
മൂന്ന് മാസത്തോളം നീണ്ടുനിന്ന ബിഗ് ബോസ് ആരവങ്ങൾക്ക് സമാപനം ആയിരിക്കുകയാണ്. ഷോ തുടങ്ങിയതു മുതൽ സജീവമായി നിന്ന സംവിധായകൻ കൂടിയായ അഖിൽ മാരാർ ആണ് ബിഗ് ബോസ് സീസൺ അഞ്ചിന്റെ ടൈറ്റിൽ വിന്നറായത്. ഷോയിൽ വിജയി ആകും ഇല്ലെങ്കിൽ രണ്ടാം സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ച മത്സരാർത്ഥി ആയിരുന്നു ശോഭ വിശ്വനാഥ്. എന്നാൽ നാലാം സ്ഥാനം കൊണ്ട് ശോഭയ്ക്ക് തൃപ്തിപ്പെടേണ്ടി വന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് അഖിൽ മാരാർ നൽകിയ മറുപടി ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ഫിനാലെയ്ക്ക് ശേഷം ശോഭ പിണങ്ങിപ്പോയെന്ന തരത്തിൽ പ്രചാരണങ്ങൾ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുക ആയിരുന്നു അഖിൽ. "ശോഭ എവിടെ പിണങ്ങിപ്പോയെന്ന് ? എനിക്കറിയത്തില്ല. എന്നോട് ചോദിച്ചാൽ ഞാൻ എന്ത് പറയാനാണ്. അങ്ങനെ പറയുന്നവരോട് തന്നെ ചോദിക്ക്. ഞാൻ ഇക്കാര്യം അറിഞ്ഞിട്ടില്ല. അതിനകത്ത് ഉണ്ടായിരുന്നത് പോലെ തന്നെയാണ് ഞാൻ. എനിക്ക് ആരോടും ഒരു വിരോധവും ഇല്ല", എന്നാണ് അഖിൽ പറഞ്ഞത്. ശോഭയ്ക്ക് രണ്ടാം സ്ഥാനം കൊടുക്കണമായിരുന്നോ എന്ന ചോദ്യത്തിന്, "ഞാനാണോ ഇതൊക്കെ കൊടുക്കുന്നേ. ഞാനാണോ വോട്ട് ചെയ്തത്. ഞാൻ നാലാം സ്ഥാനം കൊടുത്ത പോലുണ്ടല്ലോ", എന്നാണ് അഖിൽ മറുപടി നൽകിയത്.
വീട്ടില്‍ അതിക്രമിച്ചു കയറി വധഭീഷണി മുഴക്കി; നടൻ വിജയകുമാറിനെതിരെ മകൾ അർഥന
അതേസമയം, ഇന്ന് രാവിലെ 11 മണിയോടെ കൊച്ചിയില്‍ എത്തിയ അഖില്‍ മാരാര്‍ക്ക് വന്‍ സ്വീകരണം ആണ് പ്രേക്ഷകര്‍ നല്‍കിയത്. പൊന്നാണടയണിയിച്ചും ബൊക്കെ നല്‍കിയുമൊക്കെയാണ് ആരാധകര്‍ അഖിലിനെ സ്വീകരിച്ചത്. എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നായിരുന്നു അഖിലിന്റെ ആദ്യ പ്രതികരണം.
ജോജു ജോര്‍ജ് തിരക്കഥയെഴുതുന്ന സിനിമയില്‍ ബിഗ് ബോസ് താരങ്ങളായ അഖില്‍ മാരാരും സാഗര്‍ സൂര്യയും ജുനൈസ് വി പിയും ഭാഗമാകുന്നുണ്ട്. അഖില്‍ മുഴുവന്‍ സമയവും ഈ പ്രോജക്റ്റിന് ഒപ്പമുണ്ടാവുമെന്നും. അതേസമയം ജോജുവിനോട് ഒരു സിനിമയുടെ കാര്യം സംസാരിക്കാനാണ് താന്‍ ഓടി എത്തിയതെന്ന് അഖിലും പറഞ്ഞു. എന്നാല്‍ സാഗറും ജുനൈസും ഉള്ള സിനിമയെ കുറിച്ചാണോ മാരാര്‍ പറഞ്ഞത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം..
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ