
ബിഗ് ബോസ് ചരിത്രത്തിലെ തന്നെ ഏറ്റവും കരുത്തുള്ള സ്ത്രീയാണ് അനുമോളെന്ന് മുൻ ബിഗ് ബോസ് താരം കൂടിയായ രതീഷ് കുമാർ. അനുമോളെ ഒരു കൂട്ടമാളുകൾ വളഞ്ഞാക്രമിച്ചപ്പോൾ ഇഷ്ടമാണെന്നു പറഞ്ഞ ആൾ വരെ കയ്യൊഴിഞ്ഞെന്നും രതീഷ് കുമാർ പറഞ്ഞു.
''ഒന്നാമത്തെ സീസൺ മുതൽ ബിഗ് ബോസ് കാണുന്നയാളാണ് ഞാൻ. ഇത്രയും മെന്റൽ സ്ട്രെങ്ത് ഉള്ള ഒരു പെൺകുട്ടിയെ ബിഗ് ബോസ് ചരിത്രത്തിൽ ഇതുവരെ എനിക്ക് കാണാൻ പറ്റിയിട്ടില്ല. പേളി നന്നായി കളിച്ച ഒരു കുട്ടിയാണ്. ഒരുപാടു പേർ അറ്റാക്ക് ചെയ്തിട്ടും പേളിക്ക് സപ്പോർട്ട് ആയി ശ്രീനിഷ് എന്നൊരു വൻമരം അവിടെ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ പേളിക്ക് ആ ഒരു സ്ട്രെങ്ത് എപ്പോഴും ഉണ്ടായിരുന്നു. പക്ഷേ അനുമോളെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല. അനുമോളെ ഇഷ്ടമാണെന്നു പറഞ്ഞ ആൾ വരെ കയ്യൊഴിഞ്ഞു.
അനീഷിനെ കുറ്റം പറയുന്നതല്ല. അനീഷ് വൃത്തിയായിട്ട് അനീഷിന്റെ ഗെയിം കളിച്ചു. ആ കുട്ടി നോ പറഞ്ഞു. എന്തൊക്കെയായാലും ഇഷ്ടപ്പെട്ട കുട്ടിയെ ആളുകൾ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ ഒരു സപ്പോർട്ട് കൊടുക്കണ്ടേ ആ കുട്ടിക്ക്?'', ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി രതീഷ് കുമാർ പറഞ്ഞു.
ബിഗ് ബോസിൽ നിന്നും എന്തെങ്കിലും നെഗറ്റീവ് വന്നിട്ടുണ്ടെങ്കിൽ അത് പൊസിറ്റീവ് ആക്കി മാറ്റാനുള്ള അവസരമാണ് ഫിനാലെക്കു മുൻപുള്ള റീ എൻട്രി എന്നും ഇത്തവണ അത് ഏറ്റവും നന്നായി ഉപയോഗപ്പെടുത്തിയത് മസ്‍താനി ആണെന്നും രതീഷ് കുമാർ കൂട്ടിച്ചേർത്തു.
ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണിൽ ശ്രദ്ധനേടിയ മത്സരാർത്ഥി ആയിരുന്നു രതീഷ് കുമാർ. എന്നാൽ, ആദ്യ എവിക്ഷനിൽ രതീഷ് പുറത്താവുകയായിരുന്നു. ബിഗ് ബോസ് ഹൗസിനകത്ത് ജിന്റോ-രതീഷ് കോമ്പോയും ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഷോ കഴിഞ്ഞതിനു ശേഷം ജിന്റോ തന്റെ പേരു പോലും അറിയില്ല എന്നു പറഞ്ഞത് തന്നെ ഏറെ വിഷമിപ്പിച്ചെന്ന് രതീഷ് പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക