ഫൈനലിലെത്തുന്ന നാലുപേർ ആരോക്കെ; ഭാഗ്യലക്ഷ്മിയുടെ പ്രവചനം‍‍

Published : Apr 04, 2021, 06:48 PM IST
ഫൈനലിലെത്തുന്ന നാലുപേർ ആരോക്കെ; ഭാഗ്യലക്ഷ്മിയുടെ പ്രവചനം‍‍

Synopsis

ഈ സീസണിലെ ഏറ്റവും സീനിയര്‍ മത്സരാര്‍ഥിയായ ഭാഗ്യലക്ഷ്‍മിയാണ് ഷോയുടെ 49-ാം ദിവസം പുറത്തായത്. 

ഇണക്കങ്ങളും പിണക്കങ്ങളും രസകരമായ നിമിഷങ്ങളുമായി ബി​ഗ് ബോസ് സീസൺ മൂന്ന് മുന്നോട്ട് പോകുകയാണ്. കഴിഞ്ഞ ദിവസം ആറാമത്തെ മത്സരാർത്ഥിയും ബി​ഗ് ബോസിൽ നിന്ന് പടിയിറങ്ങി. ഭാ​ഗ്യലക്ഷ്മിയാണ് ഇന്നലെ എലിമിനേഷനിൽ പുറത്തായിരിക്കുന്നത്. ഇപ്പോഴിതാ ആരാകും ഫൈനലിൽ എത്തുകയെന്ന് പറയുകയാണ് ഭാ​ഗ്യലക്ഷ്മി. 

'എന്തായാലും മണിക്കുട്ടൻ ഫൈനലിൽ വരാൻ സാധ്യതയുണ്ട്. സാധ്യതയല്ല, എനിക്ക് നല്ല ഉറപ്പുള്ളോരു മത്സരാർത്ഥിയാണ് മണിക്കുട്ടൻ. ഡിംപൽ ഉറപ്പായിട്ടും വരും. റംസാൻ വരുമെന്ന് തോന്നുന്നു. കാരണം, എന്നോട് രൂക്ഷമായിട്ട് പ്രതികരിച്ചപ്പോൾ, ചെറിയ കുട്ടിയാണ്, ആ കുട്ടിയോട് പറയണം മത്സരമാണെങ്കിൽ പോലും അവന്റെ പെരുമാറ്റം അല്ലെങ്കിൽ പ്രതികരണം ആളുകൾ വിമർശിക്കുമെന്ന് അവന്റെ വളരെ അടുത്ത ഫ്രണ്ട്സിനോടൊക്കെ പറഞ്ഞിരുന്നു. പിന്നെ സന്ധ്യ, അവരൊരു നല്ല മത്സരാർത്ഥിയാണ്. ഒട്ടും ഇമോഷണൽ ആകാതെ സംസാരിക്കാനുള്ള വളരെ പവർഫുൾ മൈന്റുള്ള ഒരു സ്ത്രീയാണ് അവർ', എന്നായിരുന്നു ഭാ​ഗ്യലക്ഷ്മിയുടെ വാക്കുകൾ.  

ഈ സീസണിലെ ഏറ്റവും സീനിയര്‍ മത്സരാര്‍ഥിയായ ഭാഗ്യലക്ഷ്‍മിയാണ് ഷോയുടെ 49-ാം ദിവസം പുറത്തായത്. ഭാഗ്യലക്ഷ്‍മിക്ക് ഏറ്റവും ബുദ്ധിമുട്ട് സൃഷ്ടിച്ച മത്സരാര്‍ഥിയായിരുന്നു ഫിറോസ് ഖാന്‍. എന്നാല്‍ കഴിഞ്ഞ ദിവസം തനിക്കുള്ള ബുദ്ധിമുട്ട് ഭാഗ്യലക്ഷ്‍മി സജിനയോട് തുറന്നുപറയുകയും ഫിറോസ് ഭാഗ്യലക്ഷ്‍മിയോട് വന്നു സംസാരിക്കുകയും ചെയ്‍തിരുന്നു. ഇനി താന്‍ കാരണം ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്ന് ഫിറോസ് ഖാന്‍ വാക്കും കൊടുത്തിരുന്നു. ബിഗ് ബോസ് ഹൗസില്‍ ഭാഗ്യലക്ഷ്‍മി ഏറ്റവുമധികം സമയം ചിലവഴിച്ചത് കിടിലം ഫിറോസിനൊപ്പമായിരുന്നു. മത്സരത്തിനിടെ ആരും വ്യക്തിപരമായ വിരോധം സൂക്ഷിക്കരുതെന്നാണ് പോകുന്നതിനു മുന്‍പ് മറ്റു മത്സരാര്‍ഥികളോട് ഭാഗ്യലക്ഷ്‍മി അവസാനമായി പറഞ്ഞത്. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'അടുത്ത ആഴ്ചയിലെ നോമിനേഷനിലേക്ക് എല്ലാ മത്സരാർത്ഥികളും..'; തീരുമാനമെടുത്ത് മോഹൻലാൽ
ബിഗ് ബോസ് വീട്ടിലെ 'ഒറ്റയാൻ'; ഷിജിന്റെ സ്ട്രാറ്റജികൾ