
ആഴ്ചകള്‍ മുന്നോട്ട് പോകുന്തോറും ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്കിടയിലുള്ള അടുപ്പത്തിലും അകല്‍ച്ചയിലുമൊക്കെ വ്യത്യാസങ്ങള്‍ ഉണ്ടാവുന്നുണ്ട്. കഴിഞ്ഞ ആഴ്ച അനൂപ് കൃഷ്‍ണന്‍ സ്നേഹത്തോടെ നല്‍കിയ ഒരു സമ്മാനം ഭാഗ്യലക്ഷ്‍മി നിരസിച്ചതായിരുന്നു പ്രേക്ഷകരുടെ ഇടയിലെ ചർച്ച. ഇപ്പോഴിതാ താൻ ചെയ്ത ആ തെറ്റിന് അനൂപിന്റെ കാലുപിടിക്കാൻ ഒരുങ്ങുകയാണ് ഭാഗ്യലക്ഷ്മി.
ഫോയില്‍ പേപ്പര്‍ ഉപയോഗിച്ച് അനൂപ് ഒരു മയിലിന്റെ രൂപം നിര്‍മ്മിച്ചിരുന്നു. ഭാഗ്യലക്ഷ്‍മിക്ക് അതു സമ്മാനിക്കാനാണ് അനൂപ് തീരുമാനിച്ചത്. ബെഡ് ഏരിയയില്‍ ഇരിക്കുകയായിരുന്ന ഭാഗ്യലക്ഷ്‍മിക്ക് അനൂപ് ആ മയിലിനെ സന്തോഷത്തോടെ നൽകി. എന്നാല്‍ ഭാഗ്യലക്ഷ്‍മി അത് വാങ്ങിയില്ലെന്നു മാത്രമല്ല, 'നീ കല്യാണം കഴിക്കാന്‍ പോകുന്ന കുട്ടിക്ക് കൊണ്ടുക്കൊടുക്ക്' എന്നും ഭാഗ്യലക്ഷ്‍മി പറഞ്ഞു. ഇത് കേട്ട് വല്ലാതായ അനൂപ് അവിടെ നിന്ന് പോകുകയും ചെയ്തു. ഭാഗ്യലക്ഷ്‍മിയുടെ പെരുമാറ്റം തന്നെ വേദനിപ്പിച്ചെന്നും ഈ സമ്മാനം താന്‍ ബിഗ് ബോസിന് നല്‍കിക്കോട്ടെ എന്നും അനൂപ് ചോദിച്ചിരുന്നു.
പിന്നാലെ വീക്കന്റ് എപ്പിസോഡിൽ എത്തിയ മോഹൻലാൽ ആ മയില്‍ തനിക്ക് തന്നോളൂ എന്ന് അനൂപിനോട് പറയുകയും ചെയ്തു. സമ്മാനം താന്‍ സ്വീകരിക്കാമെന്ന മോഹന്‍ലാലിന്‍റെ പ്രഖ്യാപനം അത്യാഹ്ളാദത്തോടെയാണ് അനൂപ് സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് അനനൂപിനോട് ഭാഗ്യലക്ഷ്മി മാപ്പ് പറഞ്ഞത്.
സോറി കേട്ടോ എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞപ്പോൾ അതുകൊണ്ട് എനിക്ക് നല്ലൊരു കാര്യമുണ്ടായല്ലോ സാരമില്ല എന്നായിരുന്നു അനൂപ് പ്രതികരിച്ചത്. പിന്നാലെ കാലുപിടിക്കാനായി വന്ന ഭാഗ്യലക്ഷ്മിയെ അനൂപ് പിന്തിരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത്രയും പ്രായം കുറഞ്ഞ എന്റെ കാലുപിടിക്കേണ്ട ആവശ്യം ഉണ്ടോ. ഇത് പൊറുക്കാൻ പാടില്ലാത്ത തെറ്റാണെന്ന് ചേച്ചിക്ക് തോന്നുന്നുണ്ടോ എന്നും അനൂപ് ചോദിക്കുന്നു. ഇപ്പോ അങ്ങനെ ആണല്ലോ കറങ്ങി തിരിഞ്ഞ് വന്നത് എന്നതായിരുന്നു ഭാഗ്യലക്ഷ്‍മിയുടെ മറുപടി.
'അനുജൻ എന്ന് കാണുന്ന ഒരാൾ , എന്റെ ഭാഗത്ത് നിന്ന് തെറ്റ് കണ്ടാൽ അത് ആദ്യം പറയേണ്ടത് എന്നോടാണ്. രൂക്ഷമായിട്ട് എന്നോട് സംസാരിക്കാം. വെറും ബോറാണ് ചേച്ചി കാണിച്ചതെന്ന് പറയാം. അനുജൻ കുട്ടി പിണങ്ങി പോകുന്നത് മാതിരിയെ ഞാൻ വാസ്തവത്തിൽ എടുത്തുള്ളു. പിന്നെ അവനെ ചേർത്ത് പിടിക്കാം, നമ്മടെ അനൂപല്ലേ എന്ന് ഞാൻ വിചാരിച്ചു. ഇതിപ്പോ പല ഗ്രൂപ്പുകളിലും ചർച്ചയായി. എന്നെ വിമർശിക്കണമെങ്കിൽ എന്റെ മുഖത്ത് നോക്കി വിമർശിക്കാം.' എന്നും ഭാഗ്യലക്ഷ്മി പറയുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ