50-ാം ദിനത്തില്‍ സര്‍പ്രൈസുമായി ബിഗ് ബോസ്! ഇന്നത്തെ വൈല്‍ഡ് കാര്‍ഡില്‍ എത്തുക പുറത്തായ ഒരാള്‍?

Published : Apr 04, 2021, 03:41 PM IST
50-ാം ദിനത്തില്‍ സര്‍പ്രൈസുമായി ബിഗ് ബോസ്! ഇന്നത്തെ വൈല്‍ഡ് കാര്‍ഡില്‍ എത്തുക പുറത്തായ ഒരാള്‍?

Synopsis

ഇന്നലത്തെ എപ്പിസോഡ് അവസാനിച്ചതിനു ശേഷമുള്ള ഇന്നത്തെ പ്രൊമോ വീഡിയോയില്‍ ഒരു വൈല്‍ഡ് കാര്‍ഡിന്‍റെ സൂചന ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് നല്‍കുന്നുണ്ട്. ആരാണ് വരുന്നതെന്ന് കാണിച്ചിട്ടില്ലെങ്കിലും ലഭ്യമായ ദൃശ്യങ്ങളില്‍ നിന്ന് പ്രേക്ഷകര്‍ ചില നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്

ബിഗ് ബോസ് മലയാളം സീസണ്‍ 3 മത്സരാര്‍ഥികളെയും ഷോയുടെ പ്രേക്ഷകരെയും സംബന്ധിച്ച് സന്തോഷകരമായ ഒരു ദിനമാണ് ഇന്ന്. ഈസ്റ്റര്‍ ദിനം ബിഗ് ബോസ് മത്സരാര്‍ഥികളെ സംബന്ധിച്ച് മൂന്നാം സീസണിലെ 50-ാം ദിവസം കൂടിയാണ്. ജനപ്രിയ റിയാലിറ്റി ഷോയുടെ മലയാളം പതിപ്പിന്‍റെ പകുതി ദിനങ്ങള്‍ പിന്നിട്ടിരിക്കുകയാണ് തങ്ങളെന്ന ബോധം അവരെ ഏറെ ആഹ്ളാദിപ്പിക്കുന്നുണ്ടാവണം. സാധാരണയില്‍ നിന്നു മാറി ഈ വാരാന്ത്യത്തിലെ എലിമിനേഷന്‍ ശനിയാഴ്ച തന്നെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചിരുന്നു. ഭാഗ്യലക്ഷ്‍മിയാണ് ഇന്നലെ പുറത്തായത്. എന്നാല്‍ ഈസ്റ്റര്‍ദിന അന്‍പതാം എപ്പിസോഡില്‍ പല സര്‍പ്രൈസുകളും ബിഗ് ബോസ് ഒരുക്കിവച്ചിട്ടുണ്ട്.

പല മത്സരാര്‍ഥികളുടെയും ബന്ധുക്കളുടെ വീഡിയോ സന്ദേശങ്ങള്‍ അവര്‍ക്ക് കാണാന്‍ അവസരമുണ്ടാക്കി എന്നതാണ് അതിലൊന്ന്. ഡിംപല്‍, നോബി, മണിക്കുട്ടന്‍ എന്നിവരുടെ പ്രിയപ്പെട്ടവരൊക്കെ വീഡിയോ സന്ദേശത്തിലൂടെ ഇന്നത്തെ എപ്പിസോഡില്‍ സാന്നിധ്യമാവുന്നുണ്ട്. എന്നാല്‍ അതിനേക്കാള്‍ പ്രധാനം ഇന്നത്തെ എപ്പിസോഡില്‍ ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി സംഭവിക്കാം എന്നതാണ്. ഇന്നലത്തെ എപ്പിസോഡ് അവസാനിച്ചതിനു ശേഷമുള്ള ഇന്നത്തെ പ്രൊമോ വീഡിയോയില്‍ ഒരു വൈല്‍ഡ് കാര്‍ഡിന്‍റെ സൂചന ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് നല്‍കുന്നുണ്ട്. ആരാണ് വരുന്നതെന്ന് കാണിച്ചിട്ടില്ലെങ്കിലും ലഭ്യമായ ദൃശ്യങ്ങളില്‍ നിന്ന് പ്രേക്ഷകര്‍ ചില നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പ് ഷോയില്‍ നിന്ന് എലിമിനേറ്റ് ചെയ്യപ്പെട്ട രമ്യ പണിക്കര്‍ ആയിരിക്കും അതെന്നാണ് കാണികളില്‍ പലരുടെയും പ്രവചനം.

 

മൂന്ന് ആഴ്ചകള്‍ക്കു മുന്‍പാണ് രമ്യ ബിഗ് ബോസില്‍ നിന്ന് പുറത്തായത്. ഷോയില്‍ ആക്റ്റീവ് ആയി നിന്ന സമയത്താണ് രമ്യ പുറത്തേക്ക് പോകുന്നതെന്ന് പ്രേക്ഷകരില്‍ ഒരു വിഭാഗം സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ അതൃപ്തിയും അറിയിച്ചിരുന്നു. ഷോയില്‍ താന്‍ തുറന്ന് സംസാരിച്ചിട്ടുണ്ടെന്നും അത് ചില മത്സരാര്‍ഥികള്‍ക്ക് ഇഷ്ടമായില്ലെന്നുമായിരുന്നു പുറത്തായതിനു ശേഷം മോഹന്‍ലാലിനോടുള്ള രമ്യയുടെ പ്രതികരണം. പ്രൊമോ വീഡിയോയില്‍ മുന്‍വശത്തെ വാതില്‍ തുറന്നെത്തുന്ന ആളെക്കണ്ടുകൊണ്ടുള്ള മണിക്കുട്ടന്‍റെ മുഖഭാവത്തില്‍ നിന്നാണ് വരുന്നത് രമ്യ ആയിരിക്കാമെന്ന് പ്രേക്ഷകരില്‍ പലരും പറയുന്നത്. 'രമ്യ' എന്നാണ് മണിക്കുട്ടന്‍ പറയുന്നതെന്നാണ് അവരുടെ കണ്ടെത്തല്‍. എലിമിനേറ്റ് ചെയ്യപ്പെടുന്ന ചില മത്സരാര്‍ഥികളെ വൈല്‍ഡ് കാര്‍ഡിലൂടെ ബിഗ് ബോസ് വീണ്ടും ഹൗസിലേക്ക് എത്തിക്കാറുണ്ട്. ആദ്യ സീസണില്‍ ഹിമ ശങ്കര്‍ ഇത്തരത്തില്‍ രണ്ടാം തവണയും അവസരം കിട്ടിയ മത്സരാര്‍ഥി ആയിരുന്നു. സീസണ്‍ 3ലെ 18-ാമത്തെ മത്സരാര്‍ഥിയായി വൈല്‍ഡ് കാര്‍ഡിലൂടെയാണ് രമ്യ പണിക്കര്‍ ആദ്യം കടന്നുവന്നതും. 

PREV

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ആ ആഗ്രഹം നടന്നിരിക്കുന്നു'; സന്തോഷം പങ്കുവച്ച് ബിഗ് ബോസ് താരം അനീഷ്
ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി