'റംസാന്‍ കാണിക്കുന്നത് വ്യക്തിവിരോധം'; ബിഗ് ബോസില്‍ ആരോപണമുയര്‍ത്തി ഭാഗ്യലക്ഷ്‍മി

By Web TeamFirst Published Mar 30, 2021, 11:23 PM IST
Highlights

തുടക്കം മുതല്‍ തന്നെ 'ഫിസിക്കല്‍' ആയി മാറിയ ടാസ്‍ക് മുന്നോട്ട് പോകുന്തോറും മത്സരാര്‍ഥികള്‍ക്കിടയിലെ വീറും വാശിയും കൂടി

ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ ഏറ്റവും പുതിയ വീക്കിലി ടാസ്‍കിന് സംഭവബഹുലമായ തുടക്കം. ഏഴാം വാരത്തിലേക്ക് കടന്ന സീസണില്‍ മത്സരാര്‍ഥികള്‍ക്കിടയിലേക്ക് എത്തിയ വീറും വാശിയും തുടക്കം മുതല്‍ തന്നെ പ്രകടമാവുന്നതായിരുന്നു വീക്കിലി ടാസ്‍ക്. 'അലക്കുകമ്പനി' എന്നു പേരിട്ടിരിക്കുന്ന വീക്കിലി ടാസ്‍കില്‍ മത്സരാര്‍ഥികള്‍ രണ്ടു ടീമുകളായി തിരിയേണ്ടിയിരുന്നു. അലക്കി തേച്ച് വൃത്തിയാക്കാനുള്ള മുഷിഞ്ഞ തുണികള്‍ ബിഗ് ബോസ് നല്‍കുമെന്നും അറിയിച്ചു. പരമാവധി മുഷിഞ്ഞ വസ്ത്രങ്ങള്‍ കരസ്ഥമാക്കി അവ അലക്കി, തേച്ച് വൃത്തിയാക്കി ക്വാളിറ്റി ഇന്‍സ്പെക്ടര്‍മാരുടെ മുന്നില്‍ ഹാജരാക്കുകയാണ് വേണ്ടത്. എതിര്‍ ടീമിലെ ക്വാളിറ്റി ഇന്‍സ്പെക്ടറെയാണ് ഓരോ ടീമും തങ്ങള്‍ വൃത്തിയാക്കിയ വസ്ത്രങ്ങള്‍ കാണിക്കേണ്ടത്. കിടിലം ഫിറോസ്, സന്ധ്യ, ഭാഗ്യലക്ഷ്‍മി, സൂര്യ, അഡോണി, ഡിംപല്‍, അനൂപ് എന്നിവരാണ് ടീം എ. സന്ധ്യയാണ് ഈ ടീമിലെ ക്വാളിറ്റി ഇന്‍സ്പെക്ടര്‍. സജി-ഫിറോസ്, റിതു, മണിക്കുട്ടന്‍, നോബി, റംസാന്‍, സായ് എന്നിവരാണ് ടീം ബി. നോബിയാണ് ഈ ടീമിലെ ക്വാളിറ്റി ഇന്‍സ്പെക്ടര്‍. 

തുടക്കം മുതല്‍ തന്നെ 'ഫിസിക്കല്‍' ആയി മാറിയ ടാസ്‍ക് മുന്നോട്ട് പോകുന്തോറും മത്സരാര്‍ഥികള്‍ക്കിടയിലെ വീറും വാശിയും കൂടിവന്നു. വലിയ തര്‍ക്കത്തിലേക്ക് പ്രവേശിച്ച റംസാനെയും കിടിലം ഫിറോസിനെയും ബിഗ് ബോസ് തുടക്കത്തിലേ കണ്‍ഫെഷന്‍ റൂമിലക്ക് വിളിപ്പിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭാഗ്യലക്ഷ്‍മിക്കും റംസാനുമിടയിലാണ് അടുത്തൊരു തര്‍ക്കം രൂപപ്പെട്ടത്. തുണി അലക്കുന്നതിനായി വെള്ളം ശേഖരിക്കേണ്ട പൈപ്പിന് ചുവട്ടില്‍ തങ്ങള്‍ വച്ച ബക്കറ്റ് മാറ്റി ഭാഗ്യലക്ഷ്‍മി സ്വന്തം ബക്കറ്റ് വച്ചിരുന്നെന്ന് റംസാന്‍ പറഞ്ഞതോടെയാണ് തര്‍ക്കത്തിന്‍റെ തുടക്കം. എന്നാല്‍ അത് താന്‍ മനപ്പൂര്‍വ്വം ചെയ്‍തതല്ലെന്നും സ്വന്തം ടീമംഗമായ അനൂപ് അടുത്ത് നില്‍പ്പുണ്ടായിരുന്നതിനാല്‍ തങ്ങളുടെ ബക്കറ്റ് ആണെന്ന് കരുതിയിരുന്നുവെന്നും ഭാഗ്യലക്ഷ്‍മി പറഞ്ഞു. എന്നാല്‍ റംസാന്‍ അത് സമ്മതിച്ചുകൊടുക്കാന്‍ ഒരുക്കമായിരുന്നില്ല.

 

ഭാഗ്യലക്ഷ്‍മി ബോധപൂര്‍വ്വം തന്നെയാണ് ആ പ്രവര്‍ത്തി ചെയ്‍തതെന്ന് സമര്‍ഥിക്കുന്ന റംസാനോട് ഭാഗ്യലക്ഷ്‍മി പറഞ്ഞത് മറ്റൊന്നാണ്. റംസാന്‍ തന്നോടുള്ള വ്യക്തിവിരോധം തീര്‍ക്കാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു ഭാഗ്യലക്ഷ്‍മിയുടെ ആരോപണം. മറ്റെന്തെങ്കിലും പറഞ്ഞു തീര്‍ക്കാനുണ്ടെങ്കില്‍ അത് ചെയ്യണമെന്നും അല്ലാതെ ഇത്തരത്തില്‍ വ്യക്തിവിരോധം തീര്‍ക്കുകയല്ല വേണ്ടതെന്നും ഭാഗ്യലക്ഷ്‍മി ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. എന്നാല്‍ റംസാനും വിട്ടുകൊടുക്കുന്നുണ്ടായിരുന്നില്ല. പറഞ്ഞത് പറഞ്ഞതുതന്നെയാണെന്നും ബോധപൂര്‍വ്വമാണ് ഭാഗ്യലക്ഷ്‍മി തങ്ങളുടെ ബക്കറ്റ് ഭാഗ്യലക്ഷ്‍മി നീക്കിവച്ചതെന്നും റംസാന്‍ പലയാവര്‍ത്തി പറഞ്ഞു. പിന്നീട് ഇരുവരും പതിയെ ആരോപണപ്രത്യാരോപണങ്ങള്‍ അഴസാനിപ്പിക്കുകയായിരുന്നു. 
 

click me!