
ബിഗ് ബോസ് മലയാളം സീസണ്‍ 5 വിജയി അഖില്‍ മാരാര്‍ കൊച്ചിയില്‍ വിമാനമിറങ്ങിയതിന് ശേഷം ആദ്യം കാണാന്‍ പോയത് നടന്‍ ജോജു ജോര്‍ജിനെ. താന്‍ ബിഗ് ബോസിലേക്ക് പോകണമെന്ന് പ്രചോദിപ്പിച്ചവരില്‍ പ്രധാനി ജോജു ആയിരുന്നെന്ന് അഖില്‍ ഷോയില്‍ പങ്കെടുക്കവെ പലപ്പോഴും പറഞ്ഞിരുന്നു. അഖില്‍ സംവിധാനം ചെയ്ത ഒരു താത്വിക അവലോകനത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും ജോജു ആയിരുന്നു. നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി അഖില്‍ ആദ്യം പോയത് ജോജുവിന്‍റെ വീട്ടിലേക്കാണ്. ഒരു സിനിമയുടെ കാര്യം സംസാരിക്കാന്‍ വന്നതാണെന്നും ജോജു അഞ്ചാം തീയതി യുകെയിലേക്ക് പോകുമെന്നും അഖില്‍ അവിടെയെത്തിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
"ഒരു സിനിമയുടെ കാര്യം സംസാരിക്കാന്‍ വന്നതാണ്. ചേട്ടന്‍ അഞ്ചാം തീയതി യുകെയ്ക്ക് പോകും. അതുകൊണ്ട് ഒരു എമര്‍ജന്‍സി മീറ്റിംഗിന് മാത്രം ഓടിവന്നതാണ്", അഖില്‍ പറഞ്ഞു. 'ഗുരുവേ' എന്ന് വിളിച്ചുകൊണ്ടാണ് അഖില്‍ വന്നത്. തന്നെ നമസ്കരിച്ച അഖിലിനെ ജോജു ആശ്ലേഷിച്ചു. അഖിലിന്‍റെ ബിഗ് ബോസ് വിജയത്തിലുള്ള സന്തോഷവും ജോജു പങ്കുവച്ചു- "ബേസിക്കലി ഇവന്‍ നല്ല മനുഷ്യനായിരുന്നു ആ ഒരു സൌഹൃദമാണ് ഞങ്ങള്‍ക്കിടയില്‍ തുടങ്ങിയത്. ഇവന്‍ ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നു. ഞാന്‍ ആദ്യമായിട്ടാണ് ബിഗ് ബോസ് കാണുന്നത്. അത് അഖില്‍ പോയതുകൊണ്ട് കണ്ടതാണ്."
"അഖില്‍ ചെയ്തതും അഖിലിന്‍റെ വിജയവുമൊക്കെ എനിക്ക് വര്‍ക്കൌട്ട് ആയി. മനുഷ്യന്‍ എന്ന നിലയില്‍ അവന്‍ അടിപൊളിയാണ്. അവന്‍ അവന്‍റെ കുടുംബത്തോടും സഹജീവികളോടുമൊക്കെ പെരുമാറുന്നത് നല്ല രീതിയിലാണ്. അതിന് കൊടുത്ത ഒരു റിസല്‍ട്ട് ആയിരിക്കും ഈ വിജയം. ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ അഖിലും ഷിജുവും അടക്കമുള്ളവര്‍ എന്നെ ഭയങ്കരമായി എന്‍റര്‍ടെയ്ന്‍ ചെയ്യിച്ചിട്ടുണ്ട്. ഞങ്ങള്‍ കുറേ കഥകള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അതില്‍ സാര്‍ ഇനി എങ്ങനെയാണ് തീരുമാനിക്കുന്നതെന്ന് അറിയില്ല (ചിരിച്ചുകൊണ്ട്). അഭിനയിക്കാനും ടൈമിംഗ് ഉള്ള ആളാണ് അഖില്‍", ജോജു പറഞ്ഞു. സൌഹൃദനിമിഷങ്ങള്‍ പങ്കുവെക്കുന്നതിനിടെ താന്‍ എപ്പോഴും ഗുരുസ്ഥാനത്ത് കാണുന്ന ആളാണ് ഇദ്ദേഹമെന്നും അഖില്‍ പറഞ്ഞു.
ALSO READ : 'രണ്ടാം സ്ഥാനം ഒഴികെ ബാക്കിയെല്ലാം ഹാപ്പി'; ബിഗ് ബോസ് റണ്ണര്‍ അപ്പിനെക്കുറിച്ച് നാദിറ
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ