
കേരളക്കരയിൽ തെരഞ്ഞെടുപ്പ് ആവേശം ശക്തി പ്രാപിച്ചിരിക്കുകയാണ്. സ്ഥാനാർത്ഥി പട്ടികകൾ കൂടി പുറത്തുവന്നതോടെ ഇലക്ഷൻ പ്രവർത്തനങ്ങളുമായി മുന്നണികളും സജീവമായി. ആര് വാഴും ആര് വീഴും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ജനങ്ങളും. എപ്പോഴത്തെയും പോലെ ഇത്തവണയും സെലിബ്രിറ്റികൾ ജനവിധി തേടാനുണ്ട്. ട്വിന്റി ട്വിന്റിയിൽ മുൻ ബിഗ് ബോസ് താരങ്ങളും സ്ഥാനാർത്ഥികളാണ്. അഖിൽ മാരാർക്ക് പുറമെ വീണ നായരും ലക്ഷ്മി പ്രിയയും മത്സരിക്കാനുണ്ട്. തതവസരത്തിൽ ബിഗ് ബോസിൽ കിട്ടിയ വോട്ടുകൾ ഇവർക്ക് ഇലക്ഷന് കിട്ടുമോ എന്ന് ചോദിക്കുകയാണ് ഷോ റിവ്യൂവറും യുട്യൂബറുമായ രേവതി(ബിഗ് ബോസ് മല്ലു ടോക്സ്). ബിഗ് ബോസിലാണെങ്കിലും അല്ലെങ്കിലും ഇറങ്ങി പ്രവർത്തിച്ചാൽ ജനങ്ങൾ കൂടെ നിൽക്കുമെന്നും രേവതി പറയുന്നു.
2026ലെ നിയമസഭ തെരഞ്ഞെടുപ്പ് വരാന്‍ പോവുകയാണ്. സ്ഥാനാര്‍ത്ഥി പട്ടികയൊക്കെ വന്നു കഴിഞ്ഞു. ഇനിയും വരാന്‍ ബാക്കിയുണ്ട്. ബിഗ് ബോസ് മത്സരാര്‍ത്ഥികളും ഇലക്ഷന് പങ്കെടുക്കുകയാണ്. അവര്‍ക്ക് ബിഗ് ബോസില്‍ കിട്ടിയ വോട്ടുകള്‍ ഇലക്ഷന് കിട്ടുമോ? ഇല്ലയോ? എന്നാണ് അറിയേണ്ടത്. ബിഗ് ബോസില്‍ ആണെങ്കിലും അല്ലെങ്കിലും നമ്മള്‍ പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ നമ്മുടെ കൂടെ നില്‍ക്കും. വായ കൊണ്ട് വാഗ്ദാനങ്ങള്‍ നല്‍കിയിട്ട് കാര്യമില്ല. ഇറങ്ങി പ്രവര്‍ത്തിച്ച് കഴിഞ്ഞാല്‍ ജനങ്ങള്‍ കൂടെ ഉണ്ടാകും. പ്രവര്‍ത്തിച്ച് കാണിക്കണം. അതേ എനിക്ക് പറയാനുള്ളൂ. ട്വിന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥികളാണ് ബിഗ് ബോസ് ബോസ് മത്സരാര്‍ത്ഥികള്‍. അഖില്‍ മാരാര്‍, വീണ നായര്‍, ലക്ഷ്മി പ്രിയ തുടങ്ങിയവരാണ് അവര്‍. നെഗറ്റീവും പോസിറ്റീവുമായ കമന്റുകള്‍ വരുന്നുണ്ട്. പലരും പ്രസ്താവനകള്‍ നടത്തുന്നുണ്ട്. 100 ദിവസത്തെ ബിഗ് ബോസ് കണ്ട ആർക്കും എനിക്ക് വോട്ട് ചെയ്യാൻ തോന്നും എന്ന് അഖില്‍ പറയുന്നുണ്ട്. പെരുമ്പാവൂരിലെ പ്രശ്നങ്ങളൊക്കെ അറിയാം ശരിയാക്കാം എന്നൊക്കെ ലക്ഷ്മി പ്രിയയും പറയുന്നുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് വിജയിക്കാന്‍ സാധിക്കുമോ ? ജനങ്ങള്‍ ഇവര്‍ക്ക് വോട്ട് ചെയ്യുമോ ? വാക്കുകള്‍ കൊണ്ടല്ല പ്രവര്‍ത്തിച്ച് കാണിക്കുമ്പോഴാണ് ജനങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കി കൊടുക്കണം. അല്ലെങ്കില്‍ അവരെ കൊണ്ട് ചെയ്യാന്‍ കഴിയുമെന്ന ഉറപ്പ് ജനങ്ങള്‍ക്ക് ഉണ്ടെങ്കിലേ വോട്ട് ചെയ്യൂ. അഭിനേതാക്കളെ ഇഷ്ടപ്പെട്ട് വോട്ട് ചെയ്യുന്ന ആള്‍ക്കാരുണ്ട്. അവര്‍ ജയിച്ചിട്ടുമുണ്ട്. ഒന്നും പറയാന്‍ പറ്റില്ല. കാത്തിരുന്ന് കാണാം. എല്ലാം പ്രവര്‍ത്തിയിലാണ് ഇരിക്കുന്നത്. ബിഗ് ബോസ് ആണെങ്കിലും അല്ലെങ്കിലും.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ