ടാസ്‍കിലെ സിനിമാപാട്ട് തന്നെ കിട്ടി, ബിഗ് ബോസില്‍ നിന്ന് പുറത്താകാതെ രണ്ടുപേര്‍ രക്ഷപ്പെട്ടു!

By Web TeamFirst Published Mar 20, 2021, 10:54 PM IST
Highlights

ബിഗ് ബോസില്‍ നിന്ന് പുറത്താകാതെ രക്ഷപ്പെട്ട രണ്ടുപേരുടെ പേരുകള്‍ മോഹൻലാല്‍ പ്രഖ്യാപിച്ചു.

ബിഗ് ബോസിനെ ആകാംക്ഷഭരിതമാകുന്നത് ഓരോ ആഴ്‍ചയിലെയും എലിമിനേഷനാണ്. ആരാകും പുറത്തുപോകുകയെന്ന് അറിയാൻ മോഹൻലാല്‍ എത്തുന്ന ദിവസം വരെ കാത്തിരിക്കണം. മോഹൻലാല്‍ തന്നെയാണ് അവരുടെ പേര് പ്രഖ്യാപിക്കുക. ഇഷ്‍ടപ്പെട്ട മത്സരാര്‍ഥികള്‍ക്ക് വോട്ട് ചെയ്‍ത് കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് അതുകൊണ്ടുതന്നെ ഇന്ന് വളരെ പ്രത്യേകത നിറഞ്ഞതാണ്. എല്ലാവരെയും ആകാംക്ഷഭരിതരാക്കിയാണ് മോഹൻലാല്‍ പ്രഖ്യാപനം നടത്തുകയും ചെയ്യുക. നോമിനേഷനില്‍ വോട്ട് ലഭിച്ച രണ്ടുപേര്‍ സേഫ് ആണ് എന്ന് ഇന്ന് മോഹൻലാല്‍ പ്രഖ്യാപിച്ചു.

കിടിലൻ ഫിറോസ്- രണ്ട്, സായ് വിഷ്‍ണു- രണ്ട്, രമ്യാ പണിക്കര്‍- നാല്, റിതു മന്ത്ര- അഞ്ച്, മജ്‍സിയ- അഞ്ച്, ഡിംപല്‍ - അഞ്ച്, സജ്‍ന ഫിറോസ്- ആറ് എന്നിങ്ങനെയായിരുന്നു ഈ ആഴ്‍ച നോമിനേഷൻ വന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഓരോ ആള്‍ക്കും ഓരോ പാട്ട് നല്‍കിയായിരുന്നു ടാസ്‍ക്. അവര്‍ സ്വന്തം സിനിമ ഗാനത്തിന് അനുസരിച്ച് മനോഹരമായി നൃത്തം ചെയ്യാനായിരുന്നു ആവശ്യപ്പെട്ടത്. നോമിനേഷനില്‍ നിന്ന് ആരൊക്കെ രക്ഷപ്പെടും എന്ന് പറയാനും മോഹൻലാല്‍ ആ ടാസ്‍ക് തന്നെ ഉപയോഗിച്ചു. ഓരോരുത്തരോടും മോഹൻലാല്‍ വിശേഷങ്ങള്‍ തിരക്കുകയായിരുന്നു. അതിനിടയില്‍ ആരുടെ പാട്ട് ആണ് വയ്‍ക്കുന്നത് അവര്‍ രക്ഷപ്പെട്ടുവെന്നായിരുന്നു മോഹൻലാല്‍ പറഞ്ഞത്.

സജ്‍ന- ഫിറോസ് ദമ്പതിമാര്‍ക്ക് ശിക്ഷ നല്‍കുകയും ചിലരെ അഭിനന്ദിക്കുകയും ഒക്കെ ചെയ്‍താണ് മോഹൻലാല്‍ ഇന്ന് ആങ്കറായി തിളങ്ങിയത്.

സംസാരത്തിനിടെ ആദ്യം പാട്ട് വെച്ചത് ഡിംപലിന്റേതായിരുന്നു. കിലുക്കത്തിലെ കഥാപാത്രമായിരുന്നു ഡിംപലിന് ലഭിച്ചത്. ആ പാട്ട് വെച്ചതോടെ ഡിംപല്‍ സേഫ് ആണ് എന്ന് മോഹൻലാല്‍ പറഞ്ഞു. അതുകഴിഞ്ഞ് പാട്ട് വെച്ച് കിടിലൻ ഫിറോസിന്റേതായിരുന്നു. കിടിലൻ ഫിറോസിന്റെ ഡാൻസ് എല്ലാവര്‍ക്കും ഇഷ്‍ടപ്പെട്ടിട്ടുണ്ടാകും അതുകൊണ്ട് രക്ഷപ്പെട്ടുവെന്ന് മോഹൻലാല്‍ പറഞ്ഞു. എന്തായാലും മറ്റുള്ളവരുടെ കാര്യം ഇന്ന് മോഹൻലാല്‍ പറഞ്ഞതുമില്ല.

click me!