'ബജറ്റ് 10 കോടി, സിനിമയിലും അവര്‍ സാ​ഗറും ജുനൈസും'; അടുത്ത പ്രോജക്റ്റിനെക്കുറിച്ച് അഖില്‍ മാരാര്‍

Published : Jul 12, 2023, 04:51 PM IST
'ബജറ്റ് 10 കോടി, സിനിമയിലും അവര്‍ സാ​ഗറും ജുനൈസും'; അടുത്ത പ്രോജക്റ്റിനെക്കുറിച്ച് അഖില്‍ മാരാര്‍

Synopsis

ജോജു ജോര്‍ജും അഖില്‍ മാരാരും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ അതില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികള്‍ക്ക് പല തരത്തിലുള്ള അവസരങ്ങളാണ് ഒരുക്കിക്കൊടുക്കുക. സീസണ്‍ 5 അവസാനിച്ചപ്പോള്‍ ആദ്യമുണ്ടായ ഒരു പ്രഖ്യാപനം അതിലെ മൂന്ന് മത്സരാര്‍ഥികള്‍‌ക്ക് പങ്കാളിത്തമുള്ള ഒരു സിനിമ ഒരുങ്ങുന്നു എന്നതായിരുന്നു. സാഗറും ജുനൈസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിര്‍മ്മാണവും ജോജു ജോര്‍ജ് ആണ്. ഒപ്പം ജോജു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. അടുത്ത സുഹൃത്ത് കൂടിയായ അഖില്‍ മാരാരുമൊത്താണ് ജോജു ആദ്യ സംവിധാന സംരംഭത്തിന് ഇറങ്ങുന്നത്. ഈ ചിത്രത്തിന്‍റെ ബജറ്റിനെക്കുറിച്ചും ചിത്രത്തിലെ ജുനൈസിന്‍റെയും സാഗറിന്‍റെയും കഥാപാത്രങ്ങളെക്കുറിച്ചും മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അഖില്‍ വിശദീകരിച്ചിട്ടുണ്ട്.

സിനിമയെക്കുറിച്ച് അഖില്‍ മാരാര്‍

ജുനൈസിന് ​ഗംഭീര ക്യാരക്റ്ററാണ് ഇപ്പോള്‍ നമ്മള്‍ ചെയ്യാന്‍ പോകുന്ന പടത്തില്‍. സാ​ഗറിനും ജുനൈസിനും. ശരിക്കും ലീഡ് എന്ന് പറയാം. അത്ര ​ഗംഭീര കഥാപാത്രങ്ങളാണ്. ബി​ഗ് ബോസില്‍ നിന്ന് ഇറങ്ങിയിട്ട് അവര്‍ക്ക് കിട്ടിയത് പോസിറ്റീവോ നെ​ഗറ്റീവോ എന്ന് എനിക്കറിയില്ല. ഈ സിനിമ കൃത്യമായി വന്ന് ലാന്‍ഡ് ചെയ്താല്‍ അതി​ഗംഭാര കഥാപാത്രങ്ങളാണ്. ജുനൈസ് എന്നും സാ​ഗര്‍ എന്നും തന്നെയാണ് സിനിമയിലെ പേര്. അവര്‍ തന്നെയാണ് സിനിമയില്‍. നിങ്ങള്‍ ബി​ഗ് ബോസില്‍ കണ്ട സാ​ഗറും ജുനൈസും. പക്ഷേ അതിന് പിന്നില്‍ അവരുടെ ഉള്ളില്‍ ഒളിഞ്ഞ് കിടക്കുന്ന ഒരു ഷാഡോ ക്യാരക്റ്റര്‍ ഉണ്ട്. അതിനെ ആസ്പദമാക്കി പോകുന്ന ഒരു കഥയാണ്. ജോജു ചേട്ടന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു മുതിര്‍ന്ന നടി ഉണ്ടാവും. വലിയ പരിപാടിയാണ്. 10 കോടിക്ക് മുകളില്‍ ബജറ്റ് ഉള്ള പടമാണ്. ചെറിയ പടമല്ല. ജോജു ചേട്ടന്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. ഞാന്‍ അതില്‍ കോ ഡയറക്ടര്‍ ആയിരിക്കും. 

ALSO READ : 'സ്‍പിരിറ്റി'ലെ രഘുനന്ദനാവാന്‍ മോഹന്‍ലാല്‍ മദ്യപിച്ചോ? ആരാധകന്‍റെ സംശയത്തിന് ശങ്കര്‍ രാമകൃഷ്ണന്‍റെ മറുപടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്