'ഫ്രണ്ട്ഷിപ്പിനെ കുറിച്ച് എന്തറിയാടി നിനക്ക്..'; റെനീഷയോട് കയർത്ത് അ‍ഞ്ജൂസ്, മൂവർ സംഘത്തിൽ വിള്ളൽ

Published : Apr 27, 2023, 10:30 PM IST
'ഫ്രണ്ട്ഷിപ്പിനെ കുറിച്ച് എന്തറിയാടി നിനക്ക്..'; റെനീഷയോട് കയർത്ത് അ‍ഞ്ജൂസ്,  മൂവർ സംഘത്തിൽ വിള്ളൽ

Synopsis

ടാസ്കിനിടെ റെനീഷ, അ‍ഞ്ജൂസിനോട് ചോദിച്ച ചോദ്യമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. 

ബി​ഗ് ബോസ് സീസൺ അഞ്ച് തുടങ്ങിയപ്പോൾ മുതൽ സൗഹൃദത്തിൽ ആയവരാണ് റെനീഷ, അഞ്ജൂസ്, സെറീന ടീം. എന്ത് കാര്യത്തിനും ഇവർ ഒരുമിച്ചായിരിക്കും ഉണ്ടായിരിക്കുക. ഇന്നിതാ പാമ്പും കോണിയും വീക്കിലി ടാസ്കിനിടെ മൂവർ സംഘത്തിനിടയിൽ വിള്ളൽ വീണിരിക്കുകയാണ്. ടാസ്കിനിടെ റെനീഷ, അ‍ഞ്ജൂസിനോട് ചോദിച്ച ചോദ്യമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. 

ഏണിയിൽ വന്ന അഞ്ജൂസിനോട് റെനീഷയാണ് ചോദ്യം ചോദിക്കുക ആയിരുന്നു. ​ഗെയിമിൽ ഫ്രണ്ട്ഷിപ്പ് ഉൾപ്പെടുത്തുമോ ഇല്ലയോ എന്നായിരുന്നു ചോദ്യം. ഇതിന് ഇല്ല എന്ന് അഞ്ജൂസ് പറഞ്ഞത് റെനീഷയ്ക്ക് വിശ്വസിക്കാൻ ആയില്ല. പിന്നീട് ഇരുവരും തമ്മിൽ വലിയൊരു തർക്കത്തിലേക്ക് വഴിവച്ചു. ഇതോടെ അഞ്ജൂസിന് മുന്നോട്ട് പോകാനും സാധിച്ചില്ല. ടാസ്കിന്റെ ആദ്യ ഘട്ടം കഴിഞ്ഞതിന് പിന്നാലെ ഇത് വലിയ ചർച്ചയായി. മൂവരും തമ്മിൽ സംസാരിക്കാനും അഞ്ജൂസിനെ സമാധാനിപ്പിക്കാനും ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാം വിഫലമാകുക ആയിരുന്നു. 

​ഗെയിമിനെ ​ഗെയിമിന്റെ രീതിയിൽ എടുക്കണമെന്ന് റെനീഷ പറഞ്ഞപ്പോൾ, തനിക്ക് സംസാരിക്കേണ്ടെന്ന് പറഞ്ഞ് അഞ്ജൂസ് മാറി പോയി. "നീ എന്റെ മുന്നിൽ നിന്നും പോ. എനിക്ക് സംസാരിക്കണ്ട. ഞാൻ ​ഗെയിമിൽ ഒന്നും ഫ്രണ്ട്ഷിപ്പ് എടുത്തിട്ടിട്ടില്ല. ഞാൻ ചെയ്യാത്ത കാര്യം പറഞ്ഞാൽ എനിക്ക് ദേഷ്യം വരും. എനിക്ക് സംസാരിക്കണ്ട എഴുന്നേറ്റ് പോ. എനിക്ക് നിന്നെ കാണണ്ട. നിന്നോട് കൂട്ടുകൂടിയത് അല്ല, നിന്നെ സ്നേഹിച്ചതാണ് ഞാൻ ചെയ്ത തെറ്റ്. അതിനുള്ളത് നി എനിക്ക് തന്ന്. ബെസ്റ്റ് ഫ്രണ്ടിന്റെ മീനിം​ഗ് എന്തറിയാടി നിനക്ക്", എന്നാണ് അഞ്ജൂസ് പറയുന്നത്. 

പാമ്പിന്റെ വായിൽ അകപ്പെട്ടും, കോണിയിൽ കയറിയും മത്സരാർത്ഥികൾ; മരത്തോണിൽ കളറായി ബിബി ഹൗസ്

താൻ ഓപ്പോസിറ്റ് ടീമിലെ അം​ഗമെന്ന നിലയിലാണ് ചോദ്യം ചോദിച്ചതെന്ന് പറഞ്ഞ് കൺവീൻസ് ചെയ്യാൻ റെനീഷ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നാലെ സെറീനയും വിഷയത്തിൽ ഇടപെട്ടു. "ഇക്കാര്യത്തിൽ നിന്നെ സപ്പോർട്ട് ചെയ്യാൻ തോന്നുന്നില്ല. ഈ ​ഗെയിമിൽ നീ ഫ്രണ്ട്ഷിപ്പിനെ വലിച്ചിഴച്ചതായി തോന്നി", എന്നാണ് സെറീന പറയുന്നത്. നമ്മൾ കൂട്ടുകാരായി നടക്കുന്നതിൽ എല്ലാവർക്കും അസൂയ ഉണ്ട്. ഇതവർ യൂസ് ചെയ്യുമെന്നും റെനീഷ പറയുന്നു. വളരെ വൈകാരികമായാണ് അഞ്ജൂസ് പ്രതികരിച്ചത്. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ദീപക്കിന്റെ അവസ്ഥ ബി​ഗ് ബോസിൽ ഞാൻ നേരിട്ടെ'ന്ന് അക്ബർ; 'ഇത് ഷോയല്ലെ'ന്ന് വിമർശനം
ഇതാണ് പ്രൈസ്! മലയാളത്തെയും തമിഴിനെയും കടത്തിവെട്ടി കന്നഡ ബിഗ് ബോസ്; സീസണ്‍ 12 വിജയിയെ പ്രഖ്യാപിച്ച് കിച്ച സുദീപ്