'സീരിയല്‍ തിരക്കഥാകൃത്ത്' ആയി അഖില്‍ മാരാര്‍; 'ഉദയനാണ് താരം' സ്റ്റൈലില്‍ ആദ്യ പരസ്യം: വീഡിയോ

Published : Jul 12, 2023, 03:45 PM IST
'സീരിയല്‍ തിരക്കഥാകൃത്ത്' ആയി അഖില്‍ മാരാര്‍; 'ഉദയനാണ് താരം' സ്റ്റൈലില്‍ ആദ്യ പരസ്യം: വീഡിയോ

Synopsis

അഖില്‍ പരമ്പരയില്‍ അതിഥിവേഷത്തില്‍ എത്തുമോ എന്ന് ആരാധകര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 5 സൃഷ്ടിച്ച അലയൊലികള്‍ ഷോയുടെ പ്രേക്ഷകര്‍ക്കിടയില്‍ ഇനിയും അവസാനിച്ചിട്ടില്ല. അതേസമയം അഭിമുഖങ്ങളുടെയും മറ്റ് കമ്മിറ്റ്മെന്‍റുകളുടെയുമൊക്കെ തിരക്കുകളിലാണ് സീസണ്‍ 5 ലെ മത്സരാര്‍ഥികള്‍. സീസണ്‍ 5 ടൈറ്റില്‍ വിജയിയായ അഖില്‍ മാരാര്‍ അടക്കമുള്ളവര്‍ക്ക് വലിയ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. ഇപ്പോഴിതാ താന്‍ അഭിനയിച്ച ആദ്യ പരസ്യചിത്രവുമായി എത്തിയിരിക്കുകയാണ് അഖില്‍ മാരാര്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന പത്തരമാറ്റ് എന്ന പരമ്പരയുടെ പുതിയ പ്രൊമോയിലാണ് അഖില്‍ മാരാര്‍ അഭിനയിച്ചിരിക്കുന്നത്.

ഈ സീരിയലിന്‍റെ തിരക്കഥാകൃത്ത് ആയാണ് അഖില്‍ മാരാര്‍ പ്രൊമോ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നു. അനന്തപുരിയില്‍ മാംഗല്യം എന്ന് പേരിട്ടിരിക്കുന്ന പ്രൊമോയില്‍ അടുത്ത കഥാഗതി എന്തായിരിക്കണമെന്ന് ആലോചിച്ച് കണ്‍ഫ്യൂഷന്‍ അടിച്ച് ഇരിക്കുന്ന അഖിലിനെ കാണാം. ഉദയനാണ് താരം സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സംവിധായകന്‍ ഉദയഭാനു തിരക്കഥയെഴുതുന്ന രം​ഗത്തോട് സാദൃശ്യമുണ്ട് അഖില്‍ അഭിനയിച്ചിരിക്കുന്ന രം​ഗത്തിന്. അതേസമയം പ്രേക്ഷകരുടെ ഭാ​ഗത്തുനിന്ന് മികച്ച പ്രതികരണമാണ് ഈ പ്രൊമോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാരാര്‍ മികച്ച നടന്‍ കൂടിയാണെന്നും ഹ്യൂമര്‍ കൈകാര്യം ചെയ്യുന്ന നായക വേഷത്തിലേക്കുള്ള ചവിട്ടുപടി ആവട്ടെ എന്നുമൊക്കെയാണ് വീഡിയോയ്ക്ക് താഴെയുള്ള കമന്‍റുകള്‍. സീരിയലിലെ വിവാഹത്തിന് അഖില്‍ ​ഗസ്റ്റ് ആയി വരുമോ എന്നും സീരിയല്‍ പ്രേമികള്‍ ചോദിക്കുന്നുണ്ട്.

മെയ് 15 ന് സംപ്രേഷണം ആരംഭിച്ച പരമ്പരയാണ് പത്തരമാറ്റ്. ജ്വല്ലറി വ്യവസായി 'അനന്തമൂർത്തി'യുടെയും 'നന്ദാവനം' കുടുംബത്തിന്റെയും കഥ പറയുകയാണ് 'പത്തരമാറ്റ്'. പ്രമുഖ ജ്വല്ലറി വ്യവസായി 'അനന്തമൂർത്തി'യുടെയും മക്കളുടെയും കൊച്ചുമക്കളുടെയും കഥയാണ് ഇത്. സ്നേഹവും പ്രണയവും കരുതലും വാത്സല്യവും പകയും പ്രതികരവുമെല്ലാം കഥാ​ഗതിയില്‍ നിറയുന്നു. മിഡിൽ ക്ലാസ് കുടുംബമായ 'ഉദയഭാനു'വിന്റെയും 'കനകദുർഗ'യുടെയും അവരുടെ മൂന്ന് പെൺമക്കളുടെയും കഥയും സമാന്തരമായി പറയുമ്പോള്‍ അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന കഥാപാത്രങ്ങൾ കഥയ്ക്ക് പുതിയ രൂപവും ഭാവവും നൽകുന്നു.

ALSO READ : 'സ്‍പിരിറ്റി'ലെ രഘുനന്ദനാവാന്‍ മോഹന്‍ലാല്‍ മദ്യപിച്ചോ? ആരാധകന്‍റെ സംശയത്തിന് ശങ്കര്‍ രാമകൃഷ്ണന്‍റെ മറുപടി

അഖില്‍ മാരാര്‍ ആദ്യമായി അഭിനയിച്ച പരസ്യം കാണാം

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്