
ബിഗ് ബോസ് മലയാളത്തില്‍ ബിഗ് ബോസിന്‍റേതായി പ്രേക്ഷകര്‍ കേള്‍ക്കുന്ന ശബ്ദം പാലക്കാട് പട്ടാമ്പി സ്വദേശി രഘുരാജിന്‍റേതാണ്. മുന്‍ റേഡിയോ ജോക്കി ആയ രഘുവിനെ ബിഗ് ബോസ് ഷോയുടെ ആരാധകരില്‍ മിക്കവര്‍ക്കും ഇന്ന് അറിയാം. എന്നാല്‍ ബിഗ് ബോസിന്‍റെ ശബ്ദത്തിന് പിന്നില്‍ ആരെന്നറിയാത്തവര്‍ ഇപ്പോഴുമുണ്ട്. ഇപ്പോഴിതാ ബിഗ് ബോസിന്‍റെ ശബ്ദത്തിന്‍റെ ഉടമയെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുകയാണ് സീസണ്‍ 5 ടൈറ്റില്‍ വിജയിയായ അഖില്‍ മാരാര്‍. ഒരു റീല്‍സ് വീഡിയോയിലൂടെയാണ് അഖില്‍ ബിഗ് ബോസിനെ അവതരിപ്പിച്ചിരിക്കുന്നത്.
ഞാന്‍ ബിഗ് ബോസിന് അകത്തുകിടന്ന് കുറേ തരികിട വേല കാണിക്കുമ്പോഴേക്ക് എന്നെ വിളിക്കും- അഖില്‍ കണ്‍ഫെഷന്‍ റൂമിന് അകത്തേക്ക് വരൂ, കണ്‍ഫെഷന്‍ റൂമിന് അകത്തേക്ക് വരൂ. അങ്ങനെ അതിനകത്ത് പോയി ഞാന്‍ കുറേ മാപ്പൊക്കെ പറഞ്ഞിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാം. ഞാന്‍ ഇപ്പോള്‍ ഒരാളെ എന്‍റെയടുത്തേക്ക് വിളിക്കാന്‍ പോകുവാ. മിസ്റ്റര്‍ ബിഗ് ബോസ്, ഇങ്ങോട്ട് വരൂ. ഇതാണ് നിങ്ങളൊക്കെ കേട്ടുകൊണ്ടിരിക്കുന്ന ബിഗ് ബോസിന്‍റെ ശബ്ദം. ഞങ്ങള്‍ക്ക് ബിഗ് ബോസ് ഇതാണ്. ഇത്രയും നാള്‍ ഞാന്‍ ആ വിളിക്കുന്നിടത്തോട്ട് ആ അദൃശ്യരൂപിയെ കാണാന്‍ പോയി. അവിടിരുന്ന് മാപ്പ് പറഞ്ഞു. ഇപ്പോള്‍ മുംബൈയില്‍ നിന്ന് വന്നപ്പോള്‍ സ്നേഹത്തോടെ എന്നെ കാണാന്‍ വന്നതാണ്, രഘുവിന് മുന്നില്‍ നിന്ന് അഖില്‍ പറഞ്ഞു. അഖിലിന്‍റെ ആവശ്യപ്രകാരം അദ്ദേഹത്തെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിക്കുന്നത് രഘു അനുകരിക്കുകയും ചെയ്തു. 60,000 ല്‍ അധികം ലൈക്കുകളാണ് ഈ വീഡിയോയ്ക്ക് ഇതിനകം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 5 ഗ്രാന്‍ഡ് ഫിനാലെ.
ALSO READ : 'മിഥുന്‍ പറഞ്ഞ കഥയല്ല എനിക്ക് പ്രശ്‍നമായത്'; റിനോഷിന് പറയാനുള്ളത്
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ