'സാ​ഗറേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്, എന്നുവച്ച് വിവാഹം കഴിക്കണമെന്നല്ലല്ലോ'; സെറീന

Published : Jul 07, 2023, 09:58 PM IST
'സാ​ഗറേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്, എന്നുവച്ച് വിവാഹം കഴിക്കണമെന്നല്ലല്ലോ'; സെറീന

Synopsis

അമ്മ കഴിഞ്ഞാൽ താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുള്ള പെൺകുട്ടി സെറീനയാണെന്നും അവളെ തനിക്ക് ഭയങ്കര ഇഷ്ടമാണെന്നും സാഗര്‍ പറഞ്ഞിരുന്നു.

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിലെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു സെറീനയും സാ​ഗർ സൂര്യയും. ഇരുവരും തമ്മിലുള്ള കോമ്പോ പ്രണയമാണോ അതോ ലവ് സ്ട്രാറ്റജി ആണോ എന്ന തരത്തിൽ പുറത്ത് വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഷോ കഴിഞ്ഞതിന് പിന്നാലെ തന്റെ ഭാ​ഗം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സെറീന. 

"വീട്ടിൽ നിന്നും ഇതുവരെ മാറി നിൽക്കാത്തൊരു വ്യക്തിയാണ് ഞാൻ. എന്റെ ലൈഫിൽ ഏറ്റവും അറ്റാച്ചിഡ് ആയിട്ടുള്ളൊരു വ്യക്തി അമ്മയാണ്. സാ​ഗർ ഏട്ടാണെങ്കിലും അമ്മയോടാണ് ഏറ്റവും അറ്റാച്ച്.എന്റെ ഒരു കൺഫേർട്ട് സോൺ വന്നാൽ ആൺ- പെൺ വ്യത്യാസമില്ലാതെ ഞാൻ സംസാരിക്കും.  ആദ്യത്തെ കുറെ ദിവസങ്ങൾ ഞങ്ങൾ അങ്ങനെ മിണ്ടിയിട്ടൊന്നും ഇല്ല. പിന്നീട് ഞങ്ങൾ കണക്ട് ആയി. അമ്മ എന്ന ഇമോഷനാണ് ഞങ്ങളെ അടുപ്പിച്ചത്. അത്രയും നമ്മളെ ചേർത്ത് നിർത്തിയത് അമ്മയോടുള്ള സ്നേഹമാണ്. മദേഴ്സ് ഡേയിൽ സാ​ഗറേട്ടന്റെ ലെറ്റർ വായിച്ച് കേട്ട്, കരഞ്ഞ് കരഞ്ഞ് ഞാൻ ഇല്ലാണ്ടായി. ഭയങ്കര ലൈഫ് ഉള്ളൊരു ലെറ്ററായിരുന്നു അത്. ഞങ്ങളുടെ ഇമോഷൻ എന്നത് കല്യാണം കഴിക്കൽ എന്നതല്ലല്ലോ. എനിക്ക് സാ​ഗറേട്ടനെ ഭയങ്കര ഇഷ്ടമാണ്. ഒത്തിരി ക്വാളിറ്റീസ് ഉള്ളൊരു മനുഷ്യാണ് പുള്ളി", എന്നാണ് സെറീന പറയുന്നത്. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സെറീനയുടെ പ്രതികരണം. 

'ആലയിൽ പഴുപ്പിച്ച് അടിച്ചുണ്ടാക്കിയ ബന്ധമാണത്, അവനെ പോലൊരു സുഹൃത്തിനെ കിട്ടുന്നത് ഭാ​ഗ്യം': ഷിജു

അതേസമയം, അമ്മ കഴിഞ്ഞാൽ താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുള്ള പെൺകുട്ടി സെറീനയാണെന്നും അവളെ തനിക്ക് ഭയങ്കര ഇഷ്ടമാണെന്നും സാഗര്‍ പറഞ്ഞിരുന്നു. 'പല കാര്യങ്ങളും ഞാൻ തുറന്ന് സംസാരിച്ചിട്ടുള്ളത് സെറീനയോടാണ്. ജുനൈസിനോട് സംസാരിച്ചാൽ വലിയ വലിയ കാര്യങ്ങളാണ് അവൻ തിരിച്ച് പറയുക. അതുകൊണ്ടാണ് ഇമോഷണലി കണക്ടായ ഒരാളോട് മനസ് തുറന്ന് സംസാരിച്ചത്. സെറീനയാണ് എന്നോട് അടുത്തിട്ടുള്ള വ്യക്തി. പിന്നെ മനഃപൂർവം അവളോട് ഞാൻ ഡിസ്റ്റൻസ് ഇട്ടിരുന്നു. ​ഗെയിമുമായി മിക്സാകാതിരിക്കാനാണ് അത് ചെയ്തത്. സെറീനയോട് എനിക്ക് ഒരു ഇഷ്ടമുണ്ട്. പക്ഷെ കൂടുതൽ ഡീറ്റെയിലായി സംസാരിച്ചിട്ടില്ല. അതൊക്കെ എനിക്ക് വളരെ ശുദ്ധമായ കാര്യമാണ്. അല്ലാതെ ലവ് സ്ട്രാറ്റജിയല്ല', എന്നും സാ​ഗർ പറഞ്ഞിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം..

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്