
ബിഗ് ബോസ് മലയാളം സീസണ്‍ 5 വിജയി ആരെന്നറിഞ്ഞതിന്‍റെ സന്തോഷത്തിലാണ് ഷോയുടെ പ്രേക്ഷകര്‍. കഴിഞ്ഞ 98 ദിവസങ്ങളിലെ ഷോയിലെ പ്രകടനങ്ങളുടെ വെളിച്ചത്തില്‍ പ്രേക്ഷകര്‍ തെരഞ്ഞെടുത്ത അഖില്‍ മാരാര്‍ ആണ് സീസണ്‍ 5 ലെ വിജയി. 50 ലക്ഷം രൂപയാണ് അഞ്ചാം സീസണിലെ വിജയിക്ക് ലഭിക്കുമെന്ന് അണിയറക്കാര്‍ ഷോയുടെ തുടക്കം മുതല്‍ അറിയിച്ചിരുന്നത്. എന്നാല്‍ നേരത്തേ അറിയിക്കാതിരുന്ന ഒരു സര്‍പ്രൈസ് സമ്മാനവും ടൈറ്റില്‍ വിജയിയായ അഖിലിന് ലഭിച്ചു. ഷോയുടെ ടൈറ്റില്‍ സ്പോണ്‍സര്‍മാരില്‍ ഒന്നായ മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ എസ്‍യുവി ആയ ഫ്രോങ്‍ക്സ് ആണ് അഖിലിന് ലഭിച്ചത്. കമ്പനിയുടെ പ്രതിനിധിയാണ് ഗ്രാന്‍ഡ് ഫിനാലെ വേദിയിലെത്തി കാറിന്‍റെ താക്കോല്‍ വിജയിക്ക് സമ്മാനിച്ചത്.
അതേസമയം സീസണ്‍ 5 ടൈറ്റില്‍ വിജയി ആവുമെന്ന് ഏറ്റവും കൂടുതല്‍ പേര്‍ പ്രതീക്ഷിച്ച പേര് തന്നെയാണ് അഖില്‍ മാരാരുടേത്. ചലച്ചിത്ര സംവിധായകന്‍ എന്ന നിലയിലും ടെലിവിഷന്‍ ചര്‍ച്ചകളിലെയും മറ്റും സാന്നിധ്യം എന്ന നിലയിലും ബിഗ് ബോസില്‍ എത്തുന്നതിന് മുന്‍പ് തന്നെ ജനശ്രദ്ധയില്‍ എത്തിയിരുന്ന ആളാണ് അഖില്‍ മാരാര്‍. എന്നാല്‍ അഖിലിന്‍റെ അഭിപ്രായപ്രകടന രീതിയെ ഇഷ്ടപ്പെടാത്ത ഒരു വലിയ വിഭാഗവും ഉണ്ടായിരുന്നു. എന്നാല്‍ ബിഗ് ബോസ് ഷോയിലൂടെ എതിര്‍പ്പുകളെയും കൈയടികളാക്കി മാറ്റിക്കൊണ്ടാണ് അഖിലിന്‍റെ മടക്കം.
21 മത്സരാര്‍ഥികള്‍ മാറ്റുരച്ച സീസണ്‍ 5 തുടങ്ങി പകുതി ആവുന്നതിന് മുന്‍പേ ജനപ്രീതിയില്‍ അഖില്‍ മറ്റ് മത്സരാര്‍ഥികളേക്കാള്‍ ബഹുദൂരം മുന്നിലെത്തിയിരുന്നു. ഗെയിമുകളിലും ടാസ്കുകളിലും മികച്ച പ്രകടനം, ടാസ്കുകളിലെയും മറ്റും ലൂപ്പ്ഹോളുകള്‍ കണ്ടെത്തി അവയെ മറികടക്കല്‍, സംവാദങ്ങളില്‍ വാക് ചാതുര്യത്തോടെ പ്രതികരിക്കുന്നതിലെ മികവ്, ഒപ്പം തമാശകള്‍ പൊട്ടിക്കുന്ന മികച്ച എന്‍റര്‍ടെയ്നര്‍.. എന്നിങ്ങനെയുള്ള എല്ലാ ഘടകങ്ങളും ചേര്‍ന്നാണ് അഖില്‍ മാരാര്‍ ടൈറ്റില്‍ വിജയിയെന്ന നിലയിലേക്ക് പ്രേക്ഷക മനസുകളില്‍ ഉയര്‍ന്നത്.
ALSO READ : 'ടോപ്പ് 2 ഞാന്‍ പ്രതീക്ഷിച്ചിരുന്നു'; ഫിനാലെ വേദിയില്‍ മോഹന്‍ലാലിനോട് ശോഭ
WATCH VIDEO : പ്രതീക്ഷകൾ തെറ്റിയില്ല; ആഞ്ഞടിച്ച് 'മാരാർ തരംഗം': വീഡിയോ
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ