
ബിഗ് ബോസ് മലയാളം സീസൺ 7 അവാസനിക്കാൻ പോകുകയാണ്. നാളെ 7 മണി മുതൽ ഗ്രാന്റ് ഫിനാലേ ആരംഭിക്കും. ഇതോട് അനുബന്ധിച്ച് ഫൈനലിൽ എത്തിയ മത്സരാർത്ഥികൾക്ക് തങ്ങളുടെ തന്നെ പ്രതിബിംബങ്ങളോട് സംസാരിക്കാനുള്ള അവസരം ബിഗ് ബോസ് ഒരുക്കിയിരുന്നു. പൊട്ടിക്കരഞ്ഞു കൊണ്ടാണ് അനുമോൾ സംസാരിച്ചത്. 100 ദിവസം താൻ സ്ട്രഗിൾ ചെയ്ത് പോരാടിയാണ് എത്തിയതെന്നും അത്രയ്ക്കും കഷ്ടപ്പെട്ടിട്ടുണ്ടെന്നും കണ്ണുനിറഞ്ഞ് അനുമോൾ പറയുന്നു.
"നിരവധി വെല്ലുവിളികളെ അതിജീവിച്ച് പോരാടിയാണ് ഈ സ്ഥാനം വരെ എത്തിയിരിക്കുന്നത്. ഒരുപാട് തവണ ഉള്ളുരുകി കരഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ പരിഹാസത്തെ ഭയന്ന്, കരയാൻ പോലും കഴിയാത്ത നാളുകൾ ഈ യാത്രയിൽ അനുമോൾക്ക് മറികടക്കേണ്ടി വന്നിട്ടുണ്ട്. അപ്രതീക്ഷിതമായ ഒരുപാട് പ്രതികൂല അവസ്ഥകളെ തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും മനസ് വിഷമിക്കുന്ന അവസരങ്ങളിലും ഒറ്റപ്പെട്ട അവസരങ്ങളിലും സംസാരിക്കാൻ ആരെങ്കിലും ഉണ്ടായെങ്കിലെന്ന് ആഗ്രഹിച്ച് പോയിട്ടുണ്ട്. ചിലപ്പോൾ സുഹൃത്തുക്കളോടും മറ്റു ചിലപ്പോൾ ഒറ്റയ്ക്കും ചില സമയങ്ങളിൽ കൺഫഷൻ റൂമിൽ എന്നോടുമൊക്കെ അനുമോൾ മനസുതുറന്നിട്ടുണ്ട്", എന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത്.
ഞാൻ എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. ജീവിതത്തിൽ ഒരുപാട് സ്ട്രഗിൾ ചെയ്താണ് ഇവിടം വരെ എത്തിയത്. അത് ബിഗ് ബോസിന് മുന്നെ വരെയും വന്നതിന് ശേഷവും ഹൗസിനകത്ത് തന്നെ ഞാൻ ഒരുപാട് സ്ട്രഗിളും ഫൈറ്റും ചെയ്തിട്ടുണ്ട്. പല കാര്യങ്ങളിലും ഒരുപാട് എഫേർട്ട് എടുത്തിട്ടുണ്ട്. എനിക്ക് പറ്റുന്ന രീതിയിൽ എല്ലാം. ഇവിടെ വരെ എത്തിയതിൽ ഞാൻ ഒരുപാട് അഭിമാനിക്കുന്നു. ഒരുപാട് സന്തോഷം. ഇവിടെന്ന് ഇറങ്ങിയാലും ഞാൻ ഒരിക്കലും തളരില്ല. ഏതൊരു പ്രതിസന്ധിയേയും ഞാൻ നേരിട്ട് ഞാൻ മുന്നോട്ട് പോകും. അത് ഏത് സിറ്റുവേഷനിൽ ആയാലും. എനിക്ക് എവിടെയും പിടിച്ചു നിൽക്കാൻ പറ്റും. ഇനിയും പിടിച്ചു നിൽക്കാൻ പറ്റും. ആർക്കും എന്നെ തോൽപിക്കാനാവില്ല. ഞാൻ തോന്ന് കൊടുക്കത്തുമില്ല. 100 ദിവസം ഇവിടെ നിൽക്കാൻ പറ്റിയത് തന്നെ ഏറ്റവും വലിയ ഭാഗ്യമാണ്. ദൈവത്തിന്റെ അനുഗ്രഹമാണ്. പ്രേക്ഷകരുടെ പിന്തുണയാണ്. ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമായിട്ടാണ് ഞാൻ കാണുന്നത്. ഇവിടെ വന്ന എല്ലാവരും ഒരുപാട് എഫേർട്ട് എടുത്തിട്ടുണ്ട്. സ്ട്രഗിൾ ചെയ്തിട്ടുണ്ട് ഫൈറ്റ് ചെയ്തിട്ടുണ്ട്. ഒരാളാണ് വിജയിക്കുന്നതെങ്കിലും അതെല്ലാവർക്കും കിട്ടിയതിന് തുല്യമാണ്. എല്ലാവരും വിജയികളാണെന്ന് ഞാൻ കരുതുന്നു. അതിലൊരു ഭാഗമാകാനായത് ഭാഗ്യം. അത്രയ്ക്കും ഞാൻ ഇവിടെ കഷ്ടപ്പെട്ടിട്ടുണ്ട്. ഇനിയും കഷ്ടപ്പെടാനും ത്യാഗങ്ങൾ സഹിക്കാനും ഞാൻ തയ്യാറാണ്. ഞാനൊരു സ്ട്രോങ് ലേഡിയാണ്. ഒരുപാട് തവണ കരയില്ലെന്ന് പറഞ്ഞിട്ടുണ്ട് ബിഗ് ബോസ്. പക്ഷേ എന്നെക്കൊണ്ട് പറ്റുന്നില്ല. സഹിക്കാൻ പറ്റാതെ വരുമ്പോഴാണ് ഞാൻ കരയുന്നത്. ഇവിടെ നേരിട്ട പോലെയുള്ള പ്രശ്നങ്ങൾ വരുമെന്ന് തോന്നുന്നില്ല. വന്നാലും ഞാൻ സ്ട്രോങ് ആയി നിൽക്കും. കാരണം ഞാൻ എന്നെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. മുന്നോട്ടുള്ള ലൈഫും നന്നായിട്ട് കൊണ്ട് പോകണം. ഞാൻ സ്ട്രോങ് ആണ്. അതുകൊണ്ടാണ് 100 ദിവസം ഞാൻ ഇവിടെ പിടിച്ചു നിന്നത്. എന്നോട് തന്നെ എനിക്ക് അഭിമാനം തോന്നുന്നു ബിഗ് ബോസ്. നല്ലതെ വരൂ. നല്ലത് മാത്രം. അനുമോൾക്ക് എല്ലാവിധ ആശംസകളും. നന്നായിരിക്കട്ടെ. ദൈവം എപ്പോഴും അനുമോളുടെ കൂടെതന്നെ ഉണ്ടാകും. നല്ലത് മാത്രമെ വരുള്ളൂ. നല്ലത് മാത്രമെ ചെയ്തിട്ടുള്ളൂ ഞാൻ. ആരും നശിക്കണമെന്ന് ഞാൻ വിചാരിച്ചിട്ടില്ല.