'മനസ്സിൽ ശുദ്ധതയെന്ന സാധനം ഇല്ല, നമ്മൾ ബുദ്ധിയില്ലാത്തവരാണോ?'; ശോഭയെ കുറിച്ച് മാരാർ

Published : Jun 27, 2023, 10:30 PM ISTUpdated : Jun 27, 2023, 10:39 PM IST
'മനസ്സിൽ ശുദ്ധതയെന്ന സാധനം ഇല്ല, നമ്മൾ ബുദ്ധിയില്ലാത്തവരാണോ?'; ശോഭയെ കുറിച്ച് മാരാർ

Synopsis

നാദിറ പണപ്പെട്ടി എടുത്തപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ശോഭ ആയിരുന്നു. ഇതിനെ പറ്റി നാദിറയോട് പറയുകയാണ് അഖിൽ.

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് അവസാനിക്കാൻ ഇനി നാല് ദിനങ്ങൾ കൂടി മാത്രമാണ് ബാക്കി. ആരാകും വിജയ കിരീടം ചൂടുക എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇന്നിതാ പണപ്പെട്ടി എന്ന പ്രധാന ടാസ്ക് ആണ് നടക്കുന്നത്. ഷോയിൽ തുടർന്ന് മുന്നോട്ട് പോകാൻ താല്പര്യം ഇല്ലാത്തവർക്ക് പണപ്പെട്ടിയിലെ തെരഞ്ഞെടുക്കുന്ന തുകയുമായി വീട്ടിലേക്ക് പോകാം. ഇന്ന് ടാസ്കിന്റെ ആദ്യ​​ദിനം ആയിരുന്നു. നാദിറയാണ് പെട്ടിയെടുത്തത്. 6,50,000 രൂപയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ‌ നാളെയും തുക മാറുമെന്ന് നിർദ്ദേശം വന്നതോടെ നാദിറ ഇത് ക്യാൻസൽ ചെയ്തു. ശേഷം ഇതുമായി ബന്ധപ്പെട്ട് ആയിരുന്നു ബിബി ഹൗസിലെ ചർച്ച. 

നാദിറ പണപ്പെട്ടി എടുത്തപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ശോഭ ആയിരുന്നു. ഇതിനെ പറ്റി നാദിറയോട് പറയുകയാണ് അഖിൽ. "ശോഭ കപ്പടിക്കണം വിൻ ചെയ്യണം എന്ന ഉറച്ച മൈന്റ് സെറ്റായിട്ടിരിക്കുന്ന ആളാണ്. ശോഭയുടെ സംസാരം കേൾക്കുമ്പോൾ ഭയങ്കര ഫേയ്ക്ക് ഫീൽ ചെയ്യുന്നുണ്ട്. ഇറിറ്റേഷൻ തോന്നുന്ന കാര്യമാണ് ഞാൻ നിന്നോട് പറയുന്നത്. ഒരിക്കലും നീ ഇങ്ങനെ ഒരു തീരുമാനം എടുക്കരുതെന്ന് ഒന്നുകിൽ അവൾ പറയണം. ഇതിപ്പോ നീ പണപ്പെട്ടി എടുത്ത് പോയി കഴിഞ്ഞാൽ, ആത്യന്തികമായി ശോഭ ഹാപ്പിയാണ്. ഇന്നത്തെ പ്രൊമോ നിനക്ക് നെ​ഗറ്റീവ് ആയിരിക്കും. നീ തന്നെ ചിന്തിച്ച് നോക്ക്. നിന്നെ വോട്ട് ചെയ്ത് ​ഫിനാലെയ്ക്ക് എത്തിക്കാൻ നിൽക്കുന്നവർ തെറ്റായല്ലേ കാണൂ. ക്വിറ്റ് ആയിപ്പോകാൻ നിൽക്കുന്ന ആളായാണ് ഇംപാക്ട് വന്നിരിക്കുന്നത്. അവൾ പറയുന്നു പ്രൊമോ ​ഗംഭീരം ആയിരിക്കും എന്ന്. ഒരു നല്ല സുഹൃത്ത് ഇങ്ങനെ അല്ല സംസാരിക്കേണ്ടത്. അവൾ ഉപദേശിക്കുകയാണ് വേണ്ടത്. ശോഭ ആ​ഗ്രഹിക്കുന്നത് നീ പണപ്പെട്ടി എടുത്ത് പോകാനാണ്. ആ വോട്ട് കൂടി അവൾക്ക് കിട്ടും. വിന്നറാകാൻ മാത്രം നിൽക്കുന്നൊരു മൈന്റ് സെറ്റാണ് അവൾക്ക്. ഒരു ടാസ്കിൽ പോലും ഒരു കാര്യം മറ്റൊരാൾക്ക് വിട്ട് കൊടുക്കാൻ തയ്യാറാകാത്തവൾ ഈ ബി​ഗ് ബോസ് ട്രോഫിയും പൈസയും നിനക്ക് വേണ്ടി വിട്ടു തരുമെന്ന് തോന്നുന്നുണ്ടോ", എന്നാണ് അഖിൽ നാദിറയോട് ചോദിക്കുന്നത്.  

ശേഷം ഷിജുവിനോടും ഇക്കാര്യം അഖിൽ മാരാർ പറയുന്നു. "നാദിറയെ അവൾ വിളിച്ചിരുത്തി ഭയങ്കര പ്രേത്സാഹനം. നീ സൂപ്പർ സ്റ്റാർ ആയെടാ അതാണ് ഇതാണെന്നൊക്കെ. അതാണ് നാദിറയോട് വിളിച്ച് കാര്യം പറഞ്ഞത്. ഈ സാധനം ഉണ്ടല്ലോ മനസിലൊരു ശുദ്ധതയും ഇല്ലാത്തവളാണ്. ഫേയ്ക്ക് നേച്ചറാണ്. പ്രാങ്കിൽ അവൾ നാദിറയോട് കാണിച്ചതൊക്കെ നമ്മൾ കണ്ടതാണ്", എന്ന് അഖിൽ പറയുന്നു. ബാക്കിയുള്ളവർക്ക് മനസിലാകാതെ കളിച്ചാൽ ഓക്കെ. നമ്മളൊന്നും ബുദ്ധിയില്ലാത്തവരല്ലല്ലോ എന്നാണ് ഷിജു ശോഭയെ കുറിച്ച് പറയുന്നത്. 

6,50,000 രൂപ; ബി​ഗ് ബോസ് മലയാളം ചരിത്രത്തിൽ ആദ്യമായി 'പണപ്പെട്ടി' എടുത്ത് മത്സരാർത്ഥി, പക്ഷേ..

പലരും നിന്നെ ഉപദേശിക്കും. ആരുടെ ഉപദേശത്തിലും ചെന്ന്  വീഴരുത്. ഫസ്റ്റ് വരുന്ന വ്യക്തിയുടെ സമ്മാനത്തുകയിൽ നിന്നാണ് ഈ പണം കുറയുന്നത് എന്നാണ് ജുനൈസ് നാദിറയോട് പറയുന്നത്. പിന്നാലെ മാരാർ എന്താണ് പറഞ്ഞതെന്ന് ശോഭയും ജുനൈസും നാദിറയോട് ചോദിക്കുന്നുണ്ട്. എന്നാൽ നിങ്ങളൊക്കെ പറഞ്ഞത് തന്നെയാണ് പുള്ളിയും പറഞ്ഞതെന്നാണ് നാദിറ മറുപടി നൽകിയത്. 

'കയറുമ്പോൾത്തന്നെ ഞാൻ ടോപ് 5 പ്രതീക്ഷിച്ചിരുന്നു'; വിഷ്ണുവുമായുള്ള അഭിമുഖം

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

കാറിൽ നിന്നും ചവിട്ടി താഴേയിട്ടു, മത്സരാർത്ഥിക്ക് പാനിക്ക് അറ്റാക്ക്; ബി​ഗ് ബോസിൽ രണ്ടുപേർക്ക് റെഡ് കാർഡ്, തുള്ളിച്ചാടി പ്രേക്ഷകർ
'ഞാൻ കൊടുത്ത സ്നേഹം തിരിച്ചു കിട്ടിയിട്ടില്ല, പക്ഷേ അവരോട് സ്നേഹം മാത്രം'; ആദിലയെയും നൂറയെയും കുറിച്ച് അനുമോൾ