'അനുമോള്‍ക്ക് പിആറിന്‍റെ ആവശ്യമില്ല, അക്കാരണത്താല്‍'; പിന്തുണയുമായി ബിനു അടിമാലി

Published : Oct 10, 2025, 12:29 PM IST
anumol anukutty dont need pr work for bigg boss says Binu Adimali

Synopsis

നടി അനുമോൾ ബിഗ് ബോസിൽ മത്സരിക്കുന്നതിന് 16 ലക്ഷം രൂപയുടെ പിആർ നൽകിയെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടൻ ബിനു അടിമാലി.

നടി അനുമോൾ അനുക്കുട്ടി ബിഗ്ബോസിൽ മൽസരിക്കുന്നതിനു മുൻപ് ലക്ഷങ്ങളുടെ പിആർ നൽകിയെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് സുഹൃത്തും നടനുമായ ബിനു അടിമാലി. അനുമോൾ 16 ലക്ഷത്തിന് പിആർ കൊടുത്തുവെന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം. പിആർ ഇല്ലാതെ തന്നെ ജനങ്ങളുടെ പിന്തുണയുള്ള ആളാണ് അനുമോളെന്നും പണം നൽകി അതു ചെയ്യേണ്ട കാര്യമില്ലെന്നും ബിനു പറയുന്നു.

''അനുമോൾക്ക് അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. അങ്ങനെ കാശ് കൊടുത്ത് പിആർ കൊടുക്കേണ്ട വകുപ്പ് അവളുടെ കൈയിൽ ഉണ്ടെന്നും എനിക്ക് തോന്നുന്നില്ല, എനിക്ക് അറിയുകയുമില്ല. അല്ലാതെ തന്നെ ഉള്ള സപ്പോർട്ട് അവൾക്ക് പ്രേക്ഷകർക്കിടയിൽ ഉണ്ടല്ലോ. അതുകൊണ്ട് കാശ് കൊടുത്ത് എന്തെങ്കിലും ചെയ്യാൻ ഒരു സാധ്യതയുമില്ല എന്നാണ് എനിക്ക് തോന്നുന്നത്'', ഒരു ഓൺലൈൻ ചാനലിന്റെ ചോദ്യത്തിനു മറുപടിയായി ബിനു അടിമാലി പ്രതികരിച്ചു.

മുൻ ബിഗ്ബോസ് താരം ജിന്റോ പിആർ വർക്ക് ചെയ്തിരുന്നോ എന്ന തരത്തിലുള്ള ചോദ്യങ്ങളോടും ബിനു അടിമാലി പ്രതികരിച്ചു. ''പൈസ ഉള്ളവർ അതു ചെയ്യട്ടെ. അനുമോൾക്ക് അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. അവൾ ഒരു പാവം കൊച്ചാണ്. അവൾ രക്ഷപ്പെടണം എന്ന് സ്‌റ്റാർ മാജിക് കാണുന്നവർക്ക് എല്ലാം ആഗ്രഹമുണ്ട്. അന്നും ഇന്നും അവൾക്ക് ആവശ്യത്തിന് സപ്പോർട്ട് ഉണ്ട്.'', എന്നായിരുന്നു ഇക്കാര്യത്തെക്കുറിച്ച് ബിനു അടിമാലിയുടെ പ്രതികരണം.

ബിഗ് ബോസിൽ ചെന്നത് കൊണ്ട് അനുമോൾക്ക് എന്തെങ്കിലും മാറ്റം വന്നതായി തോന്നിയിട്ടില്ലെന്നും ബിനു അടിമാലി പറഞ്ഞു. ''ഒരു വ്യക്തിക്കും അങ്ങനെയൊന്നും മാറാൻ കഴിയില്ലല്ലോ. ഓരോരുത്തർക്ക് മാറുന്നതിന് പരിധിയുണ്ടല്ലോ. അവിടം വരെയൊക്കെ എത്താൻ കഴിഞ്ഞത് തന്നെ ഭാഗ്യമാണ്'', ബിനു കൂട്ടിച്ചേർത്തു.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്