Asianet News MalayalamAsianet News Malayalam

'രണ്ടാം സ്ഥാനം ഒഴികെ ബാക്കിയെല്ലാം ഹാപ്പി'; ബിഗ് ബോസ് റണ്ണര്‍ അപ്പിനെക്കുറിച്ച് നാദിറ

മാരാരുടെ വിജയത്തെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് പൊളിച്ചില്ലേ എന്ന് മറുപടി

i am not okay with bigg boss malayalam season 2 second position reneesha rehman says nadira mehrin nsn
Author
First Published Jul 4, 2023, 12:25 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു നാദിറ മെഹ്‍റിന്‍. ടിക്കറ്റ് ടു ഫിനാലെ വിജയിച്ച് ടോപ്പ് 5 ലേക്ക് നേരിട്ട് പ്രവേശനം ലഭിച്ച നാദിറ പക്ഷേ ഷോയില്‍ നിന്ന് സ്വയം പുറത്ത് പോവുകയായിരുന്നു. ബിഗ് ബോസ് വാഗ്‍ദാനം ചെയ്യുന്ന പണം സ്വീകരിച്ച് ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്യാവുന്ന മണി ബോക്സ് ടാസ്കില്‍ തുക സ്വന്തമാക്കിക്കൊണ്ടാണ് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് നാദിറ പുറത്ത് പോയത്. ഏഴേമുക്കാല്‍ ലക്ഷം രൂപയാണ് നാദിറ ഇതിലൂടെ നേടിയത്. ഇപ്പോഴിതാ ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ശേഷമുള്ള നാദിറയുടെ ഒരു പ്രതികരണം സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്.

ഗ്രാന്‍ഡ് ഫിനാലെയില്‍ പ്രഖ്യാപിക്കപ്പെട്ട റണ്ണര്‍ അപ്പ് സ്ഥാനത്തില്‍ താന്‍ തൃപ്തയല്ലെന്ന് ഫിനാലെ കഴിഞ്ഞ് മുംബൈയില്‍ വച്ചാണ് നാദിറ പ്രതികരിച്ചത്. ബിഹൈന്‍ഡ്‍വുഡ്സിനോട് ആയിരുന്നു പ്രതികരണം. മാരാരുടെ വിജയത്തെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് 'പൊളിച്ചില്ലേ' എന്ന് മറുപടി. പണപ്പെട്ടി എടുക്കേണ്ടായിരുന്നുവെന്ന് എപ്പോഴെങ്കിലും തോന്നിയോ എന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് സീസണ്‍ 5 ല്‍ പ്രഖ്യാപിക്കപ്പെട്ട രണ്ടാം സ്ഥാനത്തില്‍ താന്‍ തൃപ്തയല്ലെന്ന് നാദിറ പറഞ്ഞത്- "ഏയ് ഇല്ല. സെക്കന്‍ഡ് ഒഴികെ ബാക്കിയെല്ലാം ഞാന്‍ ഹാപ്പിയാ", എന്നായിരുന്നു നാദിറയുടെ വാക്കുകള്‍.

അതേസമയം മുംബൈയില്‍ നിന്നും ഇന്നലെ രാത്രി കൊച്ചിയില്‍ വിമാനമിറങ്ങിയ നാദിറയ്ക്ക് വലിയ വരവേല്‍പ്പാണ് ലഭിച്ചത്. ആരാധകരുടെയും സുഹൃത്തുക്കളുടെയും നിരയില്‍ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്‍റെ വലിയ പ്രാതിനിധ്യവുമുണ്ടായിരുന്നു. മഴവില്‍ നിറത്തിലുള്ള പൊന്നാടയാണ് നാദിറയെ അവിടെ അണിയിച്ചത്. ടോപ്പ് 5 ഉറപ്പിച്ചിരുന്ന നാദിറ പുറത്തേക്ക് പോയത് സീസണ്‍ 5 ലെ അന്തിമ സ്ഥാനങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായകമായി.

ALSO READ : 'ടോം കപ്പ് കൊണ്ടുപോയെങ്കില്‍ ജെറിക്ക് ലഭിച്ചത് പ്രേക്ഷക മനസുകള്‍'; വിമാനത്താവളത്തില്‍ ശോഭയ്ക്ക് സ്വീകരണം

WATCH VIDEO : പ്രതീക്ഷകൾ തെറ്റിയില്ല; ആഞ്ഞടിച്ച 'മാരാർ തരംഗം': വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios