
ബിഗ് ബോസ് സീസൺ 7 ൽ രണ്ട് ദിവസം കടന്നു പോയിരിക്കുകയാണ്.കഴിഞ്ഞ ദിവസമാണ് ജിസേലിന്റെ വസ്ത്രധാരണം ശരിയല്ലെന്നും ഇത്തരം വസ്ത്രങ്ങൾ കേരളസംസ്കാരത്തിന് യോജിച്ചതല്ലെന്നും പ്രേക്ഷകർക്ക് ഇത് ബുദ്ദിമുട്ട് ഉണ്ടാക്കുമെന്നും പറഞ്ഞ് ഷാനവാസ് ജിസേലിനെ ഈ ആഴ്ചത്തെ എവിക്ഷനിലേക്ക് നോമിനേറ്റ് ചെയ്തത്. വസ്ത്രധാരണമൊക്കെ തികച്ചും വ്യക്തിപരമായ ചോയ്സ് ആണ്. എന്ത് ധരിക്കണം എന്ത് ധരിക്കേണ്ട എന്നെല്ലാം അവനവനാണ് തീരുമാനിക്കേണ്ടത്. എന്നാൽ ജിസേലിന്റെ വസ്ത്രധാരണം ഈ ഷോയിൽ അത്രകണ്ട് ഉൾക്കൊള്ളാൻ പ്രയാസമാണെന്നാണ് ഷാനവാസ് പറഞ്ഞത്. അതേസമയം അപ്പാനി ശരത് ഇന്നലെ ജിസേലിനെ ഒന്ന് ആക്റ്റീവ് ആക്കാൻ ശ്രമം നടത്തിയിരുന്നു. ആര്യനോടും അഭിലാഷിനോടും പറഞ്ഞ ശേഷമാണ് ശരത്ത് ജിസേലിനെ മനഃപൂർവ്വം ട്രിഗർ ചെയ്തത്. മേക്കപ്പ് ഇട്ട് നടന്നാൽ മാത്രം പോരാ...ഗെയിമിലേയ്ക്ക് ഇറങ്ങണമെന്ന് ശരത്ത് ജിസേലിനോട് പറയുകയുണ്ടായി. ജിസേലിനെ മനപ്പൂർവം ട്രിഗർ ചെയ്ത ശരത്തിന്റെ പ്ലാൻ ഏതാണ്ട് വർക്ക് ആയ കാഴ്ചയാണ് പിന്നീട് കണ്ടത്.
ഞാൻ അങ്ങനെ വെറുതെ ഇരിക്കുകയല്ലെന്നും, എല്ലാവരെയും അനലൈസ് ചെയ്യുകയാണെന്നും, നിങ്ങളുടെ കളിയൊന്നും എന്റടുത്ത് നടക്കില്ലെന്നുമാണ് ജിസേൽ മറുപടി നൽകിയത്. അത് വരെ കാര്യമായി ഒന്നും പ്രതികരിക്കാതിരുന്ന ജിസേൽ പിന്നെ സ്പോട്ടിൽ മറുപടി നൽകുന്ന കാഴ്ചയാണ് കണ്ടത്. നിങ്ങൾ കുറച്ച്പേർ ചേർന്ന് ഗ്യാങ്‌സ്റ്റർ ടീമായി , എന്നിട്ട് ഓരോ സ്ത്രീകളെ ടാർഗറ്റ് ചെയ്ത് കരയിപ്പിക്കുന്നു. നിങ്ങൾ ശെരിക്കും ഗുണ്ടകളാണ്. നിങ്ങൾ വെറുതെ ഒച്ച വെച്ചതുകൊണ്ട് ഞാൻ പേടിക്കില്ല, കരയില്ല. അങ്ങനെയെങ്കിലും ഞാനും ഗുണ്ടയാവും'
ഇതാണ് ജിസേൽ അപ്പാനി ശരത്തിന് മറുപടി നൽകിയത്. അതിന് ശേഷം ഫ്ലോർ ക്ലീൻ ചെയ്യുന്നതുമായി ബന്ധപ്പെട്ടും, ചായ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ടും അനുമോളുമായി ജിസേൽ കൊമ്പു കോർത്തു. തണുപ്പൻ മട്ടിൽ ഒതുങ്ങി കൂടി ഇരുന്ന ജിസേൽ ഇപ്പോൾ ഹൗസിൽ ഒരു തീപ്പൊരി ആണ്. ഇന്നലെ കൊടുത്ത പുകഞ്ഞ കൊള്ളി പുറത്ത് ടാസ്കിലും ജിസേൽ നന്നായി ഗെയിം കളിക്കുന്നുണ്ടായിരുന്നു. ഏതായാലും ഒന്ന് തോണ്ടിയപ്പോഴേക്കും ജിസേൽ ഇങ്ങനെ കത്തിയെങ്കിൽ ഇനി എത്ര കത്താൻ ബാക്കി കിടക്കുന്നെന്ന് കണ്ട് തന്നെ അറിയണം. ജിസേലിനെ നിസ്സാരമായി കണ്ടവർക്ക് കിടിലൻ മറുപടിയാണ് കഴിഞ്ഞ ദിവസത്തെ ജിസേലിന്റെ പെർഫോമൻസ്.