കണ്ടെന്‍റ് ക്ഷാമം തീര്‍ക്കാന്‍ സര്‍പ്രൈസ് ഫാഷന്‍ ഷോയുമായി ബിഗ് ബോസ് ഹൗസില്‍ അഖില്‍ മാരാരും ഷിജുവും

Published : Jun 15, 2023, 09:09 AM ISTUpdated : Jun 15, 2023, 09:24 AM IST
കണ്ടെന്‍റ് ക്ഷാമം തീര്‍ക്കാന്‍ സര്‍പ്രൈസ് ഫാഷന്‍ ഷോയുമായി ബിഗ് ബോസ് ഹൗസില്‍ അഖില്‍ മാരാരും ഷിജുവും

Synopsis

ടിക്കറ്റ് ടു ഫിനാലെയുടെ ഇതുവരെ നടന്ന രണ്ട് ടാസ്കുകളിലും ഏറ്റവും കുറവ് പോയിന്‍റുകള്‍ നേടിയത് അഖില്‍ ആയിരുന്നു

ബി​ഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങള്‍ നടക്കുകയാണ് ഇപ്പോള്‍. രണ്ട് ദിവസങ്ങളിലായി നടന്ന, ബി​ഗ് ബോസ് 24 മണിക്കൂര്‍ സമയപരിധി വച്ച എന്‍ഡ്യൂറന്‍സ് ടാസ്കുകളാണ് മത്സരാര്‍ഥികള്‍ക്ക് ടിക്കറ്റ് ടു ഫിനാലെയുടെ ഭാ​ഗമായി ആദ്യം ലഭിച്ചത്. മിക്ക മത്സരാര്‍ഥികളും ആവേശത്തോടെ പങ്കെടുത്ത ടാസ്കുകളില്‍ പക്ഷേ അനാരോഗ്യം ചിലരെ പിന്നോട്ട് വലിച്ചു. അതില്‍ പ്രധാനി ആയിരുന്നു അഖില്‍ മാരാര്‍. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഭക്ഷണനിയന്ത്രണവും മരുന്നുമൊക്കെയായി കഴിയുന്ന അഖിലിന് ദീര്‍ഘനേരം നീളുന്ന ഫിസിക്കല്‍ ടാസ്കുകളില്‍ പങ്കെടുക്കുക ബുദ്ധിമുട്ടായിരുന്നു. അത് നേരത്തേതന്നെ തിരിച്ചറിഞ്ഞായിരുന്നു കളികളില്‍ അഖിലിന്‍റെ പെരുമാറ്റവും.

ടിക്കറ്റ് ടു ഫിനാലെയുടെ ഇതുവരെ നടന്ന രണ്ട് ടാസ്കുകളിലും ഏറ്റവും കുറവ് പോയിന്‍റുകള്‍ നേടിയത് അഖില്‍ ആയിരുന്നു. രണ്ട് മത്സരങ്ങളില്‍ നിന്നായി രണ്ട് പോയിന്‍റുകള്‍ മാത്രം. രണ്ടാമത്തെ ടാസ്ക് പുരോഗമിക്കുന്നതിനിടെ കട്ടിലില്‍ കിടന്ന അഖിലിനെ ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ച് സംസാരിക്കുകയും ചെയ്തു. അനാരോഗ്യം കാരണമാണ് തനിക്ക് വേണ്ടതുപോലെ മത്സരിക്കാന്‍ കഴിയാതിരുന്നതെന്ന് പറഞ്ഞ അഖില്‍ തനിക്ക് മറ്റ് ഗെയിം പ്ലാന്‍ ഉണ്ടെന്ന് പറയുകയുമുണ്ടായി. അതേസമയം പ്രധാന മത്സരത്തില്‍ കാര്യമായി പങ്കെടുക്കാന്‍ സാധിക്കാതിരുന്നിട്ടും എപ്പിസോഡില്‍ മനോഹരമായ കണ്ടെന്‍റുമായി അദ്ദേഹം എത്തുകയും ചെയ്തു.

വിഷ്ണുവിന്‍റെ ട്രെന്‍ഡി ആയ വസ്ത്രങ്ങള്‍ ധരിച്ച് ഹൌസിന് ഉള്ളിലൂടെ റാംപ് വാക്ക് ചെയ്താണ് അഖിലും ഒപ്പം ഷിജുവും സഹമത്സരാര്‍ഥികളെ രസിപ്പിച്ചത്. ഇവര്‍ക്കൊപ്പം വിഷ്ണുവും ഉണ്ടായിരുന്നു. മണിക്കൂറുകള്‍ നീണ്ടുനിന്ന എന്‍ഡ്യുറന്‍സ് ടാസ്കുകള്‍ തങ്ങളെ കാര്യമായി രസിപ്പിക്കുന്നില്ലെന്ന ബിഗ് ബോസ് പ്രേമികളുടെ സോഷ്യല്‍ മീഡിയ കമന്‍റുകള്‍ക്കിടെ ആയിരുന്നു അഖിലിന്‍റെയും ഷിജുവിന്‍റെയും കണ്ടെന്‍റ് മേക്കിംഗ്.

ALSO READ : വിദഗ്‍ധ ചികിത്സയ്ക്ക് ആശുപത്രിയിലേക്ക്? ബിഗ് ബോസിനെ തീരുമാനം അറിയിച്ച് വിഷ്‍ണു

WATCH : 'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'അപ്പോഴാണ് ആദ്യമായി സ്വന്തം പാത്രം കഴുകുന്നതും വസ്ത്രം അലക്കുന്നതും'; ജയിലിൽ കിടന്ന അനുഭവം പറഞ്ഞ് വിക്കി തഗ്
അത് സത്യം തന്നെ, ഇതോണോ ജനാധിപത്യം?, ബിഗ് ബോസില്‍ നിന്ന് പുറത്തായശേഷം ഗായത്രി സുരേഷിന്റെ ആദ്യ പ്രതികരണം