
ബിഗ് ബോസ് സീസണുകളിൽ മത്സാരാർത്ഥികൾ പോകാൻ മടിക്കുന്ന ഒരു ഏരിയയാണ് ജയിൽ. എന്നാൽ ഓരോ ആഴ്ചയിലെയും വീക്കിലി ടാസ്കിന്റെയും പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിൽ ആണ് ജയിലിൽ പോകേണ്ടവരെ തെരഞ്ഞെടുക്കുക. മത്സരാർത്ഥികളുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഇത്. പുതിയ ജയിൽ നോമിനേഷനോടെയാണ് ഇന്ന് ബിഗ് ബോസ് സീസൺ അഞ്ച് ആരംഭിച്ചത്.
ക്യാപ്റ്റൻസി ടാസ്കിൽ മത്സരിച്ച് വിജയിച്ച മിഥുൻ, വിഷ്ണു, ദേവു എന്നിവരെ ആർക്കും ജയിൽ നോമിനേഷനിൽ ഉൾപ്പെടുത്താൻ പാടില്ലെന്ന് ബിഗ് ബോസ് നിർദ്ദേശം നൽകി. പിന്നാലെ ഓരോരുത്തരും അവരവരുടെ വോട്ടുകൾ അറിയിക്കുക ആയിരുന്നു. ഒടുവിൽ ഏറ്റവും കൂടുതൽ നോമിനേഷൻ നേടി ഒമർ ലുലുവും നാദിറയും ജയിലിലേക്ക് പോകുകയും ചെയ്തു.
വിഷ്ണു- ജുനൈസ്, ഒമർ ലുലു
ഷിജു- റിനോഷ്, നാദിറ
മനീഷ- ഒമർ ലുലു, നാദിറ
ദേവു- ഒമർ ലുലു, നാദിറ
നാദിറ- ഒമർ ലുലു, അഖിൽ മാരാർ
ഒമർ ലുലു- നാദിറ, മനീഷ
റിനോഷ്- നാദിറ, ശ്രുതി ലക്ഷ്മി
ശ്രുതി- ഒമർ ലുലു, അഖിൽ മാരാർ
ജുനൈസ്- നാദിറ, മനീഷ
ശോഭ- സെറീന, നാദിറ
സാഗർ- നാദിറ, ഒമർ ലുലു
നോമിനേഷനിടെ ജുനൈസ് സംസാരിക്കുമ്പോൾ വിഷ്ണു കളിയാക്കി ചിരിച്ചത് ചെറിയ തർക്കത്തിന് വഴിവച്ചിരുന്നു. ജുനൈസ് മുന്നിൽ വന്ന് നിന്നത് മുതൽ വിഷ്ണു ചിരിക്കുക ആയിരുന്നു. പലരും തനിക്ക് നെഗറ്റീവ് ആയി വരുമെന്ന് പറഞ്ഞ് പിന്തിരിപ്പിച്ചതിന് പിന്നാലെയാണ് അവസ്ഥ കൂളായി മാറിയത്. 'വലിയൊരു നടനായി, മലയാള സിനിമ അംഗീകരിക്കട്ടെ' എന്ന് പറഞ്ഞ് കൊണ്ടാണ് ജുനൈസ് തിരികെ പോയത്.
'ക്രിട്ടിക്കൽ കണ്ടീഷനൊക്കെ മാറി, ബാല ചേട്ടൻ ബെറ്ററായി വരുന്നു'; എലിസബത്ത്
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ