ചെയ്യാനിരിക്കുന്ന സിനിമകള്‍ ഏതൊക്കെ? അഖില്‍ മാരാര്‍ പറയുന്നു

Published : Jul 08, 2023, 09:30 AM IST
ചെയ്യാനിരിക്കുന്ന സിനിമകള്‍ ഏതൊക്കെ? അഖില്‍ മാരാര്‍ പറയുന്നു

Synopsis

ജോജു ജോര്‍ജുമൊത്താണ് അഖിലിന്‍റെ ഒരു ചിത്രം

ബിഗ് ബോസ് മലയാളം സീസണ്‍ 5 ഉയര്‍ത്തിയ അലയൊലികള്‍ സോഷ്യല്‍ മീഡിയയില്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. സോഷ്യല്‍ മീഡിയ പോസ്റ്റുകളും അഭിമുഖങ്ങളുമൊക്കെയായി ബിഗ് ബോസ് താരങ്ങള്‍ ഇപ്പോഴും സജീവമായുണ്ട്. സീസണ്‍ 5 കിരീടം ചൂടിയ അഖില്‍ മാരാര്‍ക്ക് വലിയ സ്വീകരണമാണ് മുംബൈയില്‍ നിന്ന് എത്തിയപ്പോള്‍ കൊച്ചി വിമാനത്താവളത്തിലും പിന്നീട് ജന്മനാട്ടിലുമൊക്കെ ലഭിച്ചത്. ബിഗ് ബോസിന് പിന്നാലെ സിനിമാരംഗത്ത് സജീവമാകാന്‍ ഒരുങ്ങുകയാണ് അഖില്‍. താന്‍ തിരക്കഥയൊരുക്കുന്ന ഒരു സിനിമയുടെ ഭാഗമായി അഖില്‍ ഉണ്ടാവുമെന്ന് ജോജു ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ താന്‍ ഭാഗമാവുന്ന പ്രോജക്റ്റുകളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അഖില്‍ മാരാര്‍.

ബിഗ് ബോസ് താരങ്ങളായ സാഗര്‍ സൂര്യ, ജുനൈസ് വി പി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് താനും ജോജു ജോര്‍ജും കൂടിയാണെന്ന് പറയുന്നു അഖില്‍. ഇന്നലെ കൊച്ചിയില്‍ നടന്ന ഫാന്‍സ് മീറ്റിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബിഗ് ബോസ് കിരീട ജേതാവ്. "ഞാന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന പടം കുറച്ചൂടെ വൈകും. കാരണം എനിക്ക് തിരക്കഥ എഴുതാനുള്ള സമയം എടുക്കും. അല്ലാതെ ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ട്. ഞാനും ജോജു ചേട്ടനും (ജോജു ജോര്‍ജ്) കൂടി ചേര്‍ന്ന്. അത് ഒഫിഷ്യലി ജോജു ചേട്ടന്‍ അനൌണ്‍സ് ചെയ്തോളും. സാഗറും ജുനൈസും അഭിനയിക്കുന്നു എന്ന് പറഞ്ഞില്ലേ? അത് വലിയ പടമാണ്", ചോദ്യത്തിന് മറുപടിയായി അഖില്‍ പറഞ്ഞു.

ബിഗ് ബോസില്‍ വച്ച് ഓമന എന്നൊരു ചിത്രത്തെക്കുറിച്ച് അഖിലും ഷിജുവും തമ്മില്‍ സംസാരിച്ചിരുന്നു. അത് താന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണെന്നും അഖില്‍ മാരാര്‍ പറഞ്ഞു. 

ALSO READ : 'വീട്ടിലിരുന്ന് പഴങ്കഞ്ഞി കുടിക്കുന്നതിന്‍റെ വീഡിയോ ഇടുന്നത് എങ്ങനെ'? വിമര്‍ശകരോട് അഖിലിന് പറയാനുള്ളത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്