷ്

ഒണിയൽ- മച്ചാൻ

മുൻഷി രഞ്ജിത്ത്- ഇരുതലമൂരി

ശൈത്യ

അനീഷ്- ടിന്റുമോൻ

അനുമോൾ- പിങ്കി

ശാരിക

ആദില, നൂറ- ബ്ലൂല​ഗൂൺസ്

അനീഷ്- അട്ടൻ വേസ്റ്റ്

രേണു സുധി

ആദില, നൂറ- മിട്ടു, മിന്നു

അക്ബർ ഖാൻ- വേട്ടപ്പട്ടി

സരിക

റെന- ടുകെ കിഡ്

മുൻഷി രഞ്ജിത്ത്- ആക്ടീവ്

അനുമോൾ

നെവിൻ- ഉണ്ണിക്കുട്ടൻ

അക്ബർ ഖാൻ- പാഷാണത്തിൽ കൃമി

ജിസേൽ

അപ്പാനി ശരത്ത്- റൗഡി ശരത്ത്

ആര്യൻ- കൺമണി

ആദില, നൂറ

അപ്പാനി ശരത്ത്- ഇഷ്ട്ടമുള്ളയാള്‍

അനീഷ്- മിസ്റ്റർ അപ്പി

അനീഷ്

അനുമോൾ- ചതിയത്തി

റെന- പൂവ്

ഏറ്റവും കൂടുതൽ ആളുകൾക്ക് ഇഷ്ടപ്പെടാത്തത് അനീഷിനെ ആണ്. മുള്ളൻ പന്നി എന്ന പേരാണ് അനീഷ് സ്വീകരിച്ചത്. അനു, ആദില-നൂറ എന്നിവരെയാണ് ആളുകൾക്ക് ഏറെ ഇഷ്ടം. ഇവർ യഥാക്രമം പാവക്കുട്ടി, പൂമ്പാറ്റകൾ എന്നീ പേരുകളിൽ തെര‍ഞ്ഞെടുത്തു. ഇതിന് പിന്നാലെ അക്ബർ തന്നെ സെപ്റ്റിക് ടാങ്ക് എന്ന് പറഞ്ഞത് രേണുവിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഇക്കാര്യം നൂറയോട് രേണു പറയുന്നുമുണ്ട്.

അമ്മമാരെ പ്രതിനിധീകരിച്ച് വന്ന ആളാണ് രേണു സുധി. എന്നെ സെപ്റ്റിക് ടാങ്ക് എന്ന് വിളിച്ചു. എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് സെപ്റ്റിക് ടാങ്ക് എന്ന പേര് ഇരട്ടപ്പേരായി കേൾക്കുന്നതെന്നായിരുന്നു തനിയെ രേണു പറഞ്ഞത്. പിന്നാലെ "ഓമനപ്പേര് എന്നാണ് ബി​ഗ് ബോസ് പറഞ്ഞത്. എന്നെ വേറെ എന്തെല്ലാം പേര് വിളിക്കാം. ശരിക്കും ഉരുകി പോയി. പുറത്ത് നിന്നും ഒരുപാട് ഞാൻ കേട്ടിട്ടുണ്ട്. ആദ്യമായിട്ടാണ് ഇങ്ങനെ. അങ്ങനെ ആരെയും വിളിക്കാൻ പാടില്ല. മനുഷ്യ വിസർജ്യമാണ് ഞാനെന്നാണ് പറഞ്ഞത്. ഞാനൊരു പെണ്ണല്ലേ. സ്ത്രീയല്ലേ. അമ്മയല്ലേ. ഒരു വിധവയാണ്. സ്ത്രീ അമ്മയാണെന്ന് വിശ്വസിക്കുന്നവരാണ് കേരളത്തിലുള്ള ഓരോ ജനങ്ങളും. ആ സ്ത്രീത്വത്തിന് അപമാനമാണ് അക്ബറിന്റെ വാക്കുകൾ. പങ്കാളികളില്ലാത്ത എത്രയോ പേർ എന്തെല്ലാം കേൾക്കുന്നെന്ന് അറിയുവോ. അവരുടെ ഒരു ശബ്ദമായാണ് ഞാൻ ഇവിടെ നിൽക്കുന്നത്", എന്ന് നൂറയോടും രേണു പറഞ്ഞു.

ഇതിനിടയിൽ രേണുവിന് വിഷമം ആയിട്ടുണ്ടെങ്കിൽ താൻ ക്ഷമ ചോദിക്കാൻ തയ്യാറാണെന്നാണ് അക്ബർ ക്യാമറ നോക്കി പറഞ്ഞത്. "ആളുടെ കയ്യിലുള്ള കണ്ടന്റുകൾ വേസ്റ്റ് എന്നാണ് ഞാൻ ഉദ്ദേശിച്ചത്. ഒരു കാര്യത്തിൽ ഇടപെടുന്നതാണെങ്കിലും അല്ലെങ്കിലും റെലവന്റ് ആയിട്ടുള്ളതായി തോന്നിയില്ല. അതുകൊണ്ടാണ് സെപ്റ്റിക് ടാങ്ക് എന്ന് വിളിച്ചത്. ട്രി​ഗർ ആവും എന്ന് ഉദ്ദേശിച്ച് പറഞ്ഞതാണ്. വിധവമാരെ റെപ്രസെന്റ് ചെയ്തുവന്നു എന്നൊന്നും എനിക്ക് അറിയില്ല. അങ്ങനെ വന്നുവെന്ന് വിശ്വസിക്കുന്നും ഇല്ല. ഞാൻ മാപ്പ് പറയുകയാണ്. ചേച്ചിക്ക് വിഷമമായിട്ടുണ്ടെങ്കിൽ സോറി പറയാൻ തയ്യാറാണ്", എന്നായിരുന്നു അക്ബർ ഖാൻ പറഞ്ഞത്.

PREV
Read more Articles on
click me!

Recommended Stories

കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്