
ബിഗ് ബോസില്‍ ഓരോ ദിവസം കഴിയുംതോറും രൂക്ഷമായ മത്സരമാകുകയാണ്. മത്സരാര്‍ഥികള്‍ എല്ലാവരും സ്വന്തം കഴിവ് പരമാവധി പ്രകടിപ്പിക്കാൻ ശ്രമിക്കുന്നു. പ്രേക്ഷകരെയും മത്സരാർത്ഥിളെയും ഒരുപോലെ ആസ്വാദനത്തിലേക്ക് എത്തിച്ച വീക്കിലി ടാസ്ക്കായിരുന്നു കഴിഞ്ഞയാഴ്ച ബിഗ് ബോസ് ഹൗസിൽ നടന്നത്. കളിയാട്ടം എന്ന പേരിട്ടിരിക്കുന്ന ടാസ്കിൽ മത്സരാർത്ഥികൾ ചില സിനിമാ കഥാപാത്രങ്ങളായി മാറി അവർക്കായി നിശ്ചയിച്ചിരിക്കുന്ന പാട്ട് പ്ലേ ചെയ്യുമ്പോൾ സ്റ്റേജൽ കയറി ഡാൻസ് ചെയ്യുകയെന്നതാണ് ടാസ്ക്. ഇപ്പോഴിതാ മീശമാധവൻ ആയി എത്തിയ മണിക്കുട്ടൻ കാർത്തുമ്പിയായി എത്തിയ സന്ധ്യക്ക് കൊടുത്ത വാക്ക് പാലിക്കുകയാണ്.
മോഹൻലാലും ശോഭനയും ഒന്നിച്ചഭിനയിച്ച തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലെ കഥാപാത്രമാണ് കാർത്തുമ്പി. ഇതിൽ മാണിക്യൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മോഹൻലാൽ ആയിരുന്നു. ടാസ്കിനിടയിൽ കാർത്തുമ്പിയായി എത്തിയ സന്ധ്യയോട് ശനിയാഴ്ച മാണിക്യനെ കാണിച്ച് കൊടുക്കാമെന്ന് മാധവൻ വാക്ക് നൽകിയിരുന്നു. ഇതാണ് ഇന്ന് യാഥാർത്ഥ്യമായത്. ടാസ്ക്കിനെ പറ്റി മോഹൻലാൽ ചോദിച്ചപ്പോഴായിരുന്നു ഇക്കാര്യം മണിക്കുട്ടൻ പറഞ്ഞത്.
ഒടുവിൽ മാണിക്യനായി മോഹൻലാൽ എത്തി 'പോരുന്നോ കൂടെ' എന്ന് സന്ധ്യയോട് ചോദിക്കുകയായിരുന്നു. ഇതിനെ നിറഞ്ഞ കയ്യടിയോടെയാണ് മത്സരാർത്ഥികൾ സ്വീകരിച്ചത്. വളരെ രസകരമായാണ് കാർത്തുമ്പി എന്ന കഥാപാത്രത്തെ സന്ധ്യ അവതരിപ്പിച്ചതെന്നും മോഹൻലാൽ പറഞ്ഞു. അക്കാലത്തെ സിനിമകളും അവയിലെ സംഭാഷണങ്ങളും ഓർക്കുന്നുവെന്നത് വലിയ കാര്യമാണെന്നും താരം കൂട്ടിച്ചേർത്തു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ